
ജീവിതത്തിന്റെ നാലൊരു ഭാഗം വീടിനും വീട്ടുകാർക്കും വേണ്ടി അന്യ ദേശങ്ങളിൽ കഷ്ടപ്പെട്ട് ജീവിച്ചു തീർക്കുന്നവരാണ് പ്രവാസികൾ.വല്ലാത്ത ഒരു ഒറ്റപ്പെടലാണ് പ്രവാസം .നാട്ടിലുള്ള ഒരു പരിപാടിയും പ്രവാസിക്ക് പറഞ്ഞിട്ടുള്ളതല്ല. പ്രിയപ്പെട്ടവരുടെ കല്യാണം, മരണം ,വിരുന്ന് പെരുന്നാൾ എന്നിങ്ങനെ എല്ലാം ഫോണിലൂടെ നിറകണ്ണുകളോടെ കേട്ടിരിക്കാനേ പ്രവാസിക്ക് വിധിയുള്ളൂ.എത്ര നല്ല ജോലിയാണെങ്കിലും അല്ലെങ്കിലും പ്രവാസിയുടെ മനസ്സ് സ്വന്തം നാട്ടിലായിരിക്കും.സഭയ്ക്കും തങ്ങളുടെ ഇടവക സമൂഹത്തിനും ഓരോ പ്രവാസികളും ചെയ്ത സംഭാവനകൾ എടുത്തു പറയപ്പെട്ടതാണ്.ഈയടുത്ത കാലത്തായി പ്രവാസികൾക്ക് നാട്ടിൽ വിവിധ കുദാശകൾക്കായി സമീപിക്കുമ്പോൾ അവർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ എല്ലാ പ്രവാസികൾക്കും വളരെ ആകുലതകളും പ്രയാസങ്ങളുമാണ് സമ്മാനിക്കുന്നത്. എന്നാൽ എല്ലാ പ്രവാസികൾക്കും ആശ്വാസകരമായ വാർത്തയുമായി പ്രവാസികളെ നെഞ്ചോട് ചെർത്ത് മള്ളൂശ്ശേരി ഇടവക എത്തിയിരിക്കുകയാണ് . മറ്റ് ഇടവകൾ ഇത് മാതൃക ആക്കിയാൽ ഒരു പക്ഷെ അത് പ്രവാസികൾക്ക് മുന്നോട്ട് ആശ്വാസത്തിന്റെ ദിനങ്ങൾ ആയിരിക്കും സമ്മാനിക്കുന്നത് .മള്ളൂശ്ശേരി ഇടവകയിൽ 13/07/2023 വ്യാഴാഴ്ച വൈകുന്നേരം ബഹുമാനപ്പെട്ട വികാരി ലുക്ക് അച്ഛന്റെ അധ്യക്ഷതയിൽ കൂടിയ പാരിഷ് കൗൺസിലിൽ പ്രവാസികൾക്ക് വേണ്ടി എടുത്ത തീരുമാനങ്ങളുടെ പൂർണ്ണ രൂപം താഴെ കൊടുക്കുന്നു.
മള്ളൂശ്ശേരി ഇടവകയിലെ പ്രവാസികൾക്ക് ആശ്വാസം. 13/07/2023 വ്യാഴാഴ്ച വൈകുന്നേരം ബഹുമാനപ്പെട്ട വികാരി ലുക്ക് അച്ഛന്റെ അധ്യക്ഷതയിൽ കൂടിയ പാരിഷ് കൗൺസിൽ മീറ്റിങ്ങിൽ മൂന്നുമാസത്തെ കണക്ക് അവതരിപ്പിച്ച് പാസാക്കി.അതിനുശേഷം ക്നാനായ പ്രവാസികൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന വിഷയം ചർച്ച ചെയ്തു.അതിന്റെ വെളിച്ചത്തിൽ എടുത്ത തീരുമാനം. മള്ളുശ്ശേരി ഇടവകയിലെ പ്രവാസികൾ എപ്പോൾ നമ്മുടെ ഇടവകയിൽ വന്നാലും അവർ നമ്മുടെ അംഗങ്ങൾ ആണെന്നുള്ള പരിഗണന കൊടുക്കണമെന്നും കൂദാശകൾക്ക് യാതൊരു തടസ്സവും ഉണ്ടാക്കരുത് എന്നും തീരുമാനിച്ചു പുതിയ ദേവാലയത്തിന്റെ സാമ്പത്തിക ബാധ്യതകൾ തീരുന്നതുവരെ പ്രത്യേക ഉദ്ദേശ പിരിവുകൾ ഒഴികെ അരമനയിൽ അടയ്ക്കേണ്ട തീരട്ട് ഫീസിന് സാവകാശം വാങ്ങണമെന്ന് തീരുമാനിച്ചു.