Breaking news

24-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ നവംബര്‍ 20 മുതല്‍ 26 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന 24-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മേളയോടനുബന്ധിച്ച് കൃഷി, പരിസ്ഥിതി, വിജ്ഞാനം, വിനോദം, ആരോഗ്യം, മൃഗസംരക്ഷണം, സ്വാശ്രയത്വം, വികസന മുന്നേറ്റ മാതൃകകള്‍ തുടങ്ങി വിവിധ മേഖലകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

നവംബര്‍ 19-ാം തീയതി ഞായറാഴ്ച വിളമഹോത്സവ ദിനമായിട്ടാണ് ആചരിക്കുന്നത്.  കെ.എസ്.എസ്.എസ് സ്വാശ്രയസംഘാംഗങ്ങളുടെ സഹകരണത്തോടെ ചൈതന്യ കാര്‍ഷിക മേളാങ്കണത്തില്‍ ക്രമീകരിക്കുന്ന വിളപ്രദര്‍ശന പവലിയന്റെയും നാടന്‍ ചൈനീസ് അറബിക് തലശ്ശേരി വിഭവങ്ങളുമായി സംഘടിപ്പിക്കുന്ന ചൈതന്യ ഫുഡ് ഫെസ്റ്റിന്റെയും ഉദ്ഘാടനം വൈകുന്നേരം 5.30 ന് കോട്ടയം ജില്ലാ കളക്ടര്‍ വി. വിഘ്‌നേശ്വരി ഐ.എ.എസ് നിര്‍വ്വഹിക്കും.

കാര്‍ഷിക മേളയുടെ ഉദ്ഘാടന ദിവസമായ നവംബര്‍ 20-ാം തീയതി തിങ്കളാഴ്ച സര്‍ഗ്ഗ സംഗമ ദിനമായിട്ടാണ് ആചരിക്കുന്നത്. രാവിലെ 11.45 ന് പതാക ഉയര്‍ത്തല്‍ നടത്തപ്പെടും. തുടര്‍ന്ന് സിബിആര്‍ മേഖല കലാപരിപാടികളും 12.45 ന് ഓലമെടച്ചില്‍ മത്സരവും 1 മണിയ്ക്ക് ‘ആവണി’- തിരുവാതിരകളി മത്സരവും 2 ന് കടുത്തുരുത്തി മേഖല കലാപരിപാടികളും നടത്തപ്പെടും.  2.30 ന് നടത്തപ്പെടുന്ന കാര്‍ഷിക മേള ഉദ്ഘാടന സമ്മേളനത്തില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കും. മേളയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിര്‍വ്വഹിക്കും. ജോസ് കെ. മാണി എം.പി, തോമസ് ചാഴികാടന്‍ എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ റ്റി.കെ ജോസ് ഐ.എ.എസ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, കെ.എസ്.എസ്.എസ് നവചൈതന്യ വികലാംഗ ഫെഡറേഷന്‍ സെക്രട്ടറി മുത്ത് എം.ഡി., കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. വൈകിട്ട് 5 മണിക്ക് പുരുഷ സ്വാശ്രയസംഘ വടംവലി മത്സരവും 6.30 ന് പാലാ കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന നാടകം ‘ജീവിതം സാക്ഷി’യും അരങ്ങേറും.

നൈപുണ്യ ദിനമായിട്ടാണ് ആചരിക്കുന്നത്. 12.30 ന് ഉഴവൂര്‍ മേഖലാ കലാപരിപാടികളും 12.45 ന് തേങ്ങാ പൊതിക്കല്‍ മത്സരവും നടത്തപ്പെടും. 1 മണിയ്ക്ക് മാനസിക ആരോഗ്യവും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന സെമിനാറിന് കോട്ടയം ജില്ലാ മാനസികാരോഗ്യ വിഭാഗം നോഡല്‍ ഓഫീസര്‍ ഡോ. ടോണി തോമസ് നേതൃത്വം നല്‍കും. 2.30 ന് ‘ലാസ്യമേളം’ നാടോടി നൃത്ത മത്സരവും 3.30 ന് നേഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള സിനിമാറ്റിക് ഡാന്‍സ് മത്സരവും 5 ന് ‘രാജാ റാണി’ കപ്പിള്‍ ഡാന്‍സ് മത്സരവും 6.30 ന് കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിംഗ്, ഫാര്‍മസി &  കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് കോളേജ് ഓഫ് നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാസന്ധ്യയും അരങ്ങേറും.

