Breaking news

പാരമ്പര്യ സ്മരണയിൽ ചിക്കാഗോ കെ. സി.എസിന്റെ ക്നാനായ നൈറ്റ് അവിസ്മരണീയമായി

ചിക്കാഗോ കെ. സി. എസ് ഒക്ടോബർ 21ശനിയാഴ്ച വൈകുന്നേരം ചിക്കാഗോയിലെ ഐറിഷ് അമേരിക്കൻ ഹെറിറ്റേജ് സെന്ററിൽ വച്ച് നടത്തിയ ക്നാനായ നൈറ്റ് എന്ന ക്നാനായ മാമാങ്കം അവതരണ ശൈലികൊണ്ടും, സംഘാടക മികവുകൊണ്ടും അവർണ്ണനീയമായ ഒരു അനുഭവമായി മാറി. പ്രമുഖ മലയാള സിനിമാനടനും, തിരക്കഥാകൃത്തും, സംവിധായകനുമായ ജോയി മാത്യു ക്നാനായ നൈറ്റ് ഉത്ഘാടനം ചെയ്തു. കെ സി എസ് പ്രസിഡണ്ട് ജെയിൻ മാക്കീൽ അധ്യക്ഷതവഹിച്ച യോഗത്തിൽ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് പള്ളി വികാരി ഫാ. സിജു മുടക്കോടിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കെ.സി. സി. എൻ. എ പ്രസിഡണ്ട് ഷാജി എടാട്ട്, കെ. സി. ഡബ്ല്യൂ. എഫ്. എൻ. എ സെക്രട്ടറി ഷൈനി വിരുത്തകുളങ്ങര, യുവജനവേദി നാഷണൽ പ്രസിഡന്റ് ആൽബിൻ പുലിക്കുന്നേൽ, കെ. സി. വൈ. എൽ. എൻ. എ. വൈസ് പ്രസിഡണ്ട് ആൽവിൻ പിണർകയിൽ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
 
ജോബി പണയപറമ്പിലും, ആൻ ജേക്കബ് തൊട്ടിച്ചിറയും ചേർന്ന് പ്രാർത്ഥനാഗാനം ആലപിച്ചു. സെക്രട്ടറി സിബു കുളങ്ങര അതിഥികളെ വേദിയിലേക്ക് സ്വാഗതം ചെയ്തു. തുടർന്ന് വൈസ് പ്രസിഡണ്ട് ജിനോ കക്കാട്ടിൽ സ്വാഗതപ്രസംഗവും, ട്രഷറർ ബിനോയ് കിഴക്കനടിയിൽ നന്ദിയും പറഞ്ഞു.വെകുന്നേരം അഞ്ചു മുപ്പതിന് ആരംഭിച്ച കലാപരിപാടികൾക്ക് ചുക്കാൻ പിടിച്ചത് എന്റർടൈൻമെന്റ് കമ്മിറ്റി ചെയർമാൻ അഭിലാഷ് നെല്ലാമറ്റം ആയിരുന്നു. ചാരി വണ്ടന്നൂർ, ടിമ്മി കൈതക്കത്തൊട്ടിയിൽ, ചെൽസി പുല്ലാപ്പള്ളിൽ, ജോസ് മണക്കാട്ട്, മഞ്ചു കൊല്ലപ്പള്ളിൽ, ഫെബിൻ തേക്കനാട്ട് എന്നിവർ എം സി മാരായിരുന്നു. കലാപരിപാടികൾക്ക് കെ. സി. എസ് എക്സിക്യൂട്ടീവ്സ് ആയ ജെയിൻ മാക്കിൽ, ജിനോ കക്കാട്ടിൽ,സിബു കുളങ്ങര, ബിനോയ് കിഴക്കനടി, തോമസ്കുട്ടി തേക്കുംകാട്ടിൽ എന്നിവരോടൊപ്പം ബെക്കി ഇടിയാലിൽ, മഞ്ജരി തേക്ക്നിൽക്കുന്നതിൽ, ഷാനിൽ പീറ്റേഴ്സ് വെട്ടിക്കാട്ട്, ടോസ്‌മി കൈതക്കത്തൊട്ടിയിൽ, ഷൈനി വിരുത്തകുളങ്ങര, ജോണി തോട്ടപ്ലാക്കിൽ, ജീന മറ്റത്തിൽ, ക്രിസ്റ്റിന ചിറ്റലക്കാട്ട്, സോനു പുത്തൻപുരയിൽ, ഭാവന കീഴവല്ലിയിൽ, ടീന വാക്കേൽ, ചിന്നു തോട്ടം, തോമസ് ഒറ്റക്കുന്നേൽ, എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി
മനോജ്‌ വഞ്ചിയിൽ രൂപകല്പന ചെയ്ത വീഡിയോ ഗ്രാഫിക്സ് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.ചടങ്ങിൽ വെച്ച് ബിജു തുരുത്തിയിൽ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് വിജയികളായ ജെസ്വിൻ ഇടയാടിയിൽ & ജുബിൻ വെട്ടിക്കാട്ട് ടീമിനും, ജോയി ചെമ്മാച്ചേൽ മെമ്മോറിയൽ കർഷകശ്രീ അവാർഡ് ജേതാവ് സാബു & ലിസ്സി നടുവീട്ടിലിനും, ചാക്കോ പൂവത്തിങ്കൽ മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് ലഭിച്ച ജെയ്ബിലിൻ മാക്കിലിനും ഉപഹാരങ്ങൾ നൽകി. ഇതോടൊപ്പം കെ.സി.സി.എൻ.എ യുടെ കൺവെൻഷന്റെ കിക്ക്‌ ഓഫും പ്രസിഡന്റ് ഷാജി എടാട്ടിന്റെയും, ആർ. വി. പി സ്റ്റീഫൻ കിഴക്കേകുറ്റിന്റെയും നേതൃത്വത്തിൽ നടന്നു. സ്പോൺസർഷിപ്പിലൂടെ റെക്കോർഡ് തുക സമാഹരിക്കാൻ കഴിഞ്ഞതും , വരും കൺവെൻഷനു വിജയപ്രതീക്ഷയേറി.

Facebook Comments

knanayapathram

Read Previous

ചാമക്കാല കല്ലിടുക്കിൽ ലിജി തോമസ് (53) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

മാര്‍ഷല്‍ ചീഫായി ലൂക്ക് ലിയോണ്‍ കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടു.