Breaking news

FlCCI യുടെ ‘മെയ്ഡ് ഇൻ കേരള ‘ അവാർഡ് കാരിത്താസ് ആശുപത്രിക്ക് .

കൊച്ചി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രി (FICCI), കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (KSIDC) സഹകരണത്തോടെ, നവംബർ 9, 10 തീയതികളിൽ , ലുലു ബോൾഗാട്ടി ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ വച്ച് നടത്തിയ കോൺഫറൻസിൽ, കാരിത്താസ് ആശുപത്രി കോട്ടയം ’മെയിഡ് ഇൻ കേരള 2023’ അവാർഡിന് അർഹമായി. കേരളത്തിൻ്റെ സമഗ്ര വികസനവും നിക്ഷേപ സാധ്യതകളും ചർച്ചയായ കോൺഫറൻസിൽ ‘ബെസ്റ്റ് മെഡിക്കൽ ഇൻസ്റ്റിട്യൂഷൻ അബവ് 500 ബെഡ്സ് ഇൻ ഹെൽത്ത്/വെൽനെസ്സ് സെക്ടർ‘ അവാർഡ്, കേരള ഗവർണർ, ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ കാരിത്താസ് ആശുപത്രിക്ക് ഔദ്യോഗിക ചടങ്ങിൽ സമ്മാനിച്ചു. കാരിത്താസ് ആശുപത്രിയെ പ്രതിനിധീകരിച്ച്, ജോയിൻ്റ് ഡയറക്ടർമാരായ ഫാ. ജിനു കാവിലും, ഫാ ജിസ്മോൻ മഠത്തിലും അന്താരാഷ്ട്ര പ്രതിനിധികളുടെയും നേതാക്കളുടെയും സാന്നിധ്യത്തിൽ പുരസ്കാരം ഏറ്റുവാങ്ങി.

കേരളത്തിലെ വിവിധ വ്യവസായ മേഖലകളിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നവരെ, ഉയർന്ന മാനദണ്ഡങ്ങൾ പാലിച്ചു തിരഞ്ഞെടുത്ത് ആദരിക്കുന്നതോടൊപ്പം എല്ലാ മേഖലകളുടെ വികസനത്തിനു പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാരിൻ്റെ നേതൃത്വത്തിൽ ’FICCI മെയിഡ് ഇൻ കേരള ’ എല്ലാ വർഷവും സംഘടിപ്പിക്കുന്നത്.ഓരോ വിഭാഗത്തിലെയും പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത് വ്യവസായം, വ്യാപാരം, ആരോഗ്യം എന്നീ മേഖലകളിലെ പ്രമുഖരും സാമ്പത്തിക വിദഗ്ധരുമടങ്ങിയ ഒരു പ്രഗത്ഭ ജൂറിയാണ്. ഹെൽത്ത് ആൻഡ് വെൽനെസ് വിഭാഗത്തിൽ മത്സരിച്ച കേരളത്തിലെ എല്ലാ ഉന്നത ആരോഗ്യകെന്ദ്രങ്ങളിൽ നിന്നും കോട്ടയം കാരിത്താസ് ഹോസ്പിറ്റലാണ് ആരോഗ്യ രംഗത്ത് മികവ് കാഴ്ച്ച വെച്ചതിന് ഈ വർഷത്തെ ’മെയിഡ് ഇൻ കേരള’ ആവാർഡ് കരസ്ഥമാക്കിയത്.

FICCI കേരള സ്റ്റേറ്റ് കൗൺസിൽ കോ-ചെയർ ശ്രീ. വി. പി. നന്ദകുമാർ, FICCI കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ Dr. എം. ഐ. സഹദുള്ള ,ഇൻകം ടാക്സ് കൊച്ചിൻ അഡീഷണൽ കമ്മീഷണർ ശ്രീ ജ്യോതിസ് മോഹൻ ഐ. ആർ. എസ്., ഗ്രാമീണ വികസന കമ്മീഷണറും ദേവസ്വം വകുപ്പ് പ്രത്യേക റവന്യൂ സെക്രട്ടറിയുമായ ശ്രീ എം ജി രാജമാണിക്യം ഐ. എ. എസ്., ഇൻഡസ്ട്രീസ് ആൻഡ് ഹെൽത്ത് ഡിപ്പാർട്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ. എ. പി. എം. മുഹമ്മദ് ഹനീഷ് ഐ. എ. എസ്., ഉൾപ്പടെയുള്ള വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

Facebook Comments

knanayapathram

Read Previous

പെരിക്കല്ലൂര്‍ ഉറുമ്പിൽകരോട്ട് ചാക്കോ (75) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

യു കെ കെ സി എ southampton യൂണിറ്റിൽ കെ സി വൈ എൽ യൂണിറ്റിന് തുടക്കമായി