
കരിങ്കുന്നം: കെ.സി.വൈ.എൽ കോട്ടയം അതിരൂപതാതല യുവജനദിനാഘോഷം 2023 ജൂലൈ 16 ഞായറാഴ്ച കരിങ്കുന്നം സെന്റ് അഗസ്റ്റ്യൻസ് ക്നാനായ പള്ളി അങ്കണത്തിൽ വച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എൽ അതിരൂപത ജനറൽ സെക്രട്ടറി ശ്രീ ഷാരു സോജൻ കൊല്ലറേട്ട് സ്വാഗതമാശംസിച്ചു കൊണ്ട് കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ശ്രീ ലിബിൻ ജോസ് പാറയില്‍ അധ്യക്ഷത വഹിക്കുകയും കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പിതാവ് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു. സമ്മേളന ചടങ്ങിൽ മുഖ്യാതിഥിയായി കുമാരി ആലോഹ മരിയ ബെന്നി സാന്നിധ്യവും ഉണ്ടായിരുന്നു. യുവജനദിനാഘോഷ സമ്മേളനത്തിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചന്തംചാർത്തു മത്സരത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നായി ടീമുകൾ പങ്കെടുത്തു. ചുങ്കം, മറ്റക്കര, മോനിപ്പളളി യൂണിറ്റുകൾ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്കും മത്സരത്തിൽ പങ്കെടുത്ത ടീമുകൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ മാർ മാത്യു മൂലക്കാട്ട് പിതാവ് വിതരണം ചെയ്തു. സമ്മേളനത്തിൽ കെ.സി.വൈ.എൽ അതിരൂപത ഡയറക്ടർ ശ്രീ ഷെല്ലി ആലപ്പാട്ട് ആമുഖ സന്ദേശം നല്‍കി. റവ. ഫാ. ജോസ് അരീച്ചറ, റവ. ഫാ. അലക്സ് ഓലിക്കര, നിതിൻ ജോസ് പനന്താനത്ത്, സിസ്റ്റർ അഡ്വൈസർ സി. ലേഖ SJC എന്നിവർ പ്രസംഗിച്ചു. അതിരൂപത ചാപ്ലയിൻ റവ. ഫാ. ചാക്കോ വണ്ടൻ കുഴിയിൽ, ഫൊറോന ചാപ്ലയിൻ റവ. ഫാ. ദിപു ഇറപുറത്ത് എന്നിവർ സമ്മാനദാന ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചു. അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നുമുള്ള 2000 ൽ അധികം യുവജനങ്ങൾ പങ്കെടുത്തു.