Breaking news

ഏഴാം വാർഷികം വർണ്ണാഭമാക്കി ബെൽജിയം ക്‌നാനായ കത്തലിക്ക് കുടിയേറ്റം

ബ്രസൽസ്സ് : ബെൽജിയം ക്നാനായ കത്തലിക് കുടിയേറ്റം കൂട്ടായ്മയുടെ ഏഴാം വാർഷികം ബ്രസൽസ്സിലെ ക്ലാരറ്റ് ഓടിറ്റോറിയത്തിൽവച്ച് ആഘോഷപൂർവം നടത്തപെട്ടു. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഫാ. അനിഷ് കളപ്പുരക്കൽ 0SB യുടെ കാർമികത്വത്തിൽ വി.കുർബാന അർപ്പിച്ചു. ഫാ. സിറിൽ മുല്ലപ്പള്ളി സന്ദേശംനൽകി, തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ കുടിയേറ്റം പ്രസിഡന്റ് ശ്രീ. ജോസഫ് മാത്യു കൊടിയന്തറ അധ്യക്ഷത വഹിക്കുകയും റവ. ഫാ. ജോണി ചാമപ്പാറ പൊതു സമ്മേളനം ഉത്ഘാടനം ചെയ്യുകയും ചെയ്തു. ഫാദർ ബിബിൻ കണ്ടോത്ത് മുഖ്യ പ്രാഭാഷണം നടത്തുകയും അഡ്മിനിസ്റ്റേറ്റർ ശ്രീ. ഷിബി ജേക്കബ് ആമുഖ സന്ദേശം നൽകുകയും ചെയ്തു. കുടിയേറ്റം ജോയിൻ സെക്കട്രി ശ്രീമതി നിമിഷ ജിന്റൊ ആക്കപ്പറമ്പിൽ ഏവർക്കും സ്വാഗതം ആശംസിക്കുകയും കുടിയേറ്റം സെക്രട്ടറി ശ്രീമതീ സുസ്മി ടോണി ഇടപ്പുറത്തുപ്രാലയിൽ വാർഷിക റിപ്പോർട്ട് അവതാരിപ്പിക്കുകയും ട്രീഷറർ ശ്രി. അബ്രഹാം തോമസ്സ് ചിറട്ടോലിക്കൽ വാർഷിക കണക്ക് അവതരിപ്പിക്കുകയും ചെയ്തു . തുടർന്ന് ഫാ. സിറിൽ മല്ലപ്പള്ളി, ഫാ. അനീഷ് കളപ്പുരക്കൽ, ഫാ.തോമസ് കൊച്ചുപുത്തെൻപുരയിൽ , എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഉഗ്‌മാ കാരുണ്യവർഷഅവർഡ് ജേതാവ് ബഹു. റവ.ഫാ. ജോണി ചാമപ്പാറയെ ആരിക്കുകയും വിവിധ മത്സരങ്ങളിലെ വിജയികൾക്കും,കായിക മേളയിലെ ചാമ്പ്യൻമാരായ കൂടാരയോഗങ്ങൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

ഒരു വർഷത്തെ പ്രവർത്തനത്തിന്റെഅടിസ്ഥാനത്തിൽ മികച്ച കൂടാരയോഗങ്ങളെയും ആദരിച്ചു തുടർന്ന് സന്മാനക്കുപ്പൺ നിറക്കെടുപ്പുനടത്തപ്പെട്ടു. പൊതു സമ്മേളനത്തിൽ ശ്രീമതി അനിജ ലിജോ ഇഞ്ചേനാട്ടിൽ ഏവർക്കും നന്ദി അർപ്പിച്ചു. തുടർന്ന് നയന മനോഹര കലാവിരുന്ന് നടത്തപ്പെട്ടു. കുട്ടികൾ മുതൽ മുതിർന്നവർ വരെ കൂടാരയോഗ അടിസ്ഥാനത്തിലും ഭക്ത സങ്കടന അടിസ്ഥാനത്തിലും കലാവിരുന്നിന്റെ ഭാഗമായി.

കുടിയേറ്റത്തിന്റ 2023- 2025 വർഷത്തെക്കു തിരഞ്ഞെടുക്കപ്പെട്ട പുതിയഭാരവാഹികളായ പ്രസിഡന്റ് ശ്രി.ജേക്കബ് തോമസ് പൗവ്വത്തിൽ പേരൂർ ഇടവ. സെക്രട്ടറി ശ്രീമതി. ജോമി ജോസഫ് കരികണ്ണംന്തറ കുമരകം ഇടവക. ട്രഷറർ ശ്രി.ലിജോ ജേകബ് ഇഞ്ചനാട്ടിൽ അരീക്കര ഇടവ .വൈസ് പ്രസിഡന്റ് ശ്രി. ജോബി ജോസഫ് കളരിക്കൽ പറമ്പംചേരി ഇടവക, ജോയിന്റ് സെക്രട്ടറി ശ്രീമതി. സിന്തുമോൾ ജോമോൻ വെളിംപറമ്പിൽ ചാരമംഗലം ഇടവക, ജോയിന്റ് ട്രഷറർ ശ്രി. ജെറി മാത്യു മള്ളൂശ്ശേരി ഇടവക എന്നിവർ സത്യപ്രതിജ്ഞചെയ്ത് ചുമതല എറ്റെടുത്തു. വൈസ് പ്രസിഡന്റ് ശ്രീമതി. അനിജ ലിജോ ഇഞ്ചേനാട്ടിൽ ഏവർക്കു നന്ദിപ്രകാശിപ്പിച്ചു. വാർഷിക ആഘോഷ പരിപാടികൾക്ക് അഡ്മിനിസ്ട്രേറ്റർ ശ്രീ ഷിബി ജേക്കബ് തേനംമാക്കിൽ, കുടിയേറ്റം പ്രസിഡന്റ് ശ്രീ. ജോസഫ് മാത്യു കൊടിന്തറ, സുസ്മി ടോണി, അബ്രഹാം തോമസ്, അനിജാ ലിജോ, നിമിഷാ ജിന്റൊ, പ്രീതി ജോൺ,ഫാ. ബിബിൻ കണ്ടോത്ത്, കവിവിധ കമ്മിറ്റി കൺവീനർമാർ, അംഗങ്ങൾ എന്നിവർ നേതൃത്വം നല്കി . വാർഷികാഘോങ്ങളിൽ 430 പേരുടെ പങ്കാളിത്തമുണ്ടായിരുന്നു.

Facebook Comments

knanayapathram

Read Previous

ബെൽജിയം ക്നാനായ കാത്തലിക് കുടിയേറ്റത്തിന് നവ നേതൃത്വം

Read Next

ഫാ. വിനീഷ് ജോസ് തറയിലിന് കായിക വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ്