Breaking news

ലണ്ടൻ സേക്രഡ് ഹാർട്ട് ഇടവകാംഗമായ ശ്രീ ജോജി തോമസ് വണ്ടമ്മാക്കിൽ, ദി ഡയറക്ടറേറ്റ് ഓഫ് ക്നാനായ കാതോലിക്സ് ഇൻ കാനഡയുടെ പുതിയ ചെയർമാനായി ചാപ്ലയിൻ ഫാദർ പത്രോസ് ചമ്പക്കരയാൽ നിയമിതനായി

സന്തോഷ് മേക്കര

ലണ്ടൻ സേക്രഡ് ഹാർട്ട് ഇടവകാംഗമായ ശ്രീ ജോജി തോമസ് വണ്ടമ്മാക്കിൽ, ദി ഡയറക്ടറേറ്റ് ഓഫ് ക്നാനായ കാതോലിക്സ് ഇൻ കാനഡയുടെ പുതിയ ചെയർമാനായി ചാപ്ലയിൻ ഫാദർ പത്രോസ് ചമ്പക്കരയാൽ നിയമിതനായി . ഇരുപത്തിയേഴു വർഷത്തോളമായി കാനഡയിൽ താമസമാക്കിയിരിക്കുന്ന ശ്രീ ജോജി , ലണ്ടൻ സെൻറ് മേരീസ് സീറോ മലബാർ മിഷൻെ തുടക്കക്കാരിലൊരാളായിരുന്നുകൊണ്ടു , പള്ളി വാങ്ങുന്നതിൽ മുൻകൈയെടുക്കുകയും മൂന്നുതവണ കൈക്കാരനായിരിക്കുകയും ചെയ്തിട്ടുണ്ട് .കാനഡയിലെ പ്രഥമ ക്നാനായ കാതോലിക്കാ ദേവാലയമായ സേക്രഡ് ഹാർട്ട് പള്ളിയുടെ ബിൽഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു ശ്രീ ജോജി . അതോടൊപ്പം KCAC , ലോമ തുടങ്ങിയ സംഘടനകളുടെയെല്ലാം എക്സിക്യൂട്ടീവ് ബോർഡ്‌ അംഗമായിരുന്നുകൊണ്ടു നേതൃത്വപാടവം തെളിയിച്ചിട്ടുള്ള ശ്രീ ജോജി ഫൊക്കാനയുടെ ട്രസ്‌റ്റീ ബോർഡ് അംഗമാണ് . കാനഡയിലെ പ്രഥമ ക്നാനായ സംഗമത്തിൻ്റെ ചെയർമാനായിരുന്നുകൊണ്ടു മൂന്നുദിവസം നീണ്ടുനിന്ന പ്രോഗ്രാം വിജയകരമായി തീർക്കുവാൻ അദ്ദേഹം മുൻകൈയെടുത്തു .രണ്ടുവർഷമായി ഡയറക്ടറേറ്റ് ഓഫ് ക്നാനായ കാതോലിക്സ് ഇൻ കാനഡയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു ശ്രീ ജോജി തോമസ് .നല്ല ഒരു സാമൂഹ്യപ്രവർത്തകനും അതോടൊപ്പം തന്നെ അറിയപ്പെടുന്ന ഒരു ബിസിനസ്സുകാരനുമാണ് ശ്രീ ജോജി .പാലാ സ്വദേശിയായ ഇദ്ദേഹം ചെറുകര പള്ളി ഇടവക വണ്ടമ്മാക്കിൽ വി .യു .തോമസിൻറെയും , മേരി തോമസിൻറെയും പുത്രനാണ് ജോജിയുടെ ഭാര്യ രേഖ .മക്കൾ ജെർമി , ജോനഥൻ , ജേഡൻ .

Facebook Comments

knanayapathram

Read Previous

UKKCA യുടെ ക്രിസ്തുമസ് കരോൾ ഗാനമത്സരത്തിനായി കവൻട്രി ഒരുങ്ങി: മത്സരങ്ങൾ നടക്കുന്നത് ഡിസംബർ 9 ന്

Read Next

കോട്ടയം: ഫാ.സിറിയക്ക് പെരിങ്ങേലില്‍ നിര്യാതനായി