ക്നാനായ കാത്തലിക് റീജിയൻ ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി ചിക്കാഗോ തിരുഹൃദയ ഫൊറോന ക്നാനായ കാത്തലിക് ദൈവാലയത്തിൽ വച്ച് നടന്ന വിവാഹ ഒരുക്ക കോഴ്സ് സമാപിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി നടന്ന ഓൺലൈൻ കോഴ്സിന് ശേഷം ആദ്യമായിട്ടാൻ വിവാഹ ഒരുക്ക കോഴ്സിനായി ഒത്തുചേർന്നത്. കോഴ്സ് ഫാ. സ്റ്റീഫൻ ജയറാജ് ഉത്ഘാടനം ചെയ്തു.റീജിണൽ ടീം അംഗങ്ങൾ കോഴ്സിൽ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസ്സ് നയിച്ചു..റീജിണൽ ഡയറക്ടർ ഫാ.തോമസ്സ് മുളവനാൽ കോർഡിനേറ്റർ ടോണി പുല്ലാപ്പള്ളിയിൽ എന്നിവർ നേതൃത്വം നൽകി.
Facebook Comments