Breaking news

യു കെ യിലേ ക്നാനായമക്കൾ നാളെ കവന്ററിയിലേക്ക് . യു കെ കെ സി എ യുടെ 20 മത് കൺവൻഷന് നാളെ തിരി തെളിയും. കൺവെൻഷൻ തൽസമയം ക്നാനായ പത്രത്തിൽ

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
PR0 UKKCA

UKKCA കൺവൻഷൻ എന്ന പ്രവാസലോകത്തെ മഹാത്ഭുതത്തിന് നാളെ തിരി തെളിയും രക്‌തം രക്തത്തെ തിരിച്ചറിയുന്ന ആത്മബന്ധത്തിന്റെ അലകടലിൽ പങ്കെടുക്കുവാൻ യു കെ യിലെ എല്ലാ ക്നാനയക്കാരും കവൻട്രിയിലേക്കുള്ള പ്രവാഹത്തിലാണ് .ഇതിനോടകം കവൻട്രിയും പരിസരങ്ങളും ക്നാനയക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് .എല്ലാ ഹോട്ടലുകളും നിറഞ്ഞു കഴിഞ്ഞു .വെറുമൊരു സമ്മേളനത്തിന്റെ ആരവമല്ല UKKCA കൺവൻഷൻ.അതിരുകളും അളവുകളുമില്ലാത്ത സമുദായ സ്നേഹത്തിൽ വലുപ്പച്ചെറുപ്പങ്ങളില്ലാതെ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ക്നാനായക്കാർ എന്ന ഒറ്റു വികാരത്തിന്റെ പേരിൽ വല്ലാത്തൊരു ഉൾപ്പുളകത്തോടെ ഓടിയണയുന്ന അനുഭൂതിയാണ് UKKCA കൺവൻഷൻ.UKKCA യുടെ ആദ്യകൺവൻഷൻ മുതൽ ഒരോ കൺവൻഷനിലും പങ്കെടുക്കാൻ ആളുകൾ കൂടിവരുന്ന കാഴ്ച്ചയാണുള്ളത്.UK യിലെ ക്നാനായക്കാർ അഭിമാനത്തിന്റെ തലയിൽ കെട്ട് കെട്ടുന്നതിന്റെയും ആർജ്ജവത്തോടെ ചങ്ക് വിരിച്ച് നിൽക്കുന്നതിന്റെയും ഞങ്ങൾ ക്നാനായക്കാർ എന്ന് വിളിച്ച് പറയാൻ മടി കാണിയ്ക്കാത്തതിന്റെയും ഒരേയൊരു കാരണം കൺവൻഷനെന്ന മഹാ മാമാങ്കമാണ്.വിരൽ ചൂണ്ടുന്നവന്റെ വിരൽ താനേ താഴുന്നതിന്റെയും വിമർശിയ്ക്കുന്നവന്റെ വായ് താനേ അടയുന്നതിന്റെയും കാരണം പഴുതുകളില്ലാതെ കൃത്യമായി ആസൂത്രണം ചെയ്ത് ഓരോ സെൻട്രൽ കമ്മറ്റിയും വിജയ തിലകമണിയിച്ച കൺവൻഷനാണെന്നതിൽ സംശയമില്ല.19 കൺവൻഷനുകളുടെ വിജയഗാഥകളുമായി 20മത് കൺവൻഷൻ വാർവിക്ക്ഷയറിലെ ക്നായിത്തൊമ്മൻ നഗറിൽനടക്കുമ്പോൾ കൺവൻഷനുകളുടെ കൺവൻഷൻ എന്ന് വിശേഷിപ്പിക്കാവുന്ന കൺവൻഷനാവും നാളെ നടക്കുന്ന കൺവൻഷൻ എന്ന ശുഭ പ്രതീക്ഷയിലാണ് സെൻട്രൽ കമ്മറ്റിയംഗങ്ങൾ. അതിന് ഒന്നാമത്തെകാരണം എക്കാലത്തേയും വലിയ കൺവൻഷൻ വേദിയാണ് അഭിമിനികളായ ക്നാനായക്കാർക്കുവേണ്ടി ഒരുങ്ങുന്നത് എന്നതാണ്. 90 ഏക്കറുകളിൽ വ്യാപിച്ചുകിടക്കുന്ന അതിവിശാലമായ സ്റ്റോൺലെപാർക്കിൽ 51 യൂണിറ്റുകളിലെ മുഴുവൻ അംഗങ്ങൾക്കും ഒരു വിഷമവുമില്ലാതെ സമുദായ റാലിയിൽ പങ്കെടുക്കാനാവും. രണ്ടായിരം കാറുകൾക്കും ഇരുനൂറ് കോച്ചുകൾക്കും പാർക്ക് ചെയ്യാനാവുന്ന പാർക്കിഗ് ഏരിയ, സ്വാഗതനൃത്തത്തിനും പൊതുയോഗത്തിനുമായി ചരിത്രത്തിലെ ഏറ്റവും വലുപ്പമുള്ള സ്റ്റേജ്, ഇതുവരെ നടന്ന കൺവൻഷനുകളിലെ ഏറ്റവും വലിയ വേദിയായി കരുതപ്പെടുന്ന ജോക്കിക്ലബിൽ ഉൾക്കൊള്ളാവുന്നതിന്റെ ഇരട്ടിയാളുകൾക്ക് ഇരിപ്പിsമൊരുക്കുന്ന-അയ്യായിരം പേർക്ക് ഒരേ സമയം ഇരിപ്പിടമൊരുക്കാവുന്ന വിസ്ത്യതിയുമായി കൺവൻഷൻ ഹാൾ അങനെ സൗകര്യങ്ങൾക്ക് കുറവില്ലാത്ത കൺവൻഷൻ വേദിയാണ് 20മത് കൺവൻഷന്റേത്.20 മത് കൺവൻഷന് നാളെ തിരി തെളിയുമ്പോൾ കൺവെൻഷന്റെ രാവിലെ മുതലുള്ള മനോഹര ദൃശ്യങ്ങൾ ക്നാനയപത്രം മികവോടെ തത്സമയം നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്നു .ക്നായപത്രത്തിന്റെ ഫേസ്ബുക് പേജിലും യു ട്യൂബിലും തുടക്കം മുതൽ കാണാവുന്നതാണ് .ക്നാനായ പത്രത്തിന്റെ മുഴുവൻ ടീമുംനാളെ കൺവൻഷന്റെ ഓരോ നിമിഷങ്ങളും ഒപ്പിയെടുക്കുവാൻ അവിടെ ഉണ്ടായിരിക്കും.

20മത് കൺവൻഷന്റെ ബലിവേദിയൊരുങ്ങി :കാൽവരിയാഗത്തിന്റെ ഓർമ്മകളുമായി ക്നായക്കാർ ബലിയർപ്പിയ്ക്കാനണയുകയായി

ജൂലൈ 8 ലെ കൺവൻഷന് തുടക്കം കുറിച്ച്,അനുഗഹങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് ദിവ്യബലിയർപ്പണത്തിനായി UKKCA ജോയൻറ് സെക്രട്ടറി ജോയി പുളിക്കീലിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയംഗങ്ങൾ പ്രവർത്തനം തുടങ്ങി. കേരളത്തിലെ ക്രൈസ്തവ വിശ്വാസമണയാതെ കാത്തിടാൻ സെലുഷ്യാ സ്റ്റെസിഫോണിലെ കാസോലിക്കോസിൻറെ നിർദ്ദേശാനുസരണം ജീവൻ പണയം വച്ചെത്തിയവരുടെ പിൻ മുറക്കാർ തൊഴുകൈകളുമായി നിറഞ്ഞ ഹൃദയവുമായി ബലിയർപ്പണത്തോടെ തങ്ങളുടെ കൺവൻഷന് തുടക്കം കുറിയ്ക്കുമ്പോൾ അതൊരു തനിയാവർത്തനമാവും. മലബാർ കുടിയേറ്റത്തിൽ വാസസ്ഥലം കണ്ടെത്തും മുമ്പ് മടമ്പം പുഴ നീന്തിക്കടന്ന് കവുങ്ങുകളും കമ്പുകളും വെട്ടി ബലിപീoമുണ്ടാക്കി, പൂർവ്വികർ അർപ്പിച്ചബലിയുടെ തനിയാവർത്തനം. ബലിയർപ്പകനും ബലിവസ്തുവുമായി നാഥൻ ജീവൻ തന്നെ ത്യജിച്ചേകി കാൽവരിയിൽ അർപ്പിച്ച ബലിയുടെ പുനരവതരണം:കാൽവരിമലയുടെ വിരികൾ മാറ്റപ്പെടുന്ന ഏറ്റവുംവലിയ ആരാധനയിൽ ആയിരങ്ങൾ, ക്നാനായക്കാർ ഒരു മനസ്സായി ശിരസ്സായ മിശിഹായോട് ചേർന്ന് ദൈവത്തിനർപ്പിയ്ക്കുന്ന ആരാധന.സ്വയം ദാനമായി നൽകുന്ന-സ്നേഹത്തിന്റെ സന്ദേശം തന്റെ വാക്കുകളിലൂടെയും,പ്രവർത്തികളിലൂടെയും പ്രഘോഷിച്ച ഈശോയുടെ ജീവിതത്തിന്റെയും അവിടുത്തെ പീഡാനുഭവത്തിന്റെയും, സംസ്ക്കാരത്തിന്റെയും ഉത്ഥാനത്തിന്റെയും മഹനീയവും ഭയഭക്തി ജനകവും പരിശുദ്ധവും ജീവദായകവുമായ രഹസ്യങ്ങൾ സന്തോഷത്തോടെ സ്മരിയ്ക്കുകയും സ്തുതിയ്ക്കുകയും അനുഷ്ഠിയ്ക്കുകയും ചെയ്യുന്ന പുണ്യനിമിഷങ്ങൾ ഭക്തിസാന്ദ്രവും അനുഗ്രഹദായകവുമാക്കാൻ ആത്മാർത്ഥമായി പ്രവർത്തിയ്ക്കുന്ന ലിറ്റർജി കമ്മറ്റിയംഗങ്ങൾ ബർമിംഗ്ഹാം യൂണിറ്റ് പ്രസിഡൻറ്: ജോയി കൊച്ചുപറമ്പിൽമാഞ്ചസ്റ്റർ യൂണിറ്റ് സെക്രട്ടറി: റോയി മാത്യു കൊച്ചുതോട്ടുങ്കൽ,ന്യൂകാസിൽ യുണിറ്റ് ട്രഷറർ: MC ജൂബിനോട്ടിംഗ്ഹാം യൂണിറ്റ് ട്രഷറർ: എബി സൈമൺ മടുക്കകുഴിയിൽ കെറ്ററിംഗ് യൂണിറ്റ് സെക്രട്ടറി: സഖറിയാ പുത്തൻകളം.സ്റ്റിവനേജ് യൂണിറ്റ് സെക്രട്ടറി റെനി ഇല്ലിക്കാട്ടിൽലിവർപൂൾ യൂണിറ്റ് ട്രഷറർ: ബേബി അബ്രഹാം കൈതത്തൊട്ടിയിൽ ഗ്ലോസ്റ്റർഷയർ യൂണിറ്റ് അംഗം: സന്തോഷ് ലൂക്കോസ് കുറുപ്പന്തറയിൽ എന്നിവരാണ്.UKKCA ജോയൻറ് സെക്രട്ടറി ജോയി പുളിക്കിൽ ആണ് ലിറ്റർജികമ്മറ്റി കൺവീനർ.മുമ്പെങ്ങുമില്ലാത്ത ആവേശവുമായി കൺവൻഷൻ ദിവ്യബലിയിലെഗായക സംഘത്തിൽ അംഗമാവാൻ സന്നദ്ധത പ്രകടിപ്പിച്ച് ഏറ്റവുമധികം ഗായകർ മുന്നോട്ട് വന്നത് 20 മത് കൺവൻഷനിലാണ്. കൺവൻഷൻ സെന്ററിൽ നിന്നും ദൂരമേറെയുള്ള നോർത്തേൺ ഐയർലൻഡ്, മാഞ്ചസ്റ്റർ,ന്യൂകാസിൽ, യോർക്ക്ഷയർ, നോർത്ത് വെസ്റ്റ് ലണ്ടൻ തുടങ്ങി UKയിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ഗായകർ ബലിയർപ്പണത്തിൽ പങ്കാളികളായെത്തുന്ന അപൂർവ്വ സുന്ദരനിമിഷങ്ങൾ ക്നാനായ കൺവൻഷൻ ക്നാനായ മനസ്സുകളിൽ എത്ര ആഴത്തിലാണ് പതിഞ്ഞത് എന്നത് വ്യക്തമാക്കുന്നു.

കൺവൻഷന് കരുത്തേകാൻ,ക്നായിത്തൊമ്മൻ നഗറിലെ കവാടത്തിൽ ക്നാനായക്കാരെ സ്വീകരിയ്ക്കാൻ കറകളഞ്ഞ സമുദായ സ്നേഹികളുമായി രജിസ്ട്രേഷൻ കമ്മറ്റി

UK യിലെ ക്നാനായക്കാർ വീണ്ടുമൊരു കൺവൻഷനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയപ്പോൾ യൂണിറ്റു ഭാരവാഹികൾ നൽകുന്ന വിവരങ്ങളനുസരിച്ച് എല്ലായൂണിറ്റുകളിലും തന്നെ മുൻവർഷങ്ങളിലേതിലും കൂടുതൽ ടിക്കറ്റുകളാണ് വിതരണം ചെയ്യപ്പെട്ടിരിയ്ക്കുന്നത്. പുതുതായി എത്തിയ അംഗങ്ങളെ ഉൾപ്പെടുത്തിയതിനാൽ എല്ലായൂണിറ്റിലെയും അംഗസംഖ്യ വർദ്ധിച്ചത് ഇതിന് ഒരു കാരണമാണ്. വാർവിക്ക്ഷയർ ക്നാനായ സാഗരമാവാനൊരുങ്ങുമ്പോൾ,പ്രവാസലോകത്ത് അത്ഭുതം സൃഷ്ടിയ്ക്കാൻ UKKCA ഒരുങ്ങുമ്പോൾ രജിസ്ട്രേഷൻ കമ്മറ്റിയംഗങ്ങൾ കുറ്റമറ്റപ്രവർത്തനങ്ങൾക്കായി തയ്യാറാവുകയാണ്. ക്നായിത്തൊമ്മൻ നഗറിലെ പ്രവേശന കവാടത്തിൽ തന്നെ നിലയുറപ്പിയ്ക്കുന്നവർ-കൺവൻഷനിലെത്തുന്നവർ ആദ്യം കാണുന്ന മുഖങ്ങൾ-ഏറ്റവുമാദ്യം എത്തുന്നവർക്കുപോലും പ്രവേശനം നൽകാനായി കൺവൻഷൻ സെൻററിൽ പുലരും മുമ്പേ എത്തുന്നവർ-ക്നാനായേതര നുഴഞ്ഞുകയറ്റങ്ങൾക്ക് തടയിടുന്നവർ-ആവശ്യക്കാർക്ക് ടിക്കറ്റുകൾ നൽകുന്നവർ-അതിലൊക്കെയുപരിയായി പതാകയുയർത്തലും,ദിവ്യബലിയും,പൊതുസമ്മേളനവും, റാലിയും,സ്വാഗതനൃത്തവുമൊക്കെ ത്യജിച്ച് കൺവൻഷന്റെ വിജയത്തിനായി ഒരു പകൽ മുഴുവൻ കഷ്ടപ്പെടുന്നവർ.സിംഗിൾ എൻട്രി,വിദ്യാർത്ഥികൾ, കുടുംബങ്ങൾ, സിൽവർ,ഗോൾഡൻ എന്നിങ്ങനെ വിവിധ തരത്തിലുള്ള ടിക്കറ്റുകൾ വാങ്ങിയവരെ പ്രവേശന കവാടത്തിൽവച്ചുതന്നെ വിവിധ വിഭാഗങ്ങളായി തിരിച്ച് കൺവൻഷൻ ഹാളിലെ അനിശ്ചിതത്വങ്ങൾക്കു തടയിടാൻ രജിസ്ട്രേഷൽ കമ്മറ്റിയംഗങ്ങൾ നടത്തുന്നശ്രമങ്ങൾ ശ്ലാഘനീയമാണ്. അതുകൊണ്ടുതന്നെ UKKCA എന്ന മഹാപ്രസ്ഥാനത്തോട് ഏറെ ആത്മാർത്ഥതയുള്ളവരും,കൺവൻഷന്റെ വിജയത്തിനായി ത്യാഗങ്ങൾ സഹിക്കാൻ സന്നദ്ധതയുള്ളവരുമാണ് രജിസ്ട്രേഷൻ കമ്മറ്റിയംഗങ്ങളായി UKKCA ട്രഷറർ റോബി മേക്കരയോടൊപ്പം രജിസ്ട്രേഷൻ കമ്മറ്റിയിൽ പ്രവർത്തിയ്ക്കുന്നത്. കെറ്ററിംഗ് യൂണിറ്റ് പ്രസിഡൻറ്:എബിൻ തോമസ് വാരാച്ചേരിൽ, ലെസ്റ്റർ യൂണിറ്റ് ട്രഷറർ: എബി ജോസഫ് ചരളേൽ, ഗ്ലോസ്റ്റർഷയർ യൂണിറ്റ് മുൻ ഭാരവാഹിയും കഴിഞ്ഞ കൺവൻഷനില രജിസ്ട്രേഷൻ കമ്മറ്റിയംഗവുമായിരുന്ന മാത്യു അമ്മായികുന്നേൽ, ആതിഥേയ യൂണിറ്റായ കൊവൻട്രി യൂണിറ്റ് ട്രഷറർ: ഷിജോ തളിപ്ലാക്കൽ,ഹെരിഫോർഡ് യൂണിറ്റ് മുൻ പ്രസിഡൻറും കഴിഞ്ഞ കൺവൻഷനിലെ രജിസ്ട്രേഷൻ കമ്മറ്റിയംഗവുമായിരുന്ന സാജൻ ജോസഫ്‌, UKKCA മുൻ ജോയൻറ് സെക്രട്ടറിയും,മുൻ അഡ്വൈസറും, DKCC മുൻ സെക്രട്ടറിയുമായിരുന്ന വിനോദ്മാണി കിഴക്കനടിയിൽ എന്നിവരാണ് രജിസ്ട്രേഷൻ കമ്മറ്റിയംഗങ്ങൾ

20മത് കൺവൻഷനിലെത്തുന്നവരെ സ്വീകരിയ്ക്കാൻ, വിശിഷ്ടാതിഥികൾക്ക് സ്വാഗതമേകാൻ, യൂണിറ്റുകളിൽ നിന്നെത്തുവർക്ക് സഹായഹസ്തമേവാൻ സജ്ജരായി UKKCA കൺവൻഷൻ റിസപ്ഷൻ ആൻഡ് പബ്ളിസിറ്റി കമ്മറ്റി രൂപീകൃതമായി

കടലുകൾ കടന്നിട്ടും തനിമയുടെ മക്കളെ ഒരുമിച്ചുനിർത്തിയ സംഘടന; എന്നും അഭിമാനമായി ക്നാനായക്കാരന് കരുത്തും കാവലുമായ സംഘടന; കുടിയേറ്റനാട്ടിൽ ജീവിതം കരുപ്പിടിയ്ക്കുമ്പോഴും ക്നാനായക്കാർ കൈവെള്ളയിൽ കാത്തുസൂക്ഷിച്ച കെടാവിളക്കായ സംഘടന; കതിരിടുന്ന പുത്തൻ പ്രതീക്ഷകളുമായി 20മത് കൺവൻഷനിലേയ്ക്ക് കടക്കുമ്പോൾ- 51 യൂണിറ്റുകളിൽ നിന്നുമെത്തുന്നവർക്കും വിശിഷ്ടാതിഥികൾക്കും സ്വാഗതമേകാനായി റിസപ്ഷൻ ആൻഡ് പബ്ലിസിറ്റി കമ്മറ്റി പ്രവർത്തനനിരതമാവുന്നു. UKKCA വൈസ് പ്രസിഡൻറും BCN യൂണിറ്റ് മുൻ പ്രസിഡന്റുമായ ഫിലിപ്പ് ജോസഫാണ് കമ്മറ്റിയുടെ കൺവീനർ. UKKCA യുടെ പോഷകസംഘടനകളായ UKKCWF ന്റെയും UKKCYL ന്റെയും പ്രസിഡന്റുമാരും സെക്രട്ടറിമാരും മാത്യസംഘടനയോടൊപ്പം ഈ കമ്മറ്റിയിൽ അംഗങ്ങളാവുന്നു.നോർത്ത് വെസ്റ്റ് ലണ്ടൻയൂണിറ്റിൽ നിന്നും പലവട്ടം വുമൺസ് ഫോറത്തെ പ്രതിനിഥീകരിച്ച, നിലവിലെ UKKCWF ന്റെ പ്രസിഡൻറ് സെലീന സജീവ്,UKKCYL ന്റെ ആദ്യ വനിതാ പ്രസിഡൻറും മാഞ്ചസ്റ്റർയൂണിറ്റ് പ്രസിഡൻറ് ജിജോ കിഴക്കേക്കാട്ടിലിന്റെ മകളുമായ ജിയ ജിജോ,മാഞ്ചസ്റ്റർ യൂണിറ്റ് അംഗവും UKKCWF ന്റെ സെക്രട്ടറിയുമായ പ്രീതി ജോമോൻ,UKKCYL ന്റെ സെക്രട്ടറിയും ലിവർപൂൾ യൂണിറ്റ് പ്രസിഡൻറ് ലാലു അരിച്ചിറക്കാലായിലിൻറെ മകനുമായ ജൂഡ് ലാലു,സ്റ്റോക്ക് ഓൺ ട്രൻഡ് യൂണിറ്റിലെ സജീവ സാന്നിധ്യവും ഇക്കഴിഞ്ഞ ബാഡ്മിൻറൺ ടൂർണമെൻറിലെ വിജയിയുമായ ലിനു സെജിൻ കൈതവേലിൽ,തനിമയിൽ-ഒരുമയിൽ-ഒറ്റക്കെട്ടായി-ഒരൊറ്റ ജനത-ക്നാനായ ജനത എന്ന 20മത് കൺവൻഷന്റെ ആപ്തവാക്യംരചിച്ച; ഹമ്പർസൈഡ് യൂണിറ്റിന്റെ മുൻ സെക്രട്ടറിയായ; UKKCWF ന്റെ പ്രഥമ സെക്രട്ടറിയും, അഡ്വൈസറുമായിരുന്ന; യുക്മയുടെ ദേശീയ വൈസ് പ്രസിഡൻറായ; ഇക്കഴിഞ്ഞUKKCA ബാഡ്മിൻറൺ ടൂർണമെൻറിലെ വിജയികളിൽ ഒരാളായ ലീനുമോൾ ചാക്കോ മൂശാരിപറമ്പിൽ;വിഗൻ യൂണിറ്റ് UKKCYL അംഗവും UKKCA പ്രസിഡൻറ് സി ബി കണ്ടത്തിലീന്റെ മകനുമായ ഡാരൺ സിബി;ബർമിംഗ്ഹാം യൂണിറ്റ് സെക്രട്ടറി തോമസ് പാലകൻ, മാഞ്ചസ്റ്റർ യൂണിറ്റ് ട്രഷറർ തോമസ് കൂനാനിക്കൽ, കൊവൻട്രി ആൻഡ് വാർവിക്ക്ഷയർ യൂണിറ്റ് സെക്രട്ടറിയും, UKKCA മുൻ ജോയൻറ് സെക്രട്ടറിയുമായിരുന്ന ജോബി ഐത്തിൽ;ലെസ്റ്റർ യൂണിറ്റ് പ്രസിഡൻറ് ആൽബിൻ പടപുരയ്ക്കൽ,മെഡ്വേ യൂണിറ്റ് പ്രസിഡൻറ് മാത്യു പുളിക്കത്തൊട്ടിയിൽ എന്നിവർ കമ്മറ്റിയംഗങ്ങളായി ഫിലിപ്പ് ജോസഫിനൊപ്പം കൈകോർക്കും

ക്നാനായക്കാരുടെ സ്നേഹസംഗമത്തിനായി ക്നായിത്തൊമ്മൻ നഗർ ഒരുങ്ങുമ്പോൾ കൺവൻഷൻ വിജയത്തിനായി പൊതു സമ്മേളനത്തിന്റെ അണിയറക്കാർ ഒരു മനസ്സായി എത്തുന്നു

20 മത് കൺവൻഷന്റെ പൊതുയോഗം ക്നാനായക്കാർക്ക് അഭിമാനമേകുന്ന രീതിയിൽ, പ്രൗഡോജ്ജ്വലമായി നടത്തുന്നതിനുവേണ്ടിയുള്ള കമ്മറ്റിയും പ്രവർത്തനങ്ങളിലേയ്ക്ക് പ്രവേശിയ്ക്കുന്നു. സംഘടനാ ഭാരവാഹികൾ സംഘടനയുടെ നിലപാടുകളെകുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുന്ന പൊതുയോഗം ലോകമെങ്ങുമുള്ള ക്നാനാനായക്കാർ ആകാംക്ഷയോടെയാണ് വീക്ഷിയ്ക്കാറുള്ളത്. മഹാപ്രസ്ഥാനത്തിന്റെ ഭാരവാഹികൾ കൺവൻഷനിലെത്തുന്ന ആയിരങ്ങളോട് നേരിട്ട് സംവദിയ്ക്കുന്ന മഹാ പൊതുയോഗത്തിന്റെ കൺവീനർ UKKCA ജനറൽസെക്രട്ടറി തന്നെയാണ്. വാർഷിക കൺവൻഷന്റെ വാർഷിക പൊതുയോഗം ചരിത്രത്തിലെ ഏറ്റവും വലിയ കൺവൻഷൻ വേദിയായ വാർവിക്ക്ഷയറിലെ സ്റ്റോൺലേ പാർക്കെന്ന ക്നായിത്തൊമ്മൻ നഗറിൽ ആയിരങ്ങളെ സാക്ഷിനിർത്തി നടക്കുമ്പോൾ പബ്ലിക്ക് മീറ്റിംഗ് കമ്മറ്റിയംഗങ്ങളായി UKKCA ജനറൽ സെക്രട്ടി സിറിൾ പനങ്കാലയ്ക്കൊപ്പം കൈകോർക്കുന്നവർ പ്രഗൽഭരും പരിചയസമ്പന്നരുമാണ്.UKKCA മുൻ ജനറൽ സെക്രട്ടറിയും മുൻ അഡ്വൈസറുമായിരുന്ന നോട്ടിംഗ്ഹാം യൂണിറ്റ് അംഗം മാത്തുക്കുട്ടി ആനകുത്തിക്കൽ, UKKCA മുൻ ജനറൽ സെക്രട്ടറിയും മുൻ അഡ്വൈസറുമായിരുന്ന സാജു ലൂക്കോസ് പാണപറമ്പിൽ, കഴിഞ്ഞകൺവൻഷനിലെ അവതാരികയായി തിളങ്ങിയ ഈസ്റ്റ് ലണ്ടൻ യൂണിറ്റ് അംഗം സോണിയ ലൂബി വെള്ളാപ്പള്ളിൽ, കെൻറ് യൂണിറ്റ് പ്രസിഡൻറ് ജിമ്മി കുന്നശ്ശേരിൽ, മെഡ്വേ യൂണിറ്റ് സെക്രട്ടറി ടോമി പട്യാലിയിൽ, ഈസ്റ്റ് ആംഗ്ലിയ യൂണിറ്റ് പ്രസിഡന്റ് സൈമൺ ജോസഫ്, BCN യൂണിറ്റ് പ്രസിഡൻറ് അനിൽ കോയിത്തറ, നോട്ടിംഗ്ഹാം യൂണിറ്റ് സെക്രട്ടറി അലൻ ജോയി കുന്നംപടവിൽ എന്നിവരാണ് പബ്ലിക്ക് മീറ്റിംഗ് കമ്മറ്റിയംഗങ്ങൾ.

UKKCA കൺവൻഷനിലെത്തുത്ത വരുടെ ഓരോ നിമിഷവും ആസ്വാദ്യകരമാക്കി കണ്ണിനും കാതിനും കുളിരേകാൻ സജ്ജരായി കൾച്ചറൽ കമ്മറ്റിയംഗങ്ങൾ

ഒരുമയുടെ മക്കളായി, ഒരേ രക്തത്തിനുsമകളായി ഒരേ സമയം ഒരുമിച്ചിരിയ്ക്കുന്ന നാലായിരം പേരുടെ ഓരോ നിമിഷവും ആസ്വാദ്യകരമാക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വമേറ്റെടുക്കാൻ കൺവൻഷന്റെ കൾച്ചറൽ കമ്മറ്റി സജ്ജമായിക്കഴിഞ്ഞു. UKKCA യുടെ ട്രഷററും UKയിലെ നാടകപ്രേമികൾ ക്ക് സുപരിചിതനുമായ ശ്രീ റോബി മേക്കരയാണ് കൾച്ചറൽ കമമറ്റിയ്ക്ക് നേതൃത്വം നൽകുന്നത്.നിരവധി നാടകങ്ങൾ സംവിധാനം ചെയ്ത് വേദിയിലവതരിപ്പിച്ച റോബി മേക്കരയോടൊപ്പം കലാരംഗത്ത് പ്രവർത്തിച്ചവരും,നേതൃത്വവാസനയുള്ളവരുമാണ് കമ്മറ്റിയംഗങ്ങളായി എത്തുന്നത്.സ്മിതാ തോട്ടം-യുക്മ ദേശീയ ജോയൻറ്റ് സെക്രട്ടറിയും, മികച്ച ഗായികയുമായ സ്മിത, കൺവൻഷൻ ദിവ്യബലികളിലെ എല്ലാ ക്വയർ ടീമുകളിലേയും സജീവ സാന്നിധ്യമായിരുന്നു. നിലവിലെ UKKCYL ഡയറക്ടറായ സ്മിത ഇക്കഴിഞ്ഞ ബാഡ്മിൻറൺ ടൂർണമെൻറിലെ വിജയികളിൽ ഒരാളായിരുന്നു. നിരവധി വേദികളിൽ അവതാരികയായി തിളങ്ങിയ സ്മിത UKKCA മുൻ ട്രഷറർ ബാബുതോട്ടത്തിന്റെ ഭാര്യയാണ്.ബോബൻ ഇലവുങ്കൽ-മികച്ച പ്രാസംഗികനും,UKKCA കലാമേളകളിൽ നിരവധിതവണ പ്രസംഗമത്സരവിജയിയുമായ ബോബൻ, UKയിലെ ഏതാണ്ടെല്ലായൂണിറ്റുകളിലും കടന്നുചെന്ന് സമുദായ ബോധ വൽക്കരണ ക്ലാസ്സുകൾ നയിച്ച വ്യക്തിയാണ്. UKKCA ക്കു വേണ്ടി നടത്തിയ പതാക രൂപകൽപ്പനാമത്സരത്തിലെ വിജയിയും, UKKCA യുടെ ചരിത്രത്തിലെ ഏറ്റവും അധികം ആളുകൾ പങ്കെടുത്ത കഴിഞ്ഞ കൺവൻഷനിലെ അവതാരകനും, ഗ്ലോസ്റ്റർഷയർ യൂണിറ്റ് മുൻ പ്രസിഡൻറും, DKCC ചെയർമാനുമാണ് ബോബൻ ഇലവുങ്കൽ Dr പിപ്സ് തങ്കത്തോണി UKKCA കൺവൻഷൻ വേദികളുൾപ്പെടെ UKയിൽ അങ്ങോളമിങ്ങോളം നിരവധി സദസ്സുകളെ ഉപകരണസംഗീതത്തിലൂടെ ആറാടിച്ച പിപ്സ് സഹോദരിമാരുടെ പിതാവാണ്. ഏറ്റവും വലിയ യൂണിറ്റുകളിൽ ഒന്നായ ബർമിംഗ്ഹാം യൂണിറ്റ് ഭാരവാഹിയുമാണ് Dr പിപ്സ് തങ്കത്തോണി.ജോഷ് ജിജോ കൊച്ചാദംപള്ളി-നാളെയുടെ വാഗ്ദാനങ്ങളായ ക്‌നാനായ യുവജനങ്ങളുടെ പങ്കാളിത്തം കൾച്ചറൽ കമ്മറ്റിയുടെ പ്രത്യേകതയാണ്.UKKCYL ന്റെ ജോയൻറ് ട്രഷററും, മുൻ വർഷങ്ങളിലെ സ്വാഗതനൃത്തത്തിലെ സജീവസാന്നിധ്യമായിരുന്നു ജോഷ്. ഏതാത്തെല്ലായൂണിറ്റൂകളിലുമുള്ള ക്നാനായ യുവജനങ്ങളുമായാ അടുത്ത ബന്ധം സൂക്ഷിയ്ക്കുന്ന ജോഷിന്റെ സാന്നിധ്യം കൂടുതൽ യുവജനങ്ങളെ കലാപരിപാടികൾ അവതരിപ്പിയ്ക്കുന്നതിലേയ്ക്ക് ആകർഷിയ്ക്കാൻ സഹായകമാവും.ശ്രയാ ജോജി പവ്വത്തേൽ ബർമിംഗ്ഹാം യൂണിറ്റിലെ UKKCYL വൈസ് പ്രസിഡന്റായ ശ്രയ പവ്വത്തേൽ മികച്ച നർത്തകി എന്നതിലുപരി സമൂഹനൃത്ത പരിപാടികൾ സംഘടിപ്പിച്ച് ശ്രദ്ധേയയായ യുവതിയാണ്. 2023 ലെ UKKCYLന്റെ ” തെക്കൻസ്” പരിപാടിയിൽ മുപ്പതിലധികം യുവജനങ്ങളെ അണിനിരത്തി ശ്രയ അവതരിപ്പിയ്ക്കുന്ന സംഘനൃത്തം തെക്കൻസിലെ ഏറ്റവും മികച്ച പരിപാടിയാവും. ബർമിംഗ്ഹാം യൂണിറ്റിൽ UKKCYL അവതരിപ്പിച്ചിട്ടുള്ള പരിപാടികളിലെ സജീവ സാന്നിധ്യമായിരുന്നു ശ്രയാ.ഫ്ലോറൻസ് ഫെലിക്സ്ഗ്ലോസ്റ്റർഷയർ യൂണിറ്റിലെയും മലയാളിഅസോസിയേഷന്റെയും പരിപാടികളിലെ സജീവ സിന്നിധ്യമാണ് ഫ്ലോറൻസ് ഫെലിക്സ്.മലയാളികൾ ഒത്തുചേരുന്ന പരിപാടികളിൽ കലാ പരിപാടികൾ അവതരിപ്പിയ്ക്കാൻ മുന്നിൽ നിൽക്കുന്ന ഫ്ലോറൻസ്മികച്ചഒരുസംഘാടകയാണ്. സമൂഹന്യത്തങ്ങളിൽ പങ്കെടുക്കുകയും,രൂപകൽപ്പനചെയ്യുകയും ചെയ്തിട്ടുള്ള ഫ്ലോറൻസ് നാടകങ്ങളിലെ അഭിനയത്തിന് മുക്തകണ്ഠ പ്രശംസകൾ നേടിയിട്ടുണ്ട്. അനുഗ്രഹീത ശബ്ദത്തിൻറെ ഉടമയായ പ്ലോറൻസ് നല്ലൊരു ഗായിക കൂടിയാണ്.മോൾബി ജയിംസ് ലെസ്റ്റർ യൂണിറ്റിന്റെ സെക്രട്ടറി എന്ന നിലയിൽ യൂണിറ്റിലെ പ്രവർത്തനങ്ങൾക്കും ആഘോഷങ്ങൾക്കും ചുക്കാൻപിടിയ്ക്കുന്ന മോൾബി ജയിംസിന്റെ നേതൃപാടവമാണ് നാഷണൽകൗൺസിൽ അംഗങ്ങൾ മോൾബിയെ കൾച്ചാൽ കമ്മറ്റിയിലേയ്ക്ക് നോമിനേറ്റ് ചെയ്യാൻ കാരണമായത്.നിഷാ ജെനീഷ് നീണ്ട ആറു വർഷങ്ങളിൽ ഇപ്സ്വിച്ച് യൂണിറ്റിലെ UKKCYL ഡയറക്ടർ ആയി സ്തുത്യയർഹമായ രീതിയിൽ പ്രവർത്തിച്ച നിഷ ജെനീഷ് ഇപ്‌സ്‌വിച്ച് മലയാളി അസോസിയേഷനിലും ഇപ്‌സ്‌വിച്ച് ക്നാനായ കമ്മ്യൂണിറ്റിയ്ക്കും വേണ്ടി നിരവധി കൾച്ചറൽ പരിപാടികൾ സംഘടിപ്പിച്ച വ്യക്തിയാണ്. നൃത്തത്തെ ഉപാസിയ്ക്കുന്ന നിഷ നല്ലൊരു നർത്തകിയും നൃത്തപരിശീലകയുമാണ്. വളരെ ചെറുപ്പത്തിൽ തന്നെ കുട്ടികളിലെ നൃത്ത അഭിരുചികൾ കണ്ടെത്തി പ്രോൽസാഹിപ്പിയ്ക്കാനായി 4 മുതൽ 10 വരെയുള്ള കുട്ടികളെ സംഘടിപ്പിച്ച് അവരെ നൃത്തം അഭ്യസിപ്പിയ്ക്കുകയും നൃത്ത പരിപാടികൾ സംഘടിപ്പിയ്ക്കുകയും ചെയ്തിട്ടുണ്ട്. നല്ലൊരു നർത്തകി എന്നതുപോലെ നല്ലൊരു ഗായികകൂടിയായ നിഷ സെൻറ് തെരേസാസ് പ്രൊപോസ്ഡ് ക്നാനായ മിഷനിലെ ക്വയർ കോ ഓർഡിനേറ്ററുമാണ്. മികച്ച സംഘാടകയും നേതൃപാടവത്തിന്റെ ഉടമയുമായ നിഷ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ വൈസ് പ്രസിഡൻറും ഇപ്സ്വിച്ച് ക്നാനായ കമ്മ്യൂണിറ്റിയുടെ സെക്രട്ടറിയുമാണ്

20മത് കൺവൻഷന്റെ പതാകയുയർത്തൽ മുതൽ കൺവൻഷനിലെത്തുന്നവർ യാത്രപറയുംവരെ രുചികരമായ ഭക്ഷണവിഭവങ്ങളുടെ അക്ഷയഖനിയുമായി ചാറ്റ് കഫെ: ക്നാനായക്കാർക്ക് കരുതലുമായി Food കമ്മറ്റിയംഗങ്ങൾ.

കുടിയേറ്റത്തിൻറെ ആദ്യതലമുറയിൽപെട്ടവർക്ക് പ്രവാസത്തിന്റെ പ്രയാസങ്ങളിലും പിറന്ന നാടിന്റെ ഓർമ്മകൾ പേറുന്നവർക്ക് UKKCA കൺവൻഷൻ ഒത്തുചേരലിന്റെ ഒരപൂർവ്വ സുദിനമാണ്. ഒരേ ഇടവകാംഗങ്ങൾ,ഒരേ വിദ്യാലയത്തിൽ പഠിച്ചവർ,ബന്ധുക്കൾ,കൂട്ടുകാർ – കാലമേറെക്കഴിഞ്ഞിട്ടും മറക്കാത്ത ഒരു പാട് മുഖങ്ങൾ ഒരുവട്ടംകൂടി കൺവൻഷനിലെത്തുന്ന സുദിനമാണ് July8. കണ്ടു കൊതി തീരാത്ത മുഖങ്ങളുടെയും പറഞ്ഞുതീരാത്ത വിശേഷങ്ങളുടെയും മാത്രമല്ല സൗഹ്യദങ്ങൾക്ക് കൂട്ടായി എത്തുന്ന രുചികരമായ വിഭവങ്ങളുടെയും ദിനമാണ് UKKCA കൺവൻഷൻ.നാടൻ വിഭവങ്ങളുടെ കലവറയൊരുക്കുന്ന ചാറ്റ് റെസ്റ്റോറൻറ് ഗ്രൂപ്പ് ആണ് കൺവൻഷനി ലെത്തുന്നവർക്ക് ഭക്ഷണമൊരുക്കുന്നത്. തോരാത്ത മഴയെ അവഗണിച്ച് ചരിത്രത്തില ഏറ്റവും അധികം ആളുകശ പങ്കെടുത്ത കഴിഞ്ഞവർഷത്തെ കൺവൻഷൻ മുന്നിൽ കണ്ട് ഭക്ഷണം വിതരണം ചെയ്യുന്ന സ്റ്റാളുകളുടെ എണ്ണം വർദ്ധിപ്പിച്ച് ക്യൂനിൽക്കാതെ ഭക്ഷണം ലഭ്യമാക്കാനാണ്‌ ചാറ്റ് കഫെ ലിമിറ്റഡ് സ്വിൻഡൻ ശ്രമിയ്ക്കുന്നത്.രാവിലെ 8 മുതൽ രാത്രി 10 വരെ വിവിധ കൗണ്ടറുകളിൽ നിന്ന് കൊതിയൂറുന്ന വിവിധ തരത്തിലുള്ള ഭക്ഷണം വിതരണം ചെയ്യാനൊരുങ്ങുകയാണ് ചാറ്റ് കഫെ. ദൂരെയുള്ളയൂണിറ്റുകളിൽ നിന്നും പുലരും മുമ്പേ കോച്ചുകളിൽ യാത്ര തിരിക്കുന്നവർക്ക് കൺവൻഷൻ സെന്ററിൽ ഇറങ്ങിയാലുടനെ ചൂടുള്ള ഭക്ഷണമൊരുക്കി നൽകാനാണ് 8മണിക്കുതന്നെ ഭക്ഷണം ലഭ്യമാക്കുന്നത്. സ്വാദിഷ്ഠ വിഭവങ്ങളുടെ ഓർമ്മകളുമായി കൺവൻഷൻ കഴിഞ്ഞുമടങ്ങാനായി ഇതാദ്യമായി ലൈവ് മസാലദോശയും കൺവൻഷനിലാദ്യമായി ക്നാനായക്കാരുടെ സ്വന്തം ഭക്ഷണമായ പിടിയും കോഴിയും, നോർത്ത് ഇൻഡ്യൻ വിഭവങ്ങളും ഒരുക്കുന്നതിനൊപ്പം കൺവൻഷൻ ചരിത്രത്തിലാദ്യമായി ഭക്ഷണശാലയോടൊപ്പം മിക്സച്ചർ,അച്ചപ്പം,കുഴലപ്പം,നെയപ്പം,ചീപ്പപ്പം തുടങ്ങി അനേകം കേരളിയ വിഭവങ്ങളുടെ പ്രദർശനവും വിൽപ്പനയുമായി പലഹാരക്കടയും പ്രവർത്തിയ്ക്കുന്നതാണ്. അതോടൊപ്പം ഉഴുന്നുവട,പരിപ്പുവട,പഴം പൊരി,സമോസ,ചിക്കൻബിരിയാണി,കപ്പബിരിയാണി,ചപ്പാത്തി ചില്ലി ചിക്കൻ,പറോട്ട,ബീഫ് കറി തുടങ്ങിയ എല്ലാ വിഭവങ്ങളും കൺവൻഷൻ സെൻററിലെ ഫുഡ് സ്റ്റാളിൽ വച്ച് മാത്രം തയ്യാറാക്കുന്നു എന്നതും പ്രത്യേകതയാവും. അവിശ്വസനീയമായ വിലക്കുറവിൽ, ഒരു വിഭവത്തിനും 5 പൗണ്ടിൽ കൂടുതലാവില്ല എന്ന ഉറപ്പിൽ, ഭക്ഷണം വിതരണം ചെയ്യാനുള്ള കൗണ്ടറുകൾ സുലഭമാക്കി, കാഷ് പണമിടപാടുകൾക്കൊപ്പം card പണമിടപാടുകൾക്കും എല്ലാ കൗണ്ടറിലും സൗകര്യമൊരുക്കി സാധ്യമായ എല്ലാ സൗകര്യങ്ങളും ഭക്ഷണശാലകളിൽ ഒരുക്കുന്നതാണ്.UKKCA ജോയൻറ് ട്രഷറർ റോബിൻസ് പഴുക്കായിലാണ് Food കമ്മറ്റിയുടെ കൺവീനർ. നോർത്ത് വെസ്റ്റ് ലണ്ടൻ യുണിറ്റ് പ്രസിഡന്റ്: ഡൈമാസ് മാത്യു വെള്ളാപ്പള്ളിൽ,ഈസ്റ് സസക്സ് യൂണിറ്റ് പ്രസിഡൻറ്: ജോബി തോമസ്,സ്റ്റോക്ക് ഓൺ ട്രൻഡ് യൂണിറ്റ് പ്രസിഡൻറ്:സ്റ്റോൺലി ജയിംസ് പനങ്കാലായിൽ,പോർട്സ്മൗത്ത് യൂണിറ്റ് പ്രസിഡൻറ്: റോയി മോൻ ഫിലിപ്പ്,പൂൾ ആൻഡ് ബോൺമൗത്ത് യൂണിറ്റ് ട്രഷറർ: മഹേഷ് അലക്സ്,പീറ്റർബറോ യൂണിറ്റ് പ്രസിഡൻറ്: ടിനോയി തോമസ് ലിവർപൂൾ യൂണിറ്റ് പ്രസിഡന്റ്: ലാലു തോമസ് പൂൾ ആൻഡ് ബോബ മൗത്ത് യൂണിറ്റ് പ്രസിഡൻറ്: ജോസഫ് സൈമൺ, നോട്ടിംഗ്ഹാം യൂണിറ്റ് അംഗമായ അഭിലാഷ് തോമസ് ആരോംകുഴിയിൽ, മെഡ്വേ യൂണിറ്റ് അംഗമായ ബിജോ ജേക്കബ്ബ് ചാമംകണ്ടയിൽ എന്നിവരാണ് കമ്മറ്റിയംഗങ്ങൾ.

പന്ത്രണ്ടാം വട്ടവും UKKCA കൺവൻഷൻ സ്വാഗതനൃത്ത സംവിധാനം നിർവ്വഹിയ്ക്കുന്നത്
സംഘന്യത്തങ്ങളെ മാന്ത്രികസ്പർശമേകി മെഗാ ഷോകളെ വിസ്മയക്കാഴ്ച്ചയാക്കിയ കലാഭവൻ നൈസ്

ക്നാനായ യുവജനങ്ങൾ അണിനിരക്കുന്ന 20മത് UKKCA കൺവൻഷന്റെ സ്വാഗത നൃത്തത്തിന് രൂപവും ഭാവവും നൽകുന്നത് കലാഭവൻ നൈസാണ്. July 8ന് കവൻട്രിയിൽ നടക്കുന്ന കൺവൻഷനിൽ UK യുടെ വിവിധഭാഗങ്ങളിൽനിന്നെത്തുന്ന ക്നാനായ യുവജനങ്ങൾ ഒരേ മനസ്സായി നൃത്തവിസ്മയത്തിന്റെ മാന്ത്രികചുവടുകളിലൂടെ കൺവൻഷനിലെത്തുന്ന ആയിരങ്ങൾക്ക് സ്വാഗതമേകുന്ന സുന്ദര നിമിഷങ്ങൾ ഏറ്റവും മനോഹരമാക്കാൻ UKയിലെ ഏറ്റവും മികച്ച ന്യത്താധ്യാപകനെത്തന്നെ ഇക്കുറിയും UKKCA സ്വന്തമാക്കിയിരിയ്ക്കുകയാണ്.നൃത്തമെന്ന കലാരൂപത്തെ ഉപാസിച്ച, ന്യത്തത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച, UK യിലെ മലയാളി സമൂഹത്തിന് ഏറെ പരിചിതനായ കലാകാരനാണ് കലാഭവൻ നൈസ്. ക്നാനായ യുവജനങ്ങൾ വിവിധ വേഷങ്ങളിൽ വിസ്മയം തീർക്കുന്ന ക്നാനായ പാരമ്പര്യങ്ങളും മലയാളി കലാരൂപങ്ങളുമൊക്കെയായി പതിനഞ്ച്മിനിട്ട് സമയം വേദിയിൽ ഇന്ദ്രജാലം തീർക്കുന്ന സ്വാഗതനൃത്തം UKKCA കൺവൻഷന്റെ ഹൃദയമിടിപ്പായി മാറിയിട്ടുണ്ട്. ക്ലാസിക്കൽ-വെസ്റ്റേൺ-സിനിമാറ്റിക്ക് നൃത്തരൂപങ്ങൾ പത്തുവർഷക്കാലം കലാഭവനിൽ അഭ്യസിച്ചിട്ടും നൃത്തത്തോടുള്ള അഭിനിവേശം അടങ്ങാത്ത കലാഭവൻ നൈസ് കലാഭവൻ ജയിംസിന്റെ ശിക്ഷണത്തിൽ ഏഴ് വർഷം ഭരതനാട്യവും, തൃപ്പൂണിത്തുറയിലെ കലാക്ഷേത്രയിൽ രണ്ടുവർഷം കഥകളി, കളരിപ്പയറ്റ് തുടങ്ങിയവയും പരിശീലിച്ചു.സംസ്ഥാന- അന്തർദേശീയ മത്സരങ്ങളിൽനിന്നായി നൂറുകണക്കിന് സമ്മാനങ്ങൾ വാരിക്കൂട്ടിയ നൈസ് വിവിധനൃത്തരൂപങ്ങളുടെഗുരുനാഥനാണ്. വിവിധമലയാളിസംഘടനകളുടെകീഴിൽ 1500ലധികം വിദ്യാർത്ഥികളെ ന്യത്തം അഭ്യസിപ്പിച്ച നൈസ് ഇതിനോടകം ഇൻഡ്യ, UAE, UK രാജ്യങ്ങളിലായി അഞ്ഞൂനിലധികം സംഘനൃത്ത പ്രകടനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ക്നാനായ കൺവൻഷനിലെ ക്നാനായ യുവജനങ്ങളുടെ സംഘനൃത്തം ക്നാനായ പാരമ്പര്യങ്ങളുടെയും കേരളിയ കലാരൂപങ്ങളുടെയും മിശ്രണമായ കാഴ്ച്ചയുടെ വിരുന്നായി ഓരോവട്ടവും മാറുമ്പോൾ യൂറോപ്പിലെ ഏറ്റവും വലിയ മലയാളിസംഘന്യത്തമായി UKKCA കൺവൻഷനിലെ സ്വാഗതനൃത്തം മാറുമ്പോൾ ഓരോനൃത്തച്ചുവടും മനസ്സിൽ കോറിയിടുന്ന കലാഭവൻ നൈസിന് അഭിമാനത്തിന്റെനിമിഷങ്ങളാണ് UKKCA കൺവൻഷൻ സമ്മാനിയ്ക്കുന്നത്.

വിണ്ണിലെ നക്ഷത്രങ്ങൾ മണ്ണിലിറങ്ങിയതുപോലെ- എണ്ണിത്തിർക്കാനാവാത്ത ജനം ഒരു മനസ്സോടെ- ഒരു മുന്തിരിവള്ളിയുടെ ശാഖകളായി അണയുമ്പോൾ നയിക്കാനായി കരുത്തരായവർ എത്തുന്നു റാലിക്കമ്മറ്റിയിൽ: ആദ്യമായി നാലാം സ്ഥാനത്തെത്തുന്നവർക്കും സമ്മാനങ്ങൾ

ആർത്തിരമ്പുന്ന അലകടൽ പോലെ ക്നാനായമക്കളുടെ ആവേശംഅലതല്ലുന്ന സമുദായ റാലി ഓരോUKKCA കൺവൻഷന്റെയും തിലകക്കുറിയാണ്. 20മത് കൺവൻഷന്റെ റാലി മനോഹരമാക്കാൻ റാലിക്കമ്മറ്റിയംഗങ്ങൾ സജ്ജരായിക്കഴിഞ്ഞു.UKKCA യുടെ അഡ്വൈസറും ഈസ്റ്റ് ലണ്ടൻ യൂണിറ്റ് അംഗവുമായ ലൂബി മാത്യൂസ് വെള്ളാപ്പള്ളിയാണ് റാലിക്കമ്മറ്റി കൺവീനർ.മുൻ വർഷങ്ങളിലേതുപോലെ അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ യുണിറ്റുകളെ മൂന്ന് വിഭാഗങ്ങളായിതിരിച്ച് മൂന്നു വിഭാഗത്തിലും ഏറ്റവും നല്ല പ്രകടനം കാഴ്ച്ചവയ്ക്കുന്നവർക്ക് സമ്മാനങ്ങൾ നൽകുന്നതാണ്. 24 കുടുംബങ്ങൾ വരെയുള്ള യൂണിറ്റുകൾ, 25 മുതൽ 49 വരെ കുടുംബങ്ങളുള്ള യൂണിറ്റുകൾ, 50ന് മുകളിലുള്ള യൂണിറ്റുകൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഓരോ വിഭാഗത്തിലും 250 പൗണ്ട്ക്യാഷ് പ്രൈസും ട്രോഫിയും, 150പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും, 100 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും,50 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും എന്നിങ്ങനെയാണ് യഥാക്രമം ഒന്നും, രണ്ടും, മൂന്നും, നാലും സ്ഥാനത്തെത്തുന്നവർക്ക് സമ്മാനങ്ങൾ ലഭിയ്ക്കുന്നത്. യൂണിറ്റുകളെകുറിച്ചുള്ള ചെറു വിവരണം ജൂൺ10 ന് മുമ്പ് റാലിക്കമ്മറ്റിയംഗങ്ങൾക്കു നൽകേണ്ടതാണ്.”തനിമയിൽ,ഒരുമയിൽ,ഒറ്റക്കെട്ടായി,ഒരൊറ്റജനത ക്നാനായ ജനത” എന്ന ഈ കൺവൻഷന്റെ ആപ്ത വാക്യം പ്രതിഫലിയ്ക്കുക, യൂണിറ്റുകളിലെ അംഗസംഖ്യയ്ക്ക് ആനുപാതികമായ അംഗങ്ങളുടെ പങ്കാളിത്തം, റാലിയിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ ഓരേ രീതിയിലുള്ള വസ്ത്രധാരണം, അച്ചടക്കത്തോടെയും കൃത്യമായ അകലം പാലിച്ചുമുള്ള പങ്കാളിത്തം, യൂണിറ്റുകളെകുറിച്ചുള്ള വിവരണം നൽകുന്നത് എന്നീ കാര്യങ്ങൾ കൂടുതൽ പോയൻറ്റുകൾ നേടാൻ സഹായകമാവും. റാലി തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് യൂണിറ്റുകളുടെ പേരുകൾ എഴുതിയ ബോർഡുകൾക്കു പിന്നിൽ യൂണിറ്റ് അംഗങ്ങൾ അണിനിരക്കേണ്ടതും റാലിക്കമ്മറ്റിയംഗങ്ങളുടെ നിർദ്ദേശങ്ങൾ പാലിയ്ക്കേണ്ടതുമാണ്.സ്റ്റിവനേജ് യൂണിറ്റ് പ്രസിഡൻറ്: ജോണി കല്ലിടാന്തിയിൽ,
പ്രസ്റ്റൺ യൂണിറ്റ് പ്രസിഡൻറ്: അനുപ് അലക്സ് മാഞ്ചസ്റ്റർ യൂണിറ്റ് പ്രസിഡൻറ്: ജിജോ കിഴക്കേക്കാട്ടിൽ ഈസ്റ്റ് ലണ്ടൻ യൂണിറ്റ് പ്രസിഡൻറ്: സാബു മാത്യു
ഡെവൻ യൂണിറ്റ് പ്രസിഡൻറ്:മോൻസി കൊക്കരവാലയിൽ സൗത്താംപ്റ്റൺ യൂണിറ്റ് പ്രസിഡൻറ്: റോബിൻ അബ്രഹാംസ്റ്റോക്ക് ഓൺ ട്രൻഡ് യൂണിറ്റ് സെക്രട്ടറി: മോബിൻ സാബുBCN യൂണിറ്റ് സെക്രട്ടറി:ജോസി മുടക്കോടിൽ എന്നിവരാണ് ലൂബിവെള്ളാപ്പള്ളിയ്ക്കൊപ്പംറാലിക്കമ്മറ്റി അംഗങ്ങളായിപ്രവർത്തിയ്ക്കുന്നത്.

വളയണിഞ്ഞ കൈകൾ വിസ്മയ പൂക്കൾ വാരിവിതറുന്ന നൃത്തക്കാഴ്ച്ചയൊരുക്കി UKKCA കൺവൻഷന് വിജയതിലകം ചാർത്താൻ ക്നാനായ വുമൺസ് ഫോറം.

നാളെ നടക്കുന്ന UKKCA കൺവൻഷനിൽ പോഷകസംഘടനയായ UKKCYL സ്വാഗതനൃത്തവുവായി മാതൃസംഘടനയുടെ മഹാസംഗമത്തിന് നിറം പകരുമ്പോൾ, മറ്റൊരു പോഷകസംഘടനയായ വനിതാ ഫോറത്തിലെ അംഗങ്ങൾ ക്നാനായ മാമാങ്കത്തിന് ചാരുതയേകാൻ ഫ്ലാഷ്മോബുമായി എത്തുന്നു. ക്നായിത്തൊമ്മൻ നഗറിന് വെളിയിൽ വിശാലമായ മൈതാനത്ത് കൺവൻഷൻ റാലി നടക്കുന്നതിന് തൊട്ടുമുമ്പാണ് ക്നാനായ വനിതകൾ ഒത്തുചേരുന്ന ഫ്ലാഷ്മോബ് നടക്കുന്നത്. മാർത്തോമൻ നൻമയാലൊന്നുതുടങ്ങുന്നു എന്ന പ്രാർത്ഥനാ ഗാനത്തിൽ തുടങ്ങി ക്നാനായ പുരാതനപാട്ടുകളും ക്രൈസ്തവ ഭക്തിഗാനങ്ങളും, അനുവാചകഹൃദയങ്ങളേറ്റെടുത്ത സുപ്പർഹിറ്റ് ഗാനങ്ങളും കോർത്തിണക്കി, രാഗവും താളവും മാറുന്നതിനനുസരിച്ച് വേഷങ്ങളും ചുവടുകളും മാറിമറയുന്ന അസാധാരണ നൃത്തസങ്കലനമാണ് ക്‌നാനായ മങ്കമാർ യാഥാർത്ഥ്യമാക്കുന്നത്.പുഴകൾ ഒഴുകി കടലിൽ ലയിക്കുന്നതുപോലെ നിരവധി നൃത്തരൂപങ്ങൾ ഒരുമിയ്ക്കുന്ന UKKCA കൺവൻഷന് ചന്ദ്രശോഭ പകർന്നേകുന്ന അപൂർവ്വ പ്രകടനത്തിനാണ് അണിയറയിൽ ഒരുക്കങ്ങൾ നടക്കുന്നത്. ക്നാനായ വനിതാഫോറത്തിലെ170 വനിതകൾ ചെറുവിഭാഗങ്ങളായി മാർഗ്ഗംകളി മുതൽ സിനിമാറ്റിക്ക് ഡാൻസ് വരെയുള്ള വിവിധനൃത്തരൂപങ്ങളുടെ പൂക്കളം തീർക്കുമ്പോൾ നിലവിളക്കിലെ തിരിനാളം തുടങ്ങി, ആകാശം കീഴടക്കുന്ന നുറുകണക്കിന് ഹീലിയം ബലൂണുകൾ വരെയെത്തുമ്പോൾ യഹൂദസംസ്ക്കാരവും, ക്രൈസ്തവ വിശ്വാസവും, ഭാരതസംസ്ക്കാരവും ഇടകലരുന്ന ക്നാനായ തനിമയുടെ പ്രതീകമായി കൺവൻഷൻ റാലിയുടെ തുടക്കം വിവിധ നിറങ്ങൾ ചാലിച്ചെഴുതിയ ചിത്രമായി മാറും.UKKCWF ചെയർ പേഴ്സൺ: സെലിനാ സജീവ്, സെക്രട്ടറി:പ്രീതി ജോമോൻ, ട്രഷറർ: ലെയ്ബി ജയ്, വൈസ് പ്രസിഡൻറ്: ഉണ്ണി ജോമോൻ, ജോയൻറ് സെക്രട്ടറി: ജയ്സി ജോസ്, ജോയൻറ് ട്രഷറർ: സുജ സോയിമോൻ, അഡ്വൈസേഴ്സ് ആയ ഡാർളി ടോമി, ഷാലു ലോബോ എന്നിവരും യൂണിറ്റുകളിലെ വനിതാഫോറം പ്രതിനിധികളുമാണ് ഫ്ലാഷ് മോബിന് നേതൃത്വം നൽകുന്നത്.

UKയിലെ എല്ലാ ക്‌നാനായഭവനങ്ങളിലും പിതാമഹൻ ക്നായിത്തോമായുടെ ഫോട്ടോകൾ എത്തിയ്ക്കുന്നതിന്റെ ആദ്യപടിയായി ആയിരം ക്നായിത്തൊമ്മൻ ഫോട്ടോകൾ നാളെ 20മത് കൺവൻഷനിൽ വിതരണം ചെയ്യുന്നു.

മഹത്തായ ഭൂതകാലത്തെക്കുറിച്ചുള്ള സമ്പന്നമായ സ്മരണകളാണ്, ക്നാനായക്കാരെ സ്വവംശ വിവാഹനിഷ്ഠയിൽ തുടരാൻ പ്രേരിപ്പിയ്ക്കുന്നത്. വിശ്വാസികളുടെ സമൂഹമായ സഭയിൽ ഹൃദയ-രക്ത-വൈകാരിക ബന്ധങ്ങളിലൂടെ ഒന്നുചേരുന്ന സമുദായമായി ക്‌നാനായ ജനം ഒത്തുചേരുന്നു. വംശീയത്തനിമയുടെ വൈകാരിക ബോധം ശക്തമായ ഐക്യത്തിത്തിനാണ് ക്നാനായക്കാരന് പ്രേരണയാവുന്നത്. വേറിട്ടുനിൽക്കുന്നതിൽ ഇടകലരാത്തതിൽ അഭിമാനം കൊള്ളുന്ന ജന സമൂഹത