ദുബായ് ക്നാനായ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിൽ സെപ്തംബര് പതിനേഴാം തിയതി കരാമയിൽ ഉള്ള Ramee Royal ഹോട്ടൽ വച്ച് ഓണം പൊന്നോണം ആഘോഷിച്ചു. കുടുംബനാഥൻ ശ്രി ലൂക്കോസ് തോമസ് എരുമേലിക്കരയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം KCC UAE ചെയര്മാന് ശ്രി മനു എബ്രഹാം നടുവത്തറ ഉദ്ഘാടനം ചെയ്തു. KCC Dubai സെക്രട്ടറി ശ്രീ തുഷാർ ജോസ് കണിയാംപറമ്പിൽ സ്വാഗതം ചെയ്ത യോഗത്തിൽ കത്തോലിക്ക കോൺഗ്രസ് UAE ചാപ്റ്റർ പ്രസിഡന്റ് ശ്രി ബെന്നി മാത്യു, KCYL ദുബായ് പ്രസിഡന്റ് ബ്രിജിത് ബേബി, KCWA ദുബായ് പ്രതിനിധികരിച്ചു രേഷ്മ മനു, KCSL ദുബായ് പ്രസിഡന്റ്, കുമാരി റ്റാനിയ തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
KCC UAE രജതജൂബിലിയുടെ ഭാഗമായി നടത്തുന്ന ദുബായ് യൂണിറ്റ് ആഥിത്യമരുളുന്നു ആനുവൽ സംഗമത്തിന്റെ പേര് ഒരു സെമി ക്ലാസിക്കൽ നൃത്തത്തോടെ അവതരിപ്പിച്ചു. ആനുവൽ സംഗമം “രജതം 23 ” മറ്റു വിശേഷങ്ങൾ ജനറൽ കൺവീനർ ശ്രി വിൻസെന്റ് വലിയവീട്ടിൽ അവതരിപ്പിച്ചു. കൂടാതെ ശ്രി VC വിൻസെന്റ് വരികൾ എഴുതി ഫാദർ ഫിനിൽ ഈഴറത്തു CMI ഈണം നൽകിയ രജതം 23 ന്റെ തീം സോങ് KCC UAE ചെയര്മാന് മനു എബ്രഹാം നടുവത്തറ റിലീസ് ചെയ്തു.
ശേഷം പത്താം ക്‌ളാസ്, പന്ത്രണ്ടാം ക്‌ളാസിൽ മികച്ച വിജയം കരസ്ഥമാക്കിയ യൂണിറ്റിലെ കുട്ടികളെ ആന്നേ ദിവസം ആദരിച്ചു. മുൻകാലങ്ങളിൽ യൂണിറ്റിൽ നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനങ്ങൾ ശേഷം വിതരണവും ചെയ്തു. കത്തോലിക്ക കോൺഗ്രസ് ന്റെ ആജീവനാന്ത മെമ്പർഷിപ് വിതരണവും അന്നേ ദിവസം നടത്തുകയുണ്ടായി.
ദുബായ് ക്നാനായ കമ്മിറ്റിയുടെ ഭാഗമായി 25 വർഷങ്ങൾ പൂർത്തിയാക്കിയ ശ്രി ടോമി സൈമൺ നെടുങ്ങാട്ടിനെ യോഗത്തിൽ ആദരിക്കുകയുണ്ടായി.
കുട്ടികൾക്കായി കളറിംഗ് & സുഡോകു മത്സരങ്ങൾ നടത്തി. കൂടാതെ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ അരങ്ങേറി. ഓണപ്പാട്ട്, തിരുവാതിര,ഡാൻസ്, കോമഡി സ്കിറ്റ് എന്നിവ നടത്തപ്പെട്ടു. കുട്ടികളും മുതിർന്നവരുമടക്കം ഏകദേശം 220 ആളുകൾ പ്രസ്തുത പ്രോഗ്രാമിൽ പങ്കെടുത്തു.സ്റ്റീഫൻ ജോസഫ് കരിംതൊട്ടി & നീതു ലൂക്കോസ് എരുമേലിക്കര എന്നിവരായിരുന്നു പരിപാടിയുടെ MC . എന്റർടൈന്റ്‌മെന്റ് കോർഡിനേറ്റർസ് എൽവി മരിയ ഇമ്മാനുവേൽ കണിയാംപറമ്പിൽ, ഷാജു ജോസഫ് തത്തംകിണറ്റിൻകര, സജിമോൻ കെസി കരുവലിൽ, കെസിസി ദുബായ് ട്രഷറർ എബി തോമസ് നെല്ലിക്കൽ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. സോണൽ ഫിലിപ്പ് ചേലമലയിൽ, സൈമൺ പിസി വാണിയ പുരയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ KCYL ദുബായ് അംഗങ്ങൾ ചേർന്ന് മനോഹരമായ പൂക്കളമൊരുക്കി. രാവിലെ തുടങ്ങിയ ഓണാഘോഷം ഏകദേശം വൈകുന്നേരം ആറുമണിയോടെ അവസാനിച്ചു