കോട്ടയം : കാരിത്താസ് ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെ സ്റ്റാഫുമാർ തയ്യാറാക്കിയ “സിസ്റ്റർ” എന്ന ഷോർട്ഫിലിമിന് INDIAN FILM HOUSE NATIONAL LEVEL AWARD 2023-ൽ Social Awareness വിഭാഗത്തിൽ BEST DIRECTOR & BEST AWARENESS SHORTFILM എന്നീ 2 അവാർഡുകൾ സ്വന്തമാക്കാനായി. എമർജൻസി വിഭാഗത്തിലെ കോ-ഓർഡിനേറ്ററായ ജോമി ജോസ് കൈപ്പാറേട്ട് ആണ് ഈ ഷോർട്ഫിലിം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. പ്രവാസിയായ അനില തോമസ് ആണ് നിർമ്മാണം നിർവഹിച്ചത്. ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നും 400-ന് മുകളിൽ ഷോർട്ഫിലിമുകളാണ് മത്സരിച്ചത്. എമർജൻസി വിഭാഗത്തിലെ സ്റ്റാഫുമാരായ Sr Salomy DCPB, Dr Boney, Anooja, Surendran, Thomas , Ganga , Akash തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. September 23-ന് Banglore Suchithra Cinema & Cultural Academy-ൽ വെച്ചാണ് ജോമി കൈപ്പാറേട്ട് അവാർഡ് ഏറ്റുവാങ്ങിയത്. ജോമിയുടെ മറ്റൊരു ഷോർട്ഫിലിമായ “അന്നയും കോശിയും” ജനറൽ വിഭാഗത്തിൽ BEST DIRECTOR & Third Best Cinematography അവാർഡുകളും സ്വന്തമാക്കി. Joshi Vignette ആണ് Cinematographer. നേരത്തെ Cochin International Film Awards, Indian International Film Awards , KCYM Best Janapriya Shortfilm Award, IHNA Award 2023 എന്നീ അവാർഡുകൾ ഇതിനോടകം ജോമി കൈപ്പാറേട്ട് സ്വന്തമാക്കിയിട്ടുണ്ട്. September 22-ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത “”ഒരു വട്ടം കൂടി” എന്ന സിനിമയിലൂടെ ജോമിക്ക് ആദ്യമായി സിനിമയിൽ Assistant Director ആകാനും സാധിച്ചു. ഈ ഷോർട്ഫിലിം ചെയ്യുന്നതിനായി പൂർണ്ണ പിന്തുണ നൽകിയ കോട്ടയം കാരിത്താസ് ആശുപത്രിയുടെ ഡയറക്ടർ ഫാ.ഡോ. ബിനു കുന്നത്ത് അച്ചനോടും കൂടാതെ കാരിത്താസ് ആശുപത്രിയുടെ മാനേജ്മെന്റിനോടും നന്ദി അറിയിക്കുന്നതായി അവാർഡ്ദാന ചടങ്ങിൽ ജോമി കൈപ്പാറേട്ട് പറഞ്ഞു. ക്നാനായ പത്രത്തിന്റെ എല്ലാവിധ ആശംസകളും അറിയിക്കുന്നു.