Breaking news

സമുദായ അംഗങ്ങൾക്ക് ഉണർവേകി ബംഗളൂർ ക്നാനായ കൂട്ടായ്മ

ബാംഗ്ലൂർ ക്നാനായ കാത്തലിക് അസ്സോസിയേഷൻ (BKCA) നയിച്ച “ഉണർവ് സീസൺ-4” നവംബർ 25 ന് രാവിലെ ഒൻപതു മണിക്ക് പ്രസിഡന്റ് ശ്രീ.റോബി കിഴക്കേപറമ്പിൽ പതാക ഉയർത്തി ആരംഭം കുറിച്ചു. ബാംഗ്ലൂരിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന നൂറുകണക്കിന് ക്നാനായക്കാർ കുടുംബസമേതം പങ്കെടുത്ത് ഈ കുടുംബ സംഗമം ഏറെ വിജയകരമായി നടത്തി. ഒരുമയുടെയും, വിശ്വാസ നിറവിന്റെയും സമൂഹമാണ് ബാംഗളൂരിലെ ക്നാനായ കുടുംബങ്ങൾ എന്ന് അടിവരയിട്ട് പ്രഖ്യാപിച്ചു. സംഘടനാഗങ്ങളുടെ പൊതുയോഗം കടബ ഇടവകാംഗവും, ഉത്തര കർണാടക ലോകായുക്തയുമായ S P ശ്രീ. സൈമൺ സി എബ്രഹാം ചംബാനിൽ (Superintendent of Police) മിനോറ വിളക്ക് തെളിയിച്ചു കൊണ്ട് ഉത്‌ഘാടനം ചെയ്തു. തദവസരത്തിൽ, BKCA ജോയിന്റ് സെക്രട്ടറി ജോമി തെങ്ങനാട്ട് സ്വാഗത പ്രസംഗവും, പ്രസിഡന്റ് ശ്രീ.റോബി കിഴക്കേപറമ്പിൽ അധ്യക്ഷ പ്രസംഗവും, ശ്രീ സണ്ണി കുരുവിള പറമ്പേട്ട് ആശംസ പ്രസംഗവും പറഞ്ഞു. BKCA സെക്രട്ടറി ശ്രീ. സിബി തോട്ടപ്ലാക്കിൽ അസോസിയേഷന്റെ പ്രവർത്തന റിപ്പോർട്ട് പൊതുയോഗത്തിൽ അവതരിപ്പിച്ചു.

ബാംഗ്ലൂരിലെ സഞ്ജയ്‌നഗർ ലയൺസ്‌ ക്ലബ്ബിന്റ ചാർട്ടേഡ് അംഗവും, ഇതിനോടകം 1525 ബ്ലഡ് ഡൊനേഷൻ ക്യാമ്പുകൾക്ക്‌ നേതൃത്വംനൽകുകയും, കോവിഡ് കാലഘട്ടത്തിൽ അനേകർക്ക് ആശ്വാസവുമായി എത്തിയ, രാജ്യത്തെ അറിയപ്പെടുന്ന സാമൂഹികപ്രവർത്തകനുമായ
ഡോ.അൽഫോൻസ് കുര്യൻ കാമിചേരിക്ക് “Life Time Achievement” അവാർഡ് നില്കി BKCA ആദരിച്ചു.

ശബ്ദമില്ലാത്തവരുടെ ശബ്ദമായിക്കോണ്ട് തന്റെ പരിമിതികളെ തരണം ചെയ്ത് നിശബ്ദമായി സുപ്രിംകോടതിയുടെ പടികൾ ചവുട്ടിക്കയറി പുതിയ ചരിത്രം കുറിച്ച ഭാരതത്തിലെ ആദ്യത്തെ ബധിരയായ അഡ്വക്കേറ്റ് അഡ്വ. സാറ സണ്ണി പറമ്പേട്ട് “Young Achievers Award” സ്വീകരിച്ചു. സാറായെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയർത്തിയ സാറായുടെ മാതാപിതാക്കളെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രതിസന്ധികളെ തരണം ചെയ്ത് ദേശീയ തലത്തിൽ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള സാറ സമുദായത്തിലെ യുവതലമുറക്കെന്നും പ്രചോദനമായിരിക്കും.

