Breaking news

മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പിതൃദിനം സമുചിതമായി ആഘോഷിച്ചു.

മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ച്‌, ഇടവകയിലെ അച്ഛൻമാരെയെല്ലാം അണിനിരത്തി,   ഫാതെർസ്  ഡേ സമുചിതമായി ആഘോഷിച്ചു. സെപ്റ്റംബർ മാസം മൂന്നാം തിയതി, സെന്റ് മാത്യൂസ് കത്തോലിക്കാ പള്ളി ഫോക്‌നറിലെ 4.15നും, സെന്റ് ആന്റണീസ് കത്തോലിക്കാ പള്ളി നോബിൾ പാർക്കിലെ 6.30നും ഉള്ള വിശുദ്ധ കുർബാനയോടൊപ്പമാണ് ഫാതെർസ്  ഡേ ആഘോഷിച്ചത്.

വിശുദ്ധകുർബാനയ്‌ക്ക്‌ മുന്നോടിയായി, അച്ഛന്മാരെല്ലാവരും ഒന്നുചേർന്ന്, കാഴ്ചസമർപ്പണം നടത്തി. ഇടവകയിലെ കുട്ടികൾ എഴുതി തയ്യാറാക്കിയ ഫാതെർസ് ഡേ പ്രത്യേക പ്രാർത്ഥനകൾ, ഇടവകയിൽ സമർപ്പിച്ചു പ്രാർത്ഥിച്ചു. വിശുദ്ധ കുർബാനയ്ക്കു ശേഷം, ഫാതെർസ് ഡേ വീഡിയോ- ഫോട്ടോ പ്രദർശനം ഉണ്ടായിരുന്നു.
ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം കേക്ക് മുറിച്ചു പിതൃദിനാഘോഷത്തിന്റെ മധുരം പങ്കുവെക്കുകയും, ഇടവകയുടെ സ്നേഹസമ്മാനം നൽകുകയും ചെയ്തു.

പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, ഫാതെർസ് ഡേ കോർഡിനേറ്റർമാരായ ഷീബ ജൈമോൻ പ്ലാത്തോട്ടത്തിൽ, റീജ ജോൺ പുതിയകുന്നേൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി, കൈക്കാരന്മാരായ ആശിഷ് സിറിയക് വയലിൽ, നിഷാദ് പുലിയന്നൂർ, പാരിഷ് സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, പാരിഷ് കൗൻസിൽ അംഗങ്ങൾ, പത്താം വാർഷികം കോർ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേത്യുത്വത്തിലാണ്, പിതൃദിനാഘോഷപരിപാടികൾ സംഘടിപ്പിച്ചത്.

ഷിനോയ് മഞ്ഞാങ്കൽ

Facebook Comments

Read Previous

മേമ്മുറി കൊച്ചുവേലിക്കകം ലിസി ജോണി (53) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

കുറുമുളളൂര്‍: തൂമ്പില്‍ ഏലിയാമ്മ ചാണ്ടി നിര്യാതയായി.