Breaking news

UKMSW Forum നയിക്കുന്ന ഓൺലൈൻ National Workshop നവംബർ 18-ന്

UKMSW Forum നയിക്കുന്ന ഓൺലൈൻ National Workshop നവംബർ 18-ന്:
യു കെ യിൽ BAME (ബ്ലാക്ക് ഏഷ്യൻ മൈനോറിറ്റീസ് എത്നിക്ക്) സോഷ്യൽ വർക്കേഴ്സ് അഭിമുഖീകരിക്കുന്ന അവസരങ്ങളും വെല്ലുവിളികളും’ ചർച്ച ചെയ്യും.UK മലയാളി സോഷ്യൽ വർക്കേഴ്സ് ഫോറത്തിന്റെ (UKMSW Forum) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ പരിശീലനം (National Workshop ) നവംബർ 18ന് ശനിയാഴ്ച UK സമയം രാവിലെ 10 മുതൽ ആരംഭിക്കും (IST 3:30 PM). UK യിലെ സോഷ്യൽ വർക്ക് മേഖലയിൽ പ്രവർത്തിക്കുന്ന പ്രഗൽഭരായ വ്യക്തികൾ, യു കെ സോഷ്യൽ വർക്ക് ഇംഗ്ലണ്ടിന്റെ (SWE) പ്രതിനിധികൾ, വിദ്യാഭ്യാസ വിദഗ്‌ധർ, ഗവേഷകർ, അനുബന്ധ സംഘടനകൾ,

തുടങ്ങിയവർ പങ്കെടുക്കും. ഓൺലൈൻ രീതിയിൽ നടക്കുന്ന പരുപാടിയിൽ UK സോഷ്യൽ വർക്ക് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും, പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കും മുതൽക്കൂട്ടാകുന്ന യുകെ BAME (ബ്ലാക്ക് ഏഷ്യൻ മൈനോറിറ്റീസ് എത്നിക്ക്) സോഷ്യൽ വർക്കേഴ്സ് അഭിമുഖീകരിക്കുന്ന അവസരങ്ങളും വെല്ലുവിളികളും’ എന്ന സുപ്രധാന വിഷയമാണ് ചർച്ച ചെയ്യുന്നത്. യുകെയിലെ സോഷ്യൽ വർക്ക് റെഗുലേറ്ററി ബോഡിയുടെ (SWE) Equality, Diversity Inclusion അധ്യക്ഷയായ Ms. അമീന അക്തർ പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിക്കും. തുടർന്ന്, Commonwealth Organisation for Social Work (COSW) പ്രതിനിധിയായ Dr. ഡേവിഡ് ജോൺസ് മുഖ്യ പ്രഭാഷണം നടത്തും. പാനൽ അംഗങ്ങളായി ബ്രൂണേൽ സർവകലാശാല ലണ്ടനിലെ മുതിർന്ന അദ്ധ്യാപകൻ Dr യോഹായ് ഹകാക്, BASW പ്രതിനിധി Ms. പ്രിയ ഡേവിഡ് എന്നിവർ പങ്കെടുക്കുന്ന പരുപാടിയിൽ എഡിൻബർഗ്
സർവകലാശാലയിലെ സോഷ്യൽ വർക്ക് വിഭാഗം തലവൻ Dr ജോർജ് പാലാട്ടിയിൽ അധ്യക്ഷത വഹിക്കും. അതോടോപ്പം സോഷ്യൽ വർക്ക് പ്രൊഫെഷണൽസ്, വിദ്യാർത്ഥികൾ, സംഘടനകൾ തുടങ്ങിയവർ പങ്കെടുക്കുന്ന ചർച്ചയുമുണ്ടാകും.

UKMSW Forum നടത്തിവരുന്ന വിവിധ പരിശീലന പരിപാടികൾ സോഷ്യൽ വർക്കേഴ്സ്, ഉദ്യോഗാർത്ഥികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് പ്രയോജനകരമായി മുന്നോട്ട് പോകുന്നു. തികച്ചും സൗജന്യമായി പങ്കെടുക്കാൻ സാധിക്കുന്ന ഈ ദേശീയ പരിശീലന പരിപാടിയിൽ താൽപ്പര്യമുള്ളവർ താഴെക്കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിക്കേണ്ടതാണ്. UK യിലെ സോഷ്യൽ വർക്ക് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും, പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കും, വിദ്യാർത്ഥികൾക്കും ഒരുപോലെ മികച്ചൊരവസരമായിരിക്കും ഈ പരുപാടിയെന്ന് UKMSW Forum അഭിപ്രായപ്പെടുന്നു.

https://forms.gle/fJXuPrQyuc5z8H7x5

കൂടുതൽ വിവരങ്ങൾ അറിയുവാൻ ukmsw1@gmail.com യിലൂടെ സമീപിക്കുക.
Chairperson – Thomas Thundiyil Joseph

Facebook Comments

knanayapathram

Read Previous

ഇരവിമംഗലം തൈപ്പറമ്പില്‍ കുര്യന്‍ ലൂക്കോസ് (82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

24-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

Most Popular