ഉത്തരാഖൻഡിലെ തുരങ്കത്തിൽ കുടുങ്ങിയ തോഴിലാളികളെ രക്ഷിക്കാൻ ഡ്രോൺ സഹായം ഉപയോഗിച്ച്
രക്ഷാപ്രവർത്തനങ്ങൾക്ക് പുതിയ സാങ്കേതികവിദ്യകൾ ഒരുക്കി നേതൃത്വം നൽകിയ എഞ്ചിനീയർ ശ്രീ.സിറിയക് ജോസഫ് ഓട്ടപ്പള്ളിക്ക്‌ അവാർഡ് നൽകി ആദരിച്ചു. രാജ്യത്തെ മൈനിങ് മേഘലക്ക് നൽകിയ വിലപ്പെട്ട സംഭവസനകൾ പരിഗണിച്ച് നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ക്നാനായ സമുദായത്തിനും അതിലുപരി രാജ്യത്തിനും അഭിമാനാർഹമായ നേട്ടങ്ങളാണ് അവാർഡ് നേടിയ മൂന്നുപേരും കൈവരിച്ചിരിക്കുന്നത്.
BKCA അംഗങ്ങളായിട്ടുള്ള വിമുക്ത് ഭടന്മാരേയും, മുതിർന്ന പൗരന്മാരെയും പൊന്നാട അണിയിച്ചും, സമ്മാനങ്ങൾ നൽകിയും ആദരിച്ചു.

കൂട്ടായ്മയുടെ ഭാഗമായി, സമുദായ ചരിത്രത്തെ പറ്റിയും, സമുദായം ഇന്ന് നേരിടുന്ന പ്രശ്നങ്ങളെയും പറ്റി അഡ്വ.അനീഷ് ലൂക്കോസ് കൊല്ലാറപാറയും , മാനസിക ആരോഗ്യത്തോടുകൂടെയുള്ള കുടുംബജീവിതത്തെക്കുറിച്ചും, കുട്ടികളുടെ പ്രശനങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ചും
ഡോ. ബിനോ തോമസ് കളരിക്കമ്യാലിലും ക്ലാസുകൾ എടുത്തു. കുട്ടികൾക്കും, മുതിർന്നവർക്കും വിവിധയിനം കായിക മത്സരങ്ങൾ നടത്തി. ഗ്രൂപ്പ് ക്യാപ്റ്റൻ ശ്രീ.സിറിയക് വാളാച്ചേരിലിന്റ നേതൃത്വത്തിൽ നടത്തിയ തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് കേണൽ സി.എം. ബേബി ചൂരവേലികുടിലിൽ , വൈസ്പ്രസിഡന്റ് ജാസ്മിൻ ഷൈജു ഇടമന, സെക്രട്ടറി ജോൺ തോമസ് ഈന്തനാംകുഴിയിൽ, ജോയിൻസെക്രട്ടറി ജെയ്‌മോൻ മാത്യു മുളകനാൽ, ട്രഷറർ സിറിയക് തോമസ് കടുതോടിൽ, കോഓർഡിനേറ്റർ സിന്നി ജോൺ മണയത്ര തുടങ്ങിയവർ ഇനി BKCA -ക്ക് നേതൃത്വം നൽകും. വർണശബളമായ കലാസന്ധ്യ പരിപാടികൾക്ക് മിഴിവു കൂട്ടി.
വൈറ്റ്ഫീൽഡിലുള്ള ക്രിസ്ത്യൻ എക്ക്യുമെനിക്കൽ സെന്ററിൽ വെച്ച് ഒരു ദിവസം നീണ്ടുനിന്ന ബാംഗ്ലൂർലെ ക്നാനായ കൂട്ടായ്മ്മ അത്തഴവിരുന്നൊടെ സമാപിച്ചു.

Facebook Comments

knanayapathram

Read Previous

ബാംഗ്ലൂർ ക്നാനായ കാത്തലിക് അസ്സോസിയേഷന് നവനേതൃത്വം

Read Next

കാലഘട്ടത്തിന്റെ മാറ്റവുമായി ഹെവന്