Breaking news

ഒക്ടോബര്‍ 13,14,15 തീയതികളില്‍ കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

2002-2005 കാലഘട്ടത്തിലാണ് യു.കെ.യിലേക്ക് കേരളത്തില്‍ നിന്നും സംഘടിതമായി കുടിയേറ്റത്തിനു തുടക്കമായത്. യു.കെ.യിലെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ഒരേ നാട്ടുകാര്‍ ഒന്നിച്ചു കൂടുവാനും പരസ്പരം സ്‌നേഹബന്ധങ്ങള്‍ നിലനിര്‍ത്തുവാനുമുള്ള താല്പര്യങ്ങള്‍ പലഭാഗങ്ങളില്‍ നിന്നുമുണ്ടായി. അങ്ങനെയാണ് 2005 ല്‍ ബിര്‍മിംഗ്ഹാമില്‍ വച്ച് കുറുമുള്ളൂര്‍ സംഗമത്തിനു തുടക്കമായത്. അന്നുമുതല്‍ ഇന്നു വരെ മുടക്കംകൂടാതെ എല്ലാവര്‍ഷവും യു.കെ.യിലും നോര്‍ത്തേണ്‍ അയലന്റിലുമുള്ള വിവിധ സ്ഥലങ്ങളില്‍ വച്ചു സംഗമങ്ങള്‍ നടന്നു വരുന്നു. കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്ററില്‍ വച്ചു നടന്ന സംഗമത്തില്‍ ഈ വര്‍ഷം 3 ദിവസമായി ഒരേസ്ഥലത്തു താമസിച്ച് വരും തലമുറയ്ക്കും ഒരേ നാടിനോടും ഇടവകയോടും സ്‌നേഹവും സൗഹൃദവും വളര്‍ത്തുവാനും പരസ്പരം കൂടുതല്‍ ഊഷ്മളതയും കെട്ടുറപ്പും ഉടലെടുക്കണമെന്ന അഭിപ്രായത്തില്‍ നിന്നാണ് ഒക്ടോബര്‍ 13,14,15 തീയതികളില്‍ പ്രകൃതി രമണീയമായ സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ Horsham ത്തിനടുത്തുള്ള Goviston Camp സെന്റര്‍ ബുക്ക് ചെയ്തിരിക്കുന്നത്. 100 ല്‍ പരം കുടുംബങ്ങള്‍ക്ക് താമസിക്കുവാനുള്ള വില്ല, കോണ്‍ഫറന്‍സ് ഹാള്‍, Indoor Outdoor Game facilities, Swimming Pool, Forest Walk, Lake, Camp Fire അങ്ങനെ എല്ലാ സൗകര്യങ്ങളോടുകൂടിയ സ്ഥലമാണ്. Gatwick Airport ല്‍ നിന്നും 30 മിനിറ്റ് ദൂരം പരസ്പരം സ്‌നേഹബന്ധങ്ങള്‍ പങ്കുവച്ചും പാടിയും ഉല്ലസിച്ചും വരും തലമുറകള്‍ തമ്മില്‍ ബന്ധങ്ങള്‍ പുതുക്കിയും ഒരു പുതിയ അനുഭവമാക്കി പിരിയുവാന്‍ എല്ലാ കുറുമുള്ളൂര്‍ ഇടവകക്കാരെയും ഇടവകയില്‍ നിന്നു വിിവാഹം കഴിച്ചു അയച്ചവരെയും വളരെ സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
Biju Abraham Kunnathukarottu
07728756027
Reji Mathew Kannampally
07886874973
Sunny Thomas Vandavathel (Padikunnel)
07460383743
Facebook Comments

knanayapathram

Read Previous

ഇരവിമംഗലം തലയ്ക്കല്‍ മൈക്കില്‍ കുരുവിള (58) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

നീറിക്കാട് കല്ലുവാലിൽ ജോസഫ് കെ.കെ (60) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE