

ശബ്ദമില്ലാത്തവരുടെ ശബ്ദമായിക്കോണ്ട് തന്റെ പരിമിതികളെ തരണം ചെയ്ത് നിശബ്ദമായി സുപ്രിംകോടതിയുടെ പടികൾ ചവുട്ടിക്കയറി പുതിയ ചരിത്രം കുറിച്ച ഭാരതത്തിലെ ആദ്യത്തെ ബധിരയായ അഡ്വക്കേറ്റ് അഡ്വ. സാറ സണ്ണി പറമ്പേട്ട് “Young Achievers Award” സ്വീകരിച്ചു. ബാംഗ്ലൂർ ക്നാനായ കാത്തലിക് അസ്സോസിയേഷൻ (BKCA) നയിച്ച “ഉണർവ് സീസൺ-4” എന്ന കുടുംബ കൂട്ടായ്മയിൽവെച്ച് ഉത്തര കർണാടക ലോകായുക്ത
S P ശ്രീ. സൈമൺ സി എബ്രഹാം ചംബാനിൽ (Superintendent of Police) അവാർഡ് നൽകി സാറയെ ആദരിച്ചു. സാറക്യായി സുപ്രിം കോടതി സ്വന്തം ചിലവിൽ ആംഗ്യഭാഷ വിവർത്തകയെ നിയമിച്ചപ്പോൾ പിറന്നത് പുതിയ ചരിത്രം. പരിമിതികൾ ഉള്ളവർക്കും ജുഡീഷ്വറിയിൽ ഇടമുണ്ടന്ന് ചീഫ് ജസ്റ്റിസ് ഡി .വൈ.ചന്ദ്രചൂഡ് ഉറച്ച നിലപാടെടുക്കുകയായിരുന്നു.
പഠിക്കുവാൻ മിടുക്കിയായിരുന്ന സാറ മികച്ച നർത്തകികൂടിയാണ്.
സാറായെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയർത്തിയ സാറായുടെ മാതാപിതാക്കളെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രതിസന്ധികളെ തരണം ചെയ്ത് ദേശീയ തലത്തിൽ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള സാറ സമുദായത്തിലെ യുവതലമുറക്കെന്നും പ്രചോദനമായിരിക്കും.