Breaking news

ബാംഗ്ലൂർ ക്നാനായ കാത്തലിക് അസ്സോസിയേഷന് നവനേതൃത്വം

ബാംഗ്ലൂർ ക്നാനായ കാത്തലിക് അസ്സോസിയേഷൻ (BKCA) ഗ്രൂപ്പ് ക്യാപ്റ്റൻ ശ്രീ.സിറിയക് വാളാച്ചേരിലിന്റ നേതൃത്വത്തിൽ നടത്തിയ തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്
കേണൽ സി.എം. ബേബി ചൂരവേലികുടിലിൽ , വൈസ്പ്രസിഡന്റ് ജാസ്മിൻ ഷൈജു ഇടമന, സെക്രട്ടറി ജോൺ തോമസ് ഈന്തനാംകുഴിയിൽ, ജോയിൻസെക്രട്ടറി ജെയ്‌മോൻ മാത്യു മുളകനാൽ, ട്രഷറർ സിറിയക് തോമസ് കടുതോടിൽ, കോഓർഡിനേറ്റർ സിന്നി ജോൺ മണയത്ര തുടങ്ങിയവർ ഇനി BKCA -ക്ക് നേതൃത്വം നൽകും.
അഡ്വൈസറി കമ്മറ്റി അംഗങ്ങളായി സണ്ണി കുരുവിള പറമ്പേട്ട്, റെജി ചക്കുപുരക്കൽ , റോബി കിഴക്കേപറമ്പിൽ, സിബി തോട്ടപ്ലാക്കിൽ, ജോമി തെങ്ങനാട്ട് എന്നിവരെ തിരഞ്ഞെടുത്തു.
BKCA നയിച്ച “ഉണർവ് സീസൺ-4” എന്ന കുടുംബ സംഗമത്തിൽ പങ്കെടുത്ത ബാംഗ്ലൂരിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന നൂറുകണക്കിന് ക്നാനായക്കാരുടെ സാന്നിധ്യത്തിലായിരുന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

Facebook Comments

knanayapathram

Read Previous

യുവജനകരുത്തിൽ തരംഗമായി ” ഫ്രഡ്സ് ഗീവിംങ്ങ് “

Read Next

സമുദായ അംഗങ്ങൾക്ക് ഉണർവേകി ബംഗളൂർ ക്നാനായ കൂട്ടായ്മ