Breaking news

ക്നാ ഹെൽത്ത് കെയർ: സ്വപ്നം സഫലമാവുന്നു. UK ക്നാനായക്കാർ സംഘടിച്ചു നടത്തുന്ന ബൃഹത്തായ സംരഭത്തിൽ പങ്കുചേരാൻ ക്നാനായക്കാർക്കൊരു സുവർണ്ണാവസരം

പ്രവാസലോകത്തെ വിസ്മയമായ ക്നാനായക്കാർ, കടന്നുചെന്ന രാജ്യങ്ങളിലെല്ലാം വിജയക്കൊടി പാറിച്ചവർ, പുതിയ പാതകൾ വെട്ടിത്തുറന്നവർ, വിജയസാധ്യതയുള്ള മേഖലകളിലെല്ലാം സധൈര്യം കടന്നു ചെന്നവരാണ് ക്‌നാനായക്കാർ. UK യിലേക്ക് കുടിയേറിയ ഒരുപറ്റം ക്നാനായക്കാർ പുതിയ സംരംഭത്തിന് തുടക്കം കുറിയ്ക്കുകയാണ്. ഇന്നും അനന്ത സാധ്യതകളുള്ള ആതുര സേവനരംഗത്തെ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം UK യിലെ ഏതൊരു ക്നാനായക്കാരനും സംരംഭകരാകാൻ അവസരമൊരുക്കുന്നു എന്നതുമാണ് KNA Healthcare എന്ന നവീന ആശയത്തിന്റെ പ്രത്യേകത. വമ്പൻ സാധ്യതകളുള്ള വലിയ വാണിജ്യ മേഖലയിലേക്ക് കുടിയേറ്റത്തിന്റെ ആദ്യതലമുറയിൽപ്പെട്ടവർക്ക് കടന്നുചെല്ലാനുള്ള പ്രായോഗിക ബുദ്ധിമുട്ടിനെ മറികടക്കാൻ സമാനചിന്താഗതിയുള്ള ഒരു കൂട്ടം സംരംഭകരെ കൂട്ടിയിണക്കി നേഴ്സിംഗ് ഹോം ചങ്ങലകൾ പോലുള്ള പദ്ധതികളാണ് KNA Healthcare വിഭാവനം ചെയ്യുന്നത്. KNA Healthcare എന്ന സ്വപ്നം സമീപഭാവിയിൽ തന്നെ യാഥാർത്‌ഥ്യമാവുകയാണ്. KNA Healthcare ന്റെ രൂപികരണത്തെപ്പറ്റിയും നടത്തിപ്പിനെപറ്റിയും എല്ലാ കാര്യങ്ങളും നിക്ഷേപകർക്ക് വ്യക്തമാക്കുന്നതിനുവേണ്ടി Milton Keynes ലെ മാർഗരറ്റ് പവ്വൽ ഹൗസിൽ വച്ച് ബിസിനസ്സ് ഇൻവെസ്റ്റ്മെൻറ് മീറ്റ് സംഘടിപ്പിയ്ക്കുകൊണ്. KNA Healthcare ൽ താൽപ്പര്യം പ്രകടിപ്പിച്ചവർക്കും, KNA Healthcareൽ ചേർന്ന് പ്രവർത്തിയ്ക്കാൻ ആഗ്രഹിയ്ക്കുന്നവർക്കും, കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹമുള്ളവർക്കും ഈ യോഗത്തിൽ സംബന്ധിയ്ക്കാവുന്നതാണ് . ഒക്ടോബർ 21 ന് 10.30 മുതൽ രണ്ടു മണി വരെയാണ് പ്രസ്തുത മീറ്റിംഗ് നടക്കുന്നത്. Venue:Margaret Powel House 403 Midsummer Boulevard Milton Keynes MK9 3BN കൂടുതൽ വിവരങ്ങൾക്ക് Bibu Thomas:07445234213 Saiju Joseph: 07960073831 Sabu Mathew:07737365525

Facebook Comments

Read Previous

പാഴുത്തുരുത്ത് പെരുംപുഞ്ചയില്‍ ടോമി പി.ജെ. (60) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

മേമ്മുറി കളപ്പുരത്തട്ടേല്‍ ത്രേസ്യാമ്മ ചാണ്ടി (67) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE