Breaking news

UK ക്നാനായ വനിതാഫോറത്തിന്റെ വാർഷികദിനാഘോഷങ്ങൾ ഒക്ടോബർ 14ന് സ്റ്റോക്ക് ഓൺ ട്രൻഡിൽ: വിവാഹവാർഷികത്തിന്റെ രജത ജൂബിലി പിന്നിട്ട ദമ്പതിമാർക്ക് ആദരവുനൽകാൻ ക്നാനായ മങ്കമാർ

മാത്യു ജേക്കബ് പുളിക്കത്തൊട്ടിയിൽ

UKKCAകൺവൻഷനെ ചരിത്ര വിജയത്തിന്റെ തിലകകുറിയണിയ്ക്കാൻ കൂട്ടായി നിന്ന UK ക്നാനായ വനിതകൾ വാർഷിക ദേശീയ സംഗമത്തിനായി ഒരുങ്ങുകയാണ്. പ്രവാസി ക്നാനാനായ കുടുംബങ്ങളുടെ നെടുംതൂണുകളായ വനിതകൾ, മക്കൾക്ക് ക്രൈസ്തവ വിശ്വാസവും, ക്നാനായ പാരമ്പര്യവും പകർന്നേകുന്ന അമ്മമാർ, മാത്യസ്നേഹത്തിൻറെ കനിവും, കാലംപെരുതായി വാണിടാൻ അനുഗ്രഹവും പകർന്നേകുന്ന സഹനത്തിന്റെ ആൾ രൂപങ്ങൾ തിരക്കുകൾക്കിടയിൽ ഒത്തുചേരാൻ ഒരുദിവസം കണ്ടെത്തുകയാണ്. UKയിലെ അനുഗ്രഹീത വനിതാ ഗായകരെ ഒരുമിച്ച് ചേർത്ത് സംഘടിപ്പിയ്ക്കുന്ന പുരാതനപ്പാട്ടും, മാർഗ്ഗം കളിയും, വനിതകൾ ചെയ്യുന്ന ഡിജെയും ചെണ്ടമേളവുമൊക്കെയായി ക്നാനായ വനിതകൾക്ക് ഒരു ഉത്സവദിനമേകുകയാണ് ഈ വാർഷികദിനാഘോഷത്തിന്റെ ലക്ഷ്യം.

സ്റ്റോക്ക്ഓൺട്രൻഡിലെ സതർലൻഡ് ക്ലബ്ബിൽ ഒക്ടോബർ 14ന് നടക്കുന്ന വാർഷികദിനാഘോഷങ്ങൾ അവിസ്മരണീയമാക്കാനുള്ള തീവ്രശ്രമത്തിലാണ് ശ്രീമതി സെലീന സജീവ്, ശ്രീമതി പ്രീതി ജോമോൻ,ലയ്ബി ജയ് എന്നിവരുടെ നേതൃത്വത്തിലുള്ള വുവൺസ് ഫോറം കമ്മറ്റിയംഗങ്ങൾ. അധികാരമേറ്റ് കുറച്ചുനാളുകൾക്കുള്ളിൽ നടന്ന UKKCA കൺവൻഷന്റെ വിവിധ കമ്മറ്റികളിൽ സജീവമായി പ്രവർത്തിച്ച വുമൺസ് ഫോറം അംഗങ്ങൾ UKയിലെ വിവിധഭാഗങ്ങളിലുള്ള വനിതകളെ സംഘടിപ്പിച്ച് കൺവഷനിൽ നടത്തിയ ഫ്ലാഷ് മോബ് ഏറെ ശ്രദ്ധ തേടിയിരുന്നു. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി മുഴുവൻ യൂണിറ്റുകളിലെയും വനിതാ ഫോറം പ്രവർത്തകരുമായി തുടർച്ചയായി ബന്ധപ്പെട്ട് വുമൺസ് ഫോറത്തിന് ശക്തമായ അടിത്തറ പാകാനായി ശ്രമിയ്ക്കുന്ന-വനിതാ ഫോറം പ്രവർത്തനങ്ങളിലേയ്ക്ക് കൂടുതൽ ആളുകളെ ആകർഷിച്ച് സംഘടനയെ കൂടുതൽ ശക്തമാക്കാൻ പരിശ്രമിയ്ക്കുന്ന-വനിതകൾക്കുമാത്രമായി അടുത്തു തന്നെ യൂറോപ്യൻ പര്യടനം വിഭാവനം ചെയ്യുന്ന, നിലവിലെ വനിതാ ഫോറം ഭാരവാഹികളുടെ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണയേകി നിരവധി യൂണിറ്റുകളിലെ വനിതകൾ സംഗമത്തിൽ പങ്കെടുക്കുമെന്ന് അറിയച്ചതിനാലാണ് അതിവിശാലമായ സതർലൻഡ് ക്ലബ്ബ് തന്നെ വാർഷിക ദിനാഘോഷത്തിന് വേദിയാവുന്നത്.

