Breaking news

HEAVEN” ഷോർട് മൂവിയിലെ “നിന്നോടകലുമ്പോൾ”..എന്ന ഗാനം സോഷ്യൽ മീഡിയകളിൽ വയറലാകുന്നു

ഉഴവൂർ : എളൂർ മീഡിയായുടെ ബാനറിൽ Study Sparrow Global Education-ന്റെ സഹകരണത്തോടെ ജോമി ജോസ് കൈപ്പാറേട്ട് കഥ എഴുതി സംവിധാനം നിർവഹിക്കുന്ന “ഹെവൻ” എന്ന ഷോർട്ട് മൂവിയുടെ “നിന്നോട് അകലുമ്പോൾ …..” എന്ന് തുടങ്ങുന്ന മനോഹരമായ ഗാനം എളൂർ മീഡിയായുടെ യൂട്യൂബ് ചാനലിലൂടെ റിലീസായി.
റോബിൻ സ്റ്റീഫൻ, ജോൺ മുളയിങ്കൽ, അജോ മാനംമൂട്ടിൽ എന്നിവർ ചേർന്നാണ് ഹെവൻ നിർമ്മിച്ചിരിക്കുന്നത്. *മക്കളെ അന്യദേശങ്ങളിൽ പഠിക്കാനായും ജോലിക്കായും അയക്കുന്ന മാതാപിതാക്കളുടെ വേദന പുറമെ കാട്ടാതെ പുഞ്ചിരി തൂകി അവർ മക്കളെ യാത്ര അയക്കും …….*
*ഹൃദയ ഭേദകമായ അത്തരം മുഹൂർത്തങ്ങൾ കോർത്തിണക്കിയ മനോഹരമായ ഈ ഒരു ഗാനോപഹാരം ഷോർട്ട് മൂവിയുടെ ഹൈലൈറ്റാണ്….*
ഇതിനോടകം യൂറ്റ്യൂബിൽ വൈറലായിരിക്കുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് ടെസ്സാ ഡേവിസാണ്.
സംഗീത സംവിധാനം – നന്ദ കിഷോർ ബാബു (ഐഡിയ സ്റ്റാർ സിംഗർ Season 6 Finalist) ഗാനാലാപനം : ജോയൽ വി. ജോയ് , ക്യാമറ & എഡിറ്റിംഗ് : സോബി എഡിറ്റ്ലൈൻ.സ്റ്റാർ മാജിക്ക് ഫെയിം ഐശ്വര്യ രാജീവ്, സിനിമാതാരങ്ങളായ ജെയിൻ കെ പോൾ, സ്റ്റീഫൻ ചെട്ടിക്കൻ (“ഒരുവട്ടം കൂടി” – ഫെയിം), എൽദോ രാജു, റോബിൻ സ്റ്റീഫൻ, ജോസ് കൈപ്പാറേട്ട്, മോളി പയസ്, രാജീവ് V R, സ്വരാജ് സോമൻ തുടങ്ങിയവാണ് ഈ ഷോർട്ട് മൂവിയിൽ അഭിനയിച്ചിരിക്കുന്നത്. ആനുകാലിക പ്രസക്തിയുള്ള വിഷയമാണ് ഈ ഹൃസ്വ ചിത്രം ചർച്ച ചെയ്യുന്നത്.
അനിറ്റ് പി ജോയ് BGM നിർവഹിക്കുന്നു. ആശയം – ആൽബിൻ നടുവീട്ടിൽ, ഡബിംഗ് & മാസ്റ്ററിംഗ് – ഗീതം ഡിജിറ്റൽ സ്റ്റുഡിയോ, സഹസംവിധായകർ – സ്വരാജ് സോമൻ & ജോബിൻ നീജോസ്, ആർട്ട് – ജെറിൻ ജോസ്, ആൽബിൻ കെ സജി & അജോഷ് കെ ടോം, മെയ്ക്കപ്പ് – അരുൺ വെള്ളിക്കോത്ത്, ഹെലിക്യം – അജിത് V R. നവംബർ മൂന്നാം വാരം ഈ ഷോർട് മൂവി റിലീസ് ചെയ്യും.

സ്റ്റീഫൻ ചെട്ടിക്കൻ
പി.ആർ.ഒ.

Facebook Comments

knanayapathram

Read Previous

ചാമക്കാല പ്രാലേൽ ഫിലോമിന ജോസഫ് നിര്യാതയായി

Read Next

സകല വിശുദ്ധരുടെയും പരേഡുമായി ന്യൂ ജേഴ്‌സിയിലെ കുട്ടികൾ