Breaking news

യുവജനകരുത്തിൽ തരംഗമായി ” ഫ്രഡ്സ് ഗീവിംങ്ങ് “

ചിക്കാഗോ ക്നാനായ യുവജനങ്ങളെയും യുവദമ്പതികളെയും ഉൾപ്പെടുത്തി തിരുഹൃദയ ഫൊറോന ക്നാനായ കത്തോലിക്ക ഇടവകയിലെ യൂത്ത്മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഫ്രഡ്സ് ഗീവിംങ്ങ് സംഗമം യുവജനപങ്കാളിത്തംകൊണ്ട് ഏരെ ശ്രദ്ധേയമായി.പുതുമനിറഞ്ഞതും വ്യത്യസ്ഥവുമായ പരുപാടികൾ യുവജനങ്ങൾക്ക് പ്രത്യേക അനുഭവമായിമാറി.വി.കുർബ്ബാനയ്ക്ക് ശേഷം ചിക്കാഗോയിൽ പുതിയതായിൽ സ്വന്തമാക്കുന്ന ഫൊറോനദൈവാലയം സന്ദർശിക്കുകയും തുടർന്ന് തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയ ഹാളിൽ സംഗമം നടത്തപ്പെടുകയും ചെയ്തു. ഫ്രഡ്സ് ഗീവിംങ് ക്നാനായ റിജിയൻ ഡയറക്ടറും ഫൊറോന വികാരിയുമായ ഫാ.തോമസ്സ് മുളവനാൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.തുടർന്ന് യുവജനങ്ങളുടെ നേതൃത്വത്തിൽ വിവിധ പരുപാടികൾ നടത്തപ്പെടുകയും റ്റായ്ങ്ങ്സ് ഗിവിങ്ങ് ലഞ്ച് ക്രമീകരിക്കുകയും ചെയ്തു.

Facebook Comments

Read Previous

സ്നേഹദൂത് ക്രിസ്തുമസ്സ് കരോളിന് തുടക്കമായി

Read Next

ബാംഗ്ലൂർ ക്നാനായ കാത്തലിക് അസ്സോസിയേഷന് നവനേതൃത്വം