പതിനൊന്നുമണിക്ക് ദിവ്യബലിയോടെയാണ് വാർഷിക ദിനാഘോഷങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നത്. വിവിധയൂണിറ്റിലെ വനിതകൾ അവതരിപ്പിയ്ക്കുന്ന വ്യത്യസ്തമായ കലാപരിപാടികൾ വാർഷികദിനാഘോഷത്തിന് ചാരുതയേകും. UKയിലെ അങ്ങോളമിങ്ങോളമുള്ള വനിതകൾ ഒത്തുചേർന്ന് അവതരിപ്പിയ്ക്കുന്ന സ്വാഗത ന്യത്തം സംവിധാനം ചെയ്യുന്നത് കലാഭവൻ നൈസാണ്.സ്റ്റോക്ക്ഓൺ ട്രൻഡ് യൂണിറ്റ് പ്രസിഡൻറ് സോൺലി പനങ്കാലയും കമ്മിറ്റി അംഗങ്ങളും, UKKCA പ്രസിഡന്റ്‌ സിബി കണ്ടതിലും മുഴുവൻ UKKCA ഭാരവാഹികളും, UKKCYL പ്രസിഡന്റ്‌ ജിയ ജിജോയും ഭാരവാഹികളും, UKKCWF ചെയർ പേഴ്സൺ ശ്രീമതി സെലീന സജീവും, ശ്രീമതി പ്രീതി ജോമോനും, ശ്രീമതി ലൈബി ജയ്, ശ്രീമതി ഉണ്ണി ജോമോൻ, ശ്രീമതി ജെയ്‌സി ജോസ്, ശ്രീമതി സുജ സോയിമോൻ, ശ്രീമതി ഡാർലി ടോമി, ശ്രീമതി ശാലു ലോബോ ഭാരവാഹികളോടൊപ്പം  ഒന്നിച്ച് അണിചേരുന്ന ഈ പൊതു സമ്മേളനത്തിൽവച്ചു വിവാഹവാർഷികത്തിന്റെ സിൽവർ ജുബിലി ആഘോഷിച്ച ദമ്പതിമാരെ സമുന്നതമായി ആദരിയ്ക്കുന്നതാണ്.അതോടപ്പം ശ്രദ്ധേയനേട്ടം കൈവരിച്ച വനിതയ്ക്ക് മഹിളാരാത്നം അവാർഡും നൽകുന്നതാണ്.വുമൺസ്ഫോറം വാർഷിക ദിനാഘോഷങ്ങളിൽ കലാപരിപാടികൾ അവതരിപ്പിയ്ക്കാൻ ആഗ്രഹിയ്ക്കുന്നവർ സെപ്റ്റംബർ 30 ന് മുമ്പ് പേരുനൽകേണ്ടതാണ്

Facebook Comments

knanayapathram

Read Previous

ദുബായ് ക്നാനായക്കാരുടെ ഓണാഘോഷം – ഓണം പൊന്നോണം

Read Next

തോട്ടറ വെട്ടിക്കാലില്‍ ഏലിയാമ്മ ചാണ്ടി (84) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE