
ജീവിത പ്രാരാബ്ധങ്ങള്ക്കിടയില് മക്കള് പ്രവാസിയാകേണ്ടി വരുമ്പോള് ഒറ്റപ്പെട്ടു പോകുന്ന മാതാപിതാക്കളുടെ ജീവിതവും മക്കളുടെ മാനസികാവസ്ഥയും തുറന്നുപറയുന്ന ഹ്രസ്വചിത്രം ഹെവന് റിലീസ് ചെയ്തു. ഏളൂര് മീഡിയ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. യഥാര്ത്ഥത്തില് നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊച്ചിന് ഇന്റര്നാഷണല് ഷോര്ട് ഫിലിം അവാര്ഡ്, ഇന്ത്യന് ഇന്റര്നാഷണല് ഷോര്ട് ഫിലിം അവാര്ഡ്, കെസിവൈഎം ജനപ്രിയ ഷോര്ട് ഫിലിം പുരസ്‌കാരം, ഐഎച്ച്എന്എ ഓസ്‌ട്രേലിയ 2023 അവാര്ഡ്, ഇന്ത്യന് ഫിലിം ഹൗസിന്റെ 2023 മികച്ച സംവിധായകനും കഥയ്ക്കുമുള്ള അവാര്ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള് നേടിയ ജോമി ജോസ് കൈപ്പാറേട്ടിന്റെ സംവിധാനത്തിലൊരുങ്ങുന്ന മറ്റൊരു മികച്ച ചിത്രമായിരിക്കും ഹെവന് എന്ന് ഉറപ്പായിക്കഴിഞ്ഞു. ഏളൂര് മീഡിയായുടെ ബാനറില് സ്റ്റഡി സ്പാരോ ഗ്ലോബല് എഡ്യുക്കേഷന്റെ സഹകരണത്തോടെ റോബിന് സ്റ്റീഫന്, ജോണ് മുളയിങ്കല്, അജോ മാനംമൂട്ടില് എന്നിവര് ചേര്ന്നാണ് ഹെവന് നിര്മ്മിച്ചിരിക്കുന്നത്. സ്റ്റാര് മാജിക്കിലൂടെ ശ്രദ്ധേയയായ ഐശ്വര്യ രാജീവ് ചലച്ചിത്രതാരങ്ങളായ ജെയിന് കെ. പോള്, സ്റ്റീഫന് ചെട്ടിക്കന് (ഒരു വട്ടം കൂടി ഫെയിം), എല്ദോ രാജു, റോബിന് സ്റ്റീഫന്, ജോസ് കൈപ്പാറേട്ട്, മോളി പയസ്, രാജീവ് വി.ആര്., സ്വരാജ് സോമന് തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്. പശ്ചാത്തല സംഗീതം അനറ്റ് പി. ജോയ്, ഛായാഗ്രഹണവും എഡിറ്റിംഗും നിര്വഹിച്ചിരിക്കുന്നത് സോബി എഡിറ്റൈന് ആശയം-ആല്ബിന് നടുവീട്ടിൽ