

യു കെ കെ സി എ southampton യൂണിറ്റിൽ ഔദ്യോഗികമായി യു കെ കെ സി വൈ എൽ യൂണിറ്റിന് തുടക്കമായി. നവംബർ 11ന് ഫാ തോമസ് പാരകണ്ടത്തിലിൻ്റെ വിശുദ്ധ കുർബാനയോടെ പരിപാടികൾക്ക് തുടക്കമായി.എല്ലാ സതാംപ്ടൺ യൂണിറ്റ് കുടുംബങ്ങളും കുർബാനയിൽ പങ്കെടുത്തു, തുടർന്ന് നഴ്‌സ്‌ലിംഗ് വില്ലേജ് ഹാളിൽ നടന്ന യോഗത്തിൽ.SKCYL പ്രസിഡന്റ് ക്രിസ്റ്റി സണ്ണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സൗത്താംപ്ടൺ യൂണിറ്റ് പ്രസിഡന്റ് റോബിൻ എബ്രഹാം നിലവിളക്ക് തെളിച്ച് SKCYL ഉദ്ഘാടനം ചെയ്തു എസ്.കെ.സി.വൈ.എൽ സെക്രട്ടറി റയാൻ റോബിൻ സ്വാഗതവും സതാംപ്ടൺ യൂണിറ്റ് സെക്രട്ടറി ജോഷി ലൂക്കോസും കെ.സി.വൈ.എൽ ഡയറക്ടർ സിബി ജോസഫും എന്നിവർ ആശംസകൾ അർപ്പിച്ചു. ലെന അബിയും മെൽബ ബിജുവും പരിപാടിയുടെ അവതാരകരായിരുന്നു. ഫെബ തോമസ് നന്ദി പറഞ്ഞു. SKCYL അംഗങ്ങൾ അണിയിച്ച് ഒരുക്കിയ സ്വാഗത നൃത്തവും മറ്റ് നിരവധി കലാ പരിപാടികളും പരിപാടിക്ക് കൊഴുപ്പേകി. എല്ലാം കുടുംബങ്ങൾക്ക് പങ്കെടുക്കാൻ വേണ്ടി വിവിധ ഗെയിമുകളും അന്നേ ദിവസം ക്രമീകരിച്ചിരുന്നു സതാംപ്ടൺ യൂണിറ്റിന് ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒരു ആസ്വാദ്യകരമായ സായാഹ്നമായിരുന്നു യു കേ സി വൈൽൻ്റെ തുടക്കം