നവംബര്‍ 24-ാം തീയതി വെള്ളിയാഴ്ച്ച സാമൂഹ്യ സമഭാവന ദിനമായിട്ടാണ് ആചരിക്കുന്നത്. 12.30 ന് ചുങ്കം മേഖല കലാപരിപാടികളും 12.45 ന് ചൂണ്ടയിടീല്‍ മത്സരവും 1 മണിയ്ക്ക് ‘റിഥം’ ഫ്യൂഷന്‍ ഡാന്‍സ് മത്സരവും നടത്തപ്പെടും. 2.30 ന് നടത്തപ്പെടുന്ന സാമൂഹ്യ സമഭാവന ദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം  പാലാ രൂപതാമെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിക്കും. ജോസ് കെ. മാണി എം.പി. ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും.  സമ്മേളനത്തോടൊനുബന്ധിച്ച് കെ.എസ്.എസ്.എസ് സാമൂഹ്യ ശ്രേഷ്ഠ പുരസ്‌ക്കാര സമര്‍പ്പണവും നടത്തപ്പെടും. മാണി സി. കാപ്പന്‍ എം.എല്‍.എ, അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ്. എം.എല്‍.എ, കാരിത്താസ് ഇന്‍ഡ്യ അസി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജോളി പുത്തന്‍പുര, കോട്ടയം നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി സി. ജോണ്‍, കോട്ടയം അതിരൂപത ചാന്‍സിലര്‍ റവ. ഡോ. ജോണ്‍ ചേന്നാകുഴി, കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത്, സേവ് എ ഫാമിലി പ്ലാന്‍ ഇന്‍ഡ്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. മാര്‍ഷല്‍ മേലാപ്പള്ളി, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ലിന്‍സി രാജന്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ് കോട്ടൂര്‍, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോണീസ് പി. സ്റ്റീഫന്‍,  കെ.എസ്.എസ്.എസ് വനിതാ സ്വാശ്രയസംഘം കേന്ദ്രതല ഭാരവാഹി പ്രമുദ നന്ദകുമാര്‍, കോട്ടയം അതിരൂപത കാറ്റിക്കിസം കമ്മീഷന്‍  ചെയര്‍മാന്‍ ഫാ. ജിബിന്‍ മണലോടിയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. 4.30 ന് മായാമോഹിനി സാരി ഉടുപ്പിക്കല്‍ മത്സരവും 6.30 ന്  സൈനിക മാന്ത്രികന്‍ മജീഷ്യന്‍ മാനൂര്‍ രാജേഷ്  നയിക്കുന്ന  തിരുവനന്തപുരം വിസ്മയ വിഷന്റെ  ഇല്യൂഷന്‍ വിസ്മയ മാജിക് ഷോയും അരങ്ങേറും.

നവംബര്‍ 25-ാം തീയതി ശനിയാഴ്ച സ്വാശ്രയ സംഗമ ദിനമായിട്ടാണ് ആചരിക്കുന്നത്. 12.00 ന് മലങ്കര മേഖല കലാപരിപാടികള്‍ നടത്തപ്പെടും. 12.30 ന് നടത്തപ്പെടുന്ന കാര്‍ഷിക പ്രശ്‌നോത്തരിയ്ക്ക് സിറിയക് ചാഴികാടന്‍ നേതൃത്വം നല്‍കും.  1 മണിയ്ക്ക് ടപ്പിയോക്ക ഒച്ച് റേയ്‌സ് മത്സരവും നടത്തപ്പെടും. 2.30 ന് നടത്തപ്പെടുന്ന സ്വാശ്രയ സംഗമ ദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം മാവേലിക്കര ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത നിര്‍വ്വഹിക്കും.  കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. മാത്യു ടി. തോമസ് എം.എല്‍.എ, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ലതിക സുഭാഷ്, തൃശ്ശൂര്‍ സിറ്റി അഡീഷണല്‍ സൂപ്രണ്ടന്റ് ഓഫ് പോലീസ് ബിജു കെ. സ്റ്റീഫന്‍, കോട്ടയം പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ പ്രീത പോള്‍, ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് പി.എ ബാബു പറമ്പടത്ത്മലയില്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഷേര്‍ളി സക്കറിയാസ്, അപ്‌നാദേശ് ചീഫ് എഡിറ്റര്‍ റവ. ഡോ. മാത്യു കുര്യത്തറ, ലാസിം ഫ്രാന്‍സ് സംഘടനാ പ്രതിനിധി കാള്‍ട്ടണ്‍ ഫെര്‍ണ്ണാണ്ടസ്, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി റവ. ഫാ. ജോബിന്‍ പ്ലാച്ചേരിപുറത്ത്, കോട്ടയം അതിരൂപത സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റി പ്രസിഡന്റ് ടോമി നന്ദികുന്നേല്‍, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെയിംസ് വടക്കേകണ്ടംകരിയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. 4.30 ന് ‘ചൈതന്യ ശ്രീമാന്‍’ പുരുഷ കേസരി മത്സരവും, 5.30 ന് കോട്ടയം ബി.സി.എം കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാവിരുന്നും നടത്തപ്പെടും, 6.45 ന് ചലച്ചിത്ര ടിവി താരങ്ങള്‍ അണിനിരക്കുന്ന കോമഡി മ്യൂസിക്കല്‍ ഡാന്‍സ് ഹംഗാമ നൈറ്റും  അരങ്ങേറും.

നവംബര്‍ 26-ാം തീയതി ഞായറാഴ്ച കര്‍ഷക സംഗമ ദിനമായിട്ടാണ് ആചരിക്കുന്നത്. 12 ന് കൈപ്പുഴ മേഖലാ കലാപരിപാടികള്‍ നടത്തപ്പെടും. 12.30 ന് കാര്‍ഷിക പുരോഗതിയും കര്‍ഷക സംഘങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന കാര്‍ഷിക സെമിനാറിന് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഷേര്‍ളി സക്കറിയാസ് നേതൃത്വം നല്‍കും. 1 മണിയ്ക്ക്  വനിതകള്‍ക്കും പുരുഷന്മാര്‍ക്കുമായുള്ള കോക്കനട്ട് ഒളിമ്പിക്‌സ് മത്സരവും നടത്തപ്പെടും. 2.30 ന് നടത്തപ്പെടുന്ന കാര്‍ഷിക മേള സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കേരള ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് നിര്‍വ്വഹിക്കും. കോട്ടയം അതിരൂപത മെത്രപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും.  കോട്ടയം അതിരൂപതാ വികാരി ജനറാള്‍ വെരി റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണ നടത്തും. സമ്മേളനത്തോടനുബന്ധിച്ച് ഫാ. എബ്രഹാം മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് ലഭ്യമാക്കുന്ന മീഡിയ പുരസ്‌ക്കാര സമര്‍പ്പണവും നടത്തപ്പെടും.  തോമസ് ചാഴികാടന്‍ എം.പി., ആന്റോ ആന്റണി എം.പി., ഡീന്‍ കുര്യാക്കോസ് എം.പി., തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ., അഡ്വ. ചാണ്ടി ഉമ്മന്‍ എം.എല്‍.എ. എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് കാര്‍ഷിക സഹകരണ ജലസേചനവിഭാഗം മേധാവി എസ്.എസ്. നാഗേഷ്, കോട്ടയം നബാര്‍ഡ് ഡിസ്ട്രിക്റ്റ് ഡെവലപ്പ്‌മെന്റ് മാനേജര്‍ റെജി  വര്‍ഗ്ഗീസ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, കോട്ടയം അതിരൂപത പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റവ. ഫാ. അബ്രഹാം പറമ്പേട്ട്, കോട്ടയം അതിരൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. മാത്യു മണക്കാട്ട്, കെ.എസ്.എസ്.എസ് പുരുഷ സ്വാശ്രയസംഘം കേന്ദ്രതല ഭാരവാഹി ബാബു സ്റ്റീഫന്‍ പുറമഠത്തില്‍, ചൈതന്യ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റവ. സിസ്റ്റര്‍ ഷീബ എസ്.വി.എം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.   വൈകുന്നേരം 4.30 ന് വാവാ സുരേഷ് നയിക്കുന്ന പാമ്പുകളെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടി നാഗവിസ്മയ കാഴ്ച്ചകള്‍ നടത്തപ്പെടും. 6.30 ന് കൊച്ചിന്‍ പാണ്ടവാസ് ഫോക് മ്യൂസിക് ബാന്റ് അണിയിച്ചൊരുക്കുന്ന നാടന്‍ പാട്ട് ദൃശ്യ വിരുന്ന് ‘ആരവം 2023’ നടത്തപ്പെടും. 9 മണിക്ക് ചൈതന്യ ജീവകാരുണ്യനിധി സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പും നടത്തപ്പെടും.

