
കോട്ടയം: മികച്ച പൊതുജന സേവകന് നല്‍കുന്ന 2023 ലെ ആര്‍ച്ച്ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി അവാര്‍ഡ് മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി എം. ല്‍. എക്ക് സമ്മാനിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി. വി ആനന്ദ ബോസാണ് പുരസ്‌കാരം സമ്മാനിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ അസാന്നിധ്യത്തില്‍ മകന്‍ ചാണ്ടി ഉമ്മന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. 53 വര്‍ഷക്കാലം ഒരേ നിയോജകമണ്ഡലത്തില്‍ നിന്നും എം.ല്‍.എ ആകുവാന്‍ കഴിഞ്ഞ ഏക നേതാവ് ഉമ്മന്‍ ചാണ്ടി മാത്രമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു, ഉമ്മന്‍ ചാണ്ടി എന്ന പൊതുജന സേവകന് പകരം വെയ്ക്കുവാന്‍ ഉമ്മന്‍ ചാണ്ടി മാത്രമേ ഉള്ളു എന്നും അവാര്‍ഡ് ദാന ചടങ്ങില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി. വി ആനന്ദ ബോസ് പറഞ്ഞു. ക്രൈസ്തവ സഭയുടെ വളര്‍ച്ചക്കും ക്‌നാനായ സമുദായത്തിന്റെ പുരോഗതിക്കും വേണ്ടിയും ലക്ഷ്യബോധത്തോടെ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ സഭ തലവനായിരുന്നു ആര്‍ച്ച്ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി എന്നും അദ്ദേഹം പ്രസ്താവിച്ചു.
കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷത വഹിച്ചു . ആദരണീയനായ കര്‍ണാടക ഊര്‍ജ്ജ വകുപ്പ് മന്ത്രി ശ്രീ കെ. ജെ. ജോര്‍ജ്ജ് വിശിഷ്ടാതിഥിയായിരുന്നു. ആര്‍ച്ച്ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് അനുസ്മരണ പ്രഭാഷണവും മുന്‍ അംബാസിഡര്‍ ശ്രീ ടി. പി ശ്രീനിവാസന്‍ അനുമോദന പ്രസംഗവും നടത്തിയ സമ്മേളനത്തില്‍ കര്‍ണാടക ഊര്‍ജ്ജ വകുപ്പ് മന്ത്രി ശ്രീ കെ . ജെ ജോര്‍ജ്ജിനെയും, ടെക്‌സാസിലെ മിസോറി സിറ്റി മേയറും , പ്രിസൈഡിംഗ് ഓഫീസറുമായ റോബിന്‍ ജെ. ഇലക്കാട്ടിനെയും വേദിയില്‍ ആദരിച്ചു. ആര്‍ച്ച്ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി മാനേജിങ് ട്രസ്റ്റി ശ്രീ. തോമസ് ചാഴികാടന്‍ എം. പി , തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം. ല്‍ . എ, മോന്‍സ് ജോസഫ് എം . ല്‍ . എ എന്നിവര്‍ പ്രസംഗിച്ചു . കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം , വികാരി ജനറല്‍ ഫാദര്‍ മൈക്കിള്‍ വെട്ടിക്കാട്ട്, മുന്‍ മന്ത്രി കെ. സി ജോസഫ് എന്നിവരും പങ്കെടുത്തു