Breaking news

ജൂലൈ 12 ന് ബെൽജിയം ക്നാനായ കാത്തലിക്ക് കുടിയേറ്റ കൂട്ടായ്മയുടെ ഏഴാം വാർഷികം.LIVE TELECASTING AVAILABLE

ബെൽജിയം: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ബെൽജിയത്തിലെക്ക് ജോലിക്കു പഠനത്തിനുമായി വന്ന ക്നാനായ മക്കളെ സഭയോടു സമുദായത്തോടുചേർത്തുനിർത്തി മുന്നോട്ടു നയിക്കുംവാൻ ആരംഭിച്ച ബെൽജിയം കുടിയേറ്റത്തിന്റെ’ ഏഴാം വാർഷികം 2023ജൂലൈ 12ന് ബ്രസൽസ്സിൽ വച്ച് നടത്തെപ്പെടുകയാണ്. കൂടാതെ 2023- 2025 വർഷത്തെക്കുള്ള പുതിയഭരണസമിതിയുടെ തിരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും നടത്പ്പെടുകയാണ്. വിശിഷ്ടാതിഥികളായി ഫാ. ജോണി ചാമപ്പാറ,ഫാ. സിറിൽ മുല്ലപ്പള്ളി, ഫാ.അനീഷ് കളപ്പുരക്കൽ OSB എന്നിവരു വാർഷിക ആഘോഷങ്ങളുടെ ഭാഗകമാകുന്നു. ആഘോഷങ്ങളുടെഭാഗമായി വി.കുർബ്ബാന, പൊതുസമ്മേളനം, സ്നേഹവിരുന്ന്, നയനമനോഹരമായ കലാപരിപാടികൾ, സമ്മാനദാനം, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സത്യപ്രതിജ്ഞ, സമ്മാനകൂപ്പൺ നിറക്കെടുപ്പ് എന്നിവ ഉണ്ടായിരിക്കുന്നതാണ്. വാർഷികത്തിന്റെ വിജയത്തിന്നായി നാളുകൾക്കും മുൻമ്പേ വിവിധ കമ്മറ്റികൾ രൂപികരിക്കുകയും അതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുകയും ചെയ്യുന്നു. വാർഷികഘോഷപരിപാടികൾക്ക് കുടിയേറ്റം അഡ്മിനിസ്റ്റേറ്റർ ശ്രി. ഷിബി ജേക്കബ് തേനംമാക്കിൽ, കുടിയേറ്റം പ്രസിഡന്റ് ശ്രി. ജോസഫ് മാത്യു കൊടിയന്തറയുടെ നേതൃത്വത്തിലുള്ള ഭാരവാഹികൾ, വിവിധ കമിറ്റി അംഗങ്ങൾ,കൺവിനർമാർ, ചാപ്ലയിൻ ഫാ. ബിബിൻ കണ്ടോത്ത് എന്നിവർ നേതൃത്വംനൽകും.                                                                                                                                                                                                                       

Facebook Comments

Read Previous

ചാമക്കാല പട്ടറപറമ്പില്‍ ഫിലിപ്പ് (പോത്തന്‍ ഉതുപ്പാന്‍, 94) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ബെൽജിയം ക്നാനായ കാത്തലിക് കുടിയേറ്റത്തിന് നവ നേതൃത്വം