Breaking news

ബ്ലാക്ക്പൂളിൽ നിര്യാതയായ മെറീന ലൂക്കോസിന്റെ കുടുംബത്തിന് സാന്ത്വനമേകാൻ UKKCA മുന്നോട്ട്

യുകെയിലെത്തി ഒരു വർഷത്തിനുള്ളിൽ മരണം തട്ടിയെടുത്ത ബ്ലാക്ക്പൂളിലെ മെറീന വിടപറയുമ്പോള്‍ അനാഥരാകുന്നത് രണ്ട് പെണ്‍കുട്ടികള്‍ ആണ്.മെറീന ലൂക്കോസിന്റെ മൃതദദേഹം നാട്ടിലെത്തിയ്ക്കാനും മെറിനയുടെ കുടുംബത്തിന് സഹായമേകാനുമായി UKKCA യുടെ മെറീന ചാരിറ്റിക്ക് UK യിലെ എല്ലാ സുമനസ്സുകളുടെ സഹായമഭ്യർത്ഥിയ്ക്കുന്നതായി യു കെ കെ സി എ ഭാരവാഹികൾ ക്നാനായ പത്രത്തെ അറിയിച്ചു.അവർ യൂണിറ്റുകളിലേക്ക് അയച്ചു കൊടുക്കാനായി  കൊടുത്ത പ്രസ്താവന അതിന്റെ പൂർണ്ണരൂപത്തിൽ ക്നാനായ പത്രത്തിൻ്റെ വായനക്കാർക്കായി താഴെ കൊടുക്കുന്നു

ബ്ലാക്ക്പൂളിൽ നിര്യാതയായ മെറീനലൂക്കോസിന്റെ കുടുംബത്തിന് സാന്ത്വനമേകാൻ UKKCA യുടെ മെറീനചാരിറ്റിക്ക് സുമനസ്സുകളുടെ സഹായമഭ്യർത്ഥിയ്ക്കുന്നു.

ഒരു പാട് സ്വപ്നങ്ങൾ ബാക്കിയാക്കി യാത്രയായ നമ്മുടെ പ്രിയ സഹോദരി മെറീനലൂക്കോസിന്റെ മൃതദദേഹം നാട്ടിലെത്തിയ്ക്കാനും മെറിനയുടെ കുടുംബത്തിന് സഹായമേകാനുമായി UKKCA യുടെ മെറീന ചാരിറ്റിക്ക് UK യിലെ മുഴുവൻ ക്നാനായ മക്കളുടെയും സഹായമഭ്യർത്ഥിയ്ക്കുന്നു.
46 വയസ്സുമാത്രം പ്രായമുള്ള ഏതാണ്ട് ഒരു വർഷം മുമ്പു മാത്രമാണ് ഒരു പാട് പ്രതീക്ഷകളുമായി UK യിൽ എത്തിയത്.
18വയസ്സ് പ്രായമുള്ള അച്ചുകുട്ടി ലൂക്കോസ്, 15 വയസ്സ് പ്രായമുള്ള ടെസാ മരിയ ലൂക്കോസ് എന്നീ രണ്ട് പെൺമക്കളുടെ ഏക ആശ്രയമായിരുന്നു മെറീന.

അസുഖങ്ങളൊന്നുമില്ലാതിരുന്ന മെറീന പല്ലുവേദനയെ തുടർന്നാണ് പ്രസ്റ്റൺ ആശുപത്രിയിൽ ചികിൽസയ്ക്ക് എത്തിയത്.
ചികിൽസയിലായിരിക്കെ സ്ട്രോക്ക് ഉണ്ടാവുകയും വെൻറിലേറ്ററിൽ പ്രവേശിപ്പിയ്ക്കുകയുമായിരുന്നു.
ഇന്നലെ(ഞായറാഴ്ച്ച) വൈകിട്ട് 8 മണിക്ക് നിര്യാതയാവുകയായിരുന്നു.

കണ്ണങ്കര സെൻറ് സേവ്യേഴ്സ് പള്ളി ഇടവകാംഗവും എറനാട്ടുകര കുടുംബാംഗവുമാണ്.
ആകസ്മികമായി വേർപിരിഞ്ഞ, സഹായിക്കാൻ മറ്റാരുമില്ലാത്ത പ്രിയസഹോദരിയ്ക്ക്,കൈത്താങ്ങാകുവാൻ നമുക്ക് ഒരുമിയ്ക്കാം.
ഈ ചെറിയവരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തത് എന്ന ദിവ്യനാഥന്റെ വാക്കുകൾ അനുസ്മരിച്ച് നിങ്ങളുടെ സംഭാവനകൾ അത് എത്ര ചെറുതായാലും
UKKCA
SC:40 24 30
Alc: 01608932
എന്ന അക്കൗണ്ടിൽ നൽകണമെന്ന്
വിനീതമായി അപേക്ഷിയ്ക്കുന്നു.

ഏവരുടെയും സഹായം പ്രതീക്ഷിച്ചു കൊണ്ട്
സെൻട്രൽ കമ്മറ്റിക്ക് വേണ്ടി
സിറിൾ പനംകാല
UKKCA ജനറൽ സെക്രട്ടറി

Facebook Comments

knanayapathram

Read Previous

“തനിമയുടെ കെടാവിളക്ക്” – വ്യത്യസ്തമായ ഒരു ക്നാനായ ചരിത്ര-പാരമ്പര്യ പാഠപുസ്തകം.

Read Next

കൂടല്ലൂര്‍ പരുമനത്തേട്ട് അച്ചാമ്മ ജോസഫ് (94) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE