Breaking news

UKKCA യുടെ ക്രിസ്തുമസ് കരോൾ ഗാനമത്സരത്തിനായി കവൻട്രി ഒരുങ്ങി: മത്സരങ്ങൾ നടക്കുന്നത് ഡിസംബർ 9 ന്

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ

PR0 UKKCA

മനുഷ്യരക്ഷയ്ക്കായി ദൈവസുതൽ പുൽക്കൂട്ടിൽ പിറന്ന പുണ്യദിനത്തിന്റെ സന്തോഷം ഹൃദയങ്ങളിൽ നിറയ്ക്കാൻ മാലാഘവൃന്ദത്തോടൊപ്പം ചേർന്ന് ഗാനങ്ങളാലപിയ്ക്കാൻ UKKCA യൂണിറ്റുകൾ ഒത്തുചേരുന്ന കരോൾ ഗാനമത്സരം ഡിസംബർ 9 ന് നടക്കുകയാണ്.സഹോദര സ്നേഹത്തിന്റെ നക്ഷത്രങ്ങൾ കൊണ്ട് ഹൃദയങ്ങൾ ദീപ്തമാക്കി, കാരുണ്യവും പരസ്നേഹവും കൊണ്ട് മാനസങ്ങളിൽ പുൽക്കൂടുകൾ ഒരുക്കി ക്രൈസ്തവ സമൂഹം ക്രിസ്തുമസ്സിനായി ഒരുങ്ങുമ്പോൾ യൂണിറ്റുകളിലൂടെ ക്രിസ്തുമസ് ആഘോഷങ്ങൾക്കായി ഒത്തുചേരാൻ കരോൾ ഗാന മത്സരം വഴിയൊരുക്കുന്നു.
നവംബർ 20 ന് കരോൾഗാന മത്സരത്തിന്റെ രജിസ്ട്രേഷൻ അവസാനിച്ചപ്പോൾ മത്സരത്തിൽ പങ്കുചേരാൻ നിരവധി യൂണിറ്റുകളാണ് മുന്നോട്ട് വന്നിരിയ്ക്കുന്നത്.
ഒരേ യൂണിറ്റിൽ നിന്ന് രണ്ട് ടീമുകൾക്ക് പങ്കെടുക്കാനാവുമോ എന്ന ഒരു യൂണിറ്റ് ഭാരവാഹിയുടെ അന്വേഷണം മത്സരങ്ങൾ കടുത്തതാവും എന്നത് സൂചിപ്പിയ്ക്കുന്നു.
12 മിനിട്ട് സമയത്തേക്ക് ഗാനങ്ങൾ ചിട്ടപ്പെടുത്തി, ഇമ്പമുള്ള ഗാനങ്ങൾ ഉൾപ്പെടുത്തി ചിട്ടയായ പരിശീലനങ്ങൾക്കായി യൂണിറ്റുകൾ തയ്യാറെടുക്കുമ്പോൾ ഇത്തിരി നേരത്തെ തന്നെ ക്നാനായ ഭവനങ്ങളിൽ ക്രിസ്തുമസ് ആഘോഷങ്ങൾ തുടങ്ങുകയായി.കൊവൻട്രിയിലെ Southam ൽ വച്ചാണ്
മത്സരങ്ങൾ നടക്കുന്നത്.ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ യഥാക്രമം 1001,751, 501, 251 പൗണ്ട് ക്യാഷ് പ്രൈസുകളും ട്രോഫികളുമാണ് വിജയികൾക്ക് സമ്മാനമായി ലഭിയ്ക്കുന്നത

Facebook Comments

knanayapathram

Read Previous

കാലഘട്ടത്തിന്റെ മാറ്റവുമായി ഹെവന്

Read Next

ലണ്ടൻ സേക്രഡ് ഹാർട്ട് ഇടവകാംഗമായ ശ്രീ ജോജി തോമസ് വണ്ടമ്മാക്കിൽ, ദി ഡയറക്ടറേറ്റ് ഓഫ് ക്നാനായ കാതോലിക്സ് ഇൻ കാനഡയുടെ പുതിയ ചെയർമാനായി ചാപ്ലയിൻ ഫാദർ പത്രോസ് ചമ്പക്കരയാൽ നിയമിതനായി