ഏഴ് ദിനങ്ങളിലായി നടത്തപ്പെടുന്ന  കാര്‍ഷിക മഹോത്സവത്തോടനുബന്ധിച്ച് കാര്‍ഷിക വിളപ്രദര്‍ശനം, വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ കാര്‍ഷിക മത്സരങ്ങള്‍, നാടന്‍ ചൈനീസ് അറബിക് തലശ്ശേരി വിഭവങ്ങളുമായുള്ള ചൈതന്യ ഫുഡ് ഫെസ്റ്റ്, വിസ്മയവും കൗതുകവും നിറയ്ക്കുന്ന പെറ്റ് ഷോ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉല്ലാസപ്രദമായ അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഗീര്‍ പശുക്കളുടെ പ്രദര്‍ശനം, കൗതുകം നിറയ്ക്കുന്ന ആടുകളുടെ പ്രദര്‍ശനം, വലുപ്പമേറിയ പോത്തിന്റെ പ്രദര്‍ശനം, വിജ്ഞാനദായക സെമിനാറുകള്‍, നയന മനോഹരമായ കലാസന്ധ്യകള്‍, സ്വാശ്രയസംഘ കലാവിരുന്നുകള്‍, കാര്‍ഷിക അവാര്‍ഡ് സമര്‍പ്പണം, പൗരാണിക ഭോജന ശാല, മെഡിക്കല്‍ ക്യാമ്പ്, പച്ചമരുന്നുകളുടെയും പാരമ്പര്യ ചികിത്സ രീതികളുടെയും പ്രദര്‍ശനം, പ്രദര്‍ശന വിപണന സ്റ്റാളുകള്‍, പുഷ്പ ഫല വൃക്ഷാദികളുടെയും പക്ഷി മൃഗാദികളുടെയും പ്രദര്‍ശനവും വിപണനവും,  പുരാവസ്തു പ്രദര്‍ശനത്തോടൊപ്പം വിവിധ രാജ്യങ്ങളിലെ കറന്‍സികളുടെയും സ്റ്റാമ്പുകളുടെയും പ്രദര്‍ശനം, നിര്‍ദ്ദന രോഗി ചികിത്സാ സഹായ പദ്ധതി തുടങ്ങി നിരവധിയായ ക്രമീകരണങ്ങാണ് ഒരുക്കിയിരിക്കുന്നതെന്ന് കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ കോട്ടയത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു. കെ.എസ്.എസ്.എസ് പി.ആര്‍.ഒ സിജോ തോമസ്, അനീഷ് കെ.എസ്, വനിതാ സ്വാശ്രയസംഘ കേന്ദ്രതല പ്രസിഡന്റ് ലിസ്സി ലൂക്കോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

Facebook Comments

knanayapathram

Read Previous

UKMSW Forum നയിക്കുന്ന ഓൺലൈൻ National Workshop നവംബർ 18-ന്

Read Next

പുതുവേലി വെള്ളാംതടത്തില്‍ ഷാജിമോന്‍ മാത്യു (തോംസണ്‍ മാത്യു, 48) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE