Breaking news

ബെൽജിയം ക്നാനായ കാത്തലിക് കുടിയേറ്റത്തിന് നവ നേതൃത്വം

ലൂവൻ: ബെൽജിയം ക്നാനായ കുടിയേറ്റത്തിന്റെ 2023 – 2025 കാലഘട്ടത്തിലെക്കുള്ള ഭാരവാഹികളെ ജൂലൈ മാസ്സം 10 -ാം തിയ്യതി നടന്ന ഇലക്ഷനിൽ തിരഞ്ഞെടുത്തു. പ്രസിഡന്റ് ശ്രി.ജേക്കബ് തോമസ് പൗവ്വത്തേല്‍ പേരൂർ ഇടവക. സെക്രട്ടറി ശ്രീമതി. ജോമി ജോസഫ് കരികണ്ണംന്തറ കുമരകം ഇടവക. ട്രഷറർ ശ്രി.ലിജോ ജേകബ് ഇഞ്ചനാട്ടിൽ അരീക്കര ഇടവക. വൈസ് പ്രസിഡന്റ് ശ്രി. ജോബി ജോസഫ് കളരിക്കൽ പറമ്പംചേരി ഇടവക, ജോയിന്റ് സെക്രട്ടറി ശ്രീമതി. സിന്തുമോൾ ജോമോൻ വെളിംപറമ്പിൽ ചാരമംഗലം ഇടവക, ജോയിന്റ് ട്രഷറർ ശ്രി. ജെറി മാത്യു മള്ളൂശ്ശേരി ഇടവക എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പിന് ഇലക്ഷൻ വരണാധികാരിയും കുടിയേറ്റം അഡ്മിനിസ്റ്റേറുമായ ശ്രി. ഷിബി ജേക്കപ്പിന്റെ മേൽനോട്ടത്തിലുള്ള ഇലക്ഷൻ കമ്മിറ്റി നേതൃത്വം നൽകി. ക്നാനായ തനിമയും പൈതൃകവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിച്ച് സമുദായ ഐക്യത്തിൽ സഭയോട് ചേർന്ന് ക്നാനായ സമൂഹത്തെ വാർത്തെടുക്കുവാൻ ഉള്ള കർമ്മ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.

Facebook Comments

knanayapathram

Read Previous

ജൂലൈ 12 ന് ബെൽജിയം ക്നാനായ കാത്തലിക്ക് കുടിയേറ്റ കൂട്ടായ്മയുടെ ഏഴാം വാർഷികം.LIVE TELECASTING AVAILABLE

Read Next

ഏഴാം വാർഷികം വർണ്ണാഭമാക്കി ബെൽജിയം ക്‌നാനായ കത്തലിക്ക് കുടിയേറ്റം