

ന്യൂ ജേഴ്‌സി: സകല വിശുദ്ധരുടെയും തിരുനാളിനോടനുബന്ധിച്ചു ന്യൂ ജേഴ്‌സി ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ ഇടവകയിലെ മതബോധന വിദ്യാർഥികൾ നടത്തിയ വിശുദ്ധരുടെ പരേഡ് ശ്രദ്ധേയമായി.
വിവിധ വിശുദ്ധരുടെ വേഷവിധാനങ്ങൾ അണിഞ്ഞുകൊണ്ട് മുഴുവൻ വിദ്യാർഥികളും പരേഡിൽ അണിനിരന്നു. തുടർന്ന് നടന്ന വിശുദ്ധ കുബാനക്ക് ഇടവക വികാരി ഫാ. ലിജോ കൊച്ചുപറമ്പിൽ കാർമികത്വം വഹിച്ചു. മതബോധന സ്‌കൂൾ പ്രിൻസിപ്പൽ ജൂബി കിഴക്കേപ്പുറം, വൈസ് പ്രിൻസിപ്പൽ സിജോയ് പറപ്പള്ളിൽ എന്നിവരുടെ നേതൃത്വത്തിലുള്ള മതബോധന അദ്ധ്യാപകർ പരിപാടികൾ ക്രമീകരിച്ചു.
Facebook Comments