

മാത്യു ജേക്കബ് പുളിക്കത്തൊട്ടിയി
PR0 UKKCA
വിണ്ണിന്റെ മഹിമകൾ വെടിഞ്ഞ്, വിണ്ണിന്റെ നാഥൻ മണ്ണിൽ ഭൂജാതനായ രാത്രിയുടെ ഓർമ്മകളിൽ,സ്വർഗ്ഗീയദുതർ താരാട്ടുപാടിയ, താരാജാലമത് ഏറ്റുപാടിയ കുളിരുള്ള രാത്രിയുടെ ഓർമ്മകളിൽ,
തിരുപ്പിറവിയുടെ സന്ദേശം പകർന്നേകി ഇടവകാംഗങ്ങളുടെ സ്നേഹോഷ്മളമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി, കരോൾ സംഘത്തോടൊപ്പം വീടുകൾ കയറിയിറങ്ങിയ ചുറുചുറുക്കുള്ള കൗമാരകാലത്തിന്റെ ഓർമ്മകളിൽUKKCA യൂണിറ്റുകൾക്ക് ക്രിസ്തുമസ് കരോൾ ഗാന മത്സരവുമായെത്തുന്നു UKKCA.UKKCA യൂണിറ്റുകൾ തമ്മിൽ നടക്കുന്ന ഈ കരോൾ ഗാന മത്സരത്തിൽ പങ്കെടുക്കുന്ന ഓരോ ടീമുകളിലെയും മുഴുവൻ അംഗങ്ങളും അതേ യൂണിറ്റിലെ അംഗങ്ങളായിരിയ്ക്കണം.
ഒരു ടീമിൽ കുറഞ്ഞത് 8 പേർ എങ്കിലും ഉണ്ടായിരിയ്ക്കണം.12 മിനിട്ട് സമയമാണ് കരോൾ ഗാനങ്ങൾ ആലപിയ്ക്കാവുന്നത്.
മലയാളത്തിലോ ഇംഗ്ലീഷിലോ ഗാനങ്ങൾ ആലപിയ്ക്കാവുന്നതാണ് കരോക്കെ അനുവദനീയമാണ്.ക്വയർ മാസ്റ്റർ ഉണ്ടാകാവുന്നതാണ്.ഒന്ന്,രണ്ട്, മൂന്ന്,നാല് സ്ഥാനങ്ങൾക്ക് യഥാക്രമം 1001,751,501,251 പൗണ്ട് ക്യാഷ് പ്രൈസുകളും ട്രോഫികളും സമ്മാനമായി ലഭിയ്ക്കുന്നതാണ്. നവംബർ 20-)0 തിയതിക്ക് മുൻപായി യൂണിറ്റുകളിൽ നിന്നും ഉള്ള ടീമുകളുടെ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് .
കൂടുതൽ വിവരങ്ങൾക്ക് UKKCA ട്രഷറർ ശ്രീ റോബി മേക്കരയുമായി ബന്ധപ്പെടാവുന്നതാണ്i