

കോട്ടയം : Indian Film House (IFH) National Level Shortfilm Awards 2023-ൽ ജോമി ജോസ് കൈപ്പാറേട്ട്-ന്റെ “അന്നയും കോശിയും & സിസ്റ്റർ” എന്നീ 2 ഷോർട്ഫിലിമുകൾ 4 അവാർഡുകൾ കരസ്ഥമാക്കി. (1) ജനറൽ വിഭാഗത്തിൽ “അന്നയും കോശിയും” BEST DIRECTOR & SECOND BEST CINEMATOGRAPHY-യും (2) BEST Social Awareness Shortfilm വിഭാഗത്തിൽ “സിസ്റ്റർ” എന്ന ഫിലിമിന് BEST DIRECTOR & BEST AWARENESS FILM എന്നീ അവാർഡുകളാണ് നേടാനായത്. ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നും 400-ന് മുകളിൽ ഷോർട്ഫിലിമുകളാണ് മത്സരിച്ചത്. September 23-ന് Banglore Suchithra Cinema & Cultural Academy-ൽ വെച്ചാണ് അവാർഡ് ഏറ്റുവാങ്ങിയത്. Cochin International Film Awards, Indian International Film Awards, KCYM Best Janapriya Shortfilm Award, IHNA Award 2023 എന്നീ അവാർഡുകൾ ഇതിനോടകം ജോമി കൈപ്പാറേട്ട് സ്വന്തമാക്കിയിട്ടുണ്ട്.നഴ്‌സായ ജോമി ഇപ്പോൾ കോട്ടയം കാരിത്താസ് ആശുപത്രിയിലെ എമർജൻസി ഡിപ്പാർട്മെന്റിലെ കോ ഓർഡിനേറ്റർ ആയി ജോലി ചെയ്യുന്നു. September 22-ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത “ഒരു വട്ടം കൂടി” എന്ന സിനിമയിലൂടെ ജോമിക്ക് ആദ്യമായി സിനിമയിൽ Assistant Director ആയി work ചെയ്യാനും സാധിച്ചിരുന്നു. എല്ലാ ക്നാനായകർക്കും അഭിമാനമായി ജോമി കൈപ്പാറേട്ട് ഉയരങ്ങളിൽ എത്തട്ടെയെന്ന് ക്നാനായ പത്രത്തിന്റെ ആശംസകൾ നേരുന്നു.