ചിക്കാഗോ തിരുഹൃദയ ഫൊറോന ക്നാനായ കത്തോലിക്ക ഇടവക ചിക്കാഗോയിലെ എല്ലാം ക്നാനായ യുവജനങ്ങളെയും യുവദമ്പതികളെയും പങ്കെടുപ്പിച്ച് കൊണ്ട് ഫ്രണ്ട്സ് ഗിവിങ്ങ് ഒരുക്കി റ്റായിങ്ങ്സ് ഗിവിങ്ങ് ഏറെ വ്യത്യസ്ഥമായി ആഘോഷിക്കുന്നു.നവംബർ 25 ശനിയാഴ്ച ഉച്ചയ്ക്ക് ഏറെ പുതുമനിറഞ്ഞതും വ്യത്യസ്ഥവുമായ പരുപാടികൾ ഒരുക്കി ഏറെ ആകർഷണീയമായി മാറ്റാനുള്ള ഒരുക്കത്തിലാണ് യുവജനങ്ങൾ.ചിക്കാഗോയിലെ എല്ലാം യുവജനങ്ങളെയും ദമ്പതികളെയും ഏറെ വ്യത്യസ്ഥമായ റ്റായ്ങ്ങ്സ് ഗിവിങ് പരുപാടിയിലേക്ക് പ്രതീക്ഷിക്കുന്നു.തിരുഹൃദയ ഫൊറോന ഇടവക ഹാളിൽ നടക്കുന്ന പ്രോഗ്രാമിനായി വിവിധ കമ്മിറ്റികൾ ഇതിന്റെ ഒരുക്കങ്ങൾ ക്രമീകരിക്കുന്നു.
Facebook Comments