ബംഗളൂർ കേദ്രീകരിച്ച് വിവിധ സ്ഥാപനങ്ങളും, സംഘsനകളുമായി സഹകരിച്ച് രക്‌തദാനക്യാമ്പുകൾ നടത്തി ആ രംഗത്ത് രാജ്യത്തുതന്നെ വിപ്ലവകരമായ മാറ്റം സൃഷ്ട്ടിക്കുകയും,
സഞ്ജയ്‌നഗർ ലയൺസ് ക്ലബ്ബിന്റ ചാർട്ടേഡ് അംഗവും, ഇതിനോടകം 1525 ബ്ലഡ് ഡൊനേഷൻ ക്യാമ്പുകൾക്ക് നേതൃത്വംനൽകുകയും, കോവിഡ് കാലഘട്ടത്തിൽ അനേകർക്ക് ആശ്വാസവുമായി എത്തിയ, ഈ മേഘലയിൽ രാജ്യത്തെ അറിയപ്പെടുന്ന സാമൂഹികപ്രവർത്തകനുമായ
ഡോ.അൽഫോൻസ് കുര്യൻ കാമിചേരിക്ക് “Life Time Achievement” അവാർഡ് നില്കി. ബാംഗ്ലൂർ ക്നാനായ കാത്തലിക് അസ്സോസിയേഷൻ (BKCA) നയിച്ച “ഉണർവ് സീസൺ-4” എന്ന കുടുംബ കൂട്ടായ്മയിൽവെച്ച് മുൻപ്രസിഡന്റും ചാർട്ടേഡ് അക്കൗണ്ടെന്റുമായ ശ്രീ.സണ്ണി കുരുവിള പറമ്പേട്ട് ഡോ.അൽഫോൻസ് കുര്യനെ അവാർഡ് നൽകി ആദരിച്ചു . ലയൺസ് ക്ലബ്ബുമായി സഹകരിച്ചുകൊണ്ടുള്ള അദേഹത്തിന്റ സേവനങ്ങൾ രാജ്യാന്തര ശ്രദ്ധ നേടുകയും, നിരവധി അംഗീകാരങ്ങൾ അദേഹത്തെ തേടിയെത്തുന്നതിനുകാരണമാവുകയും ചെയ്‌തിട്ടുണ്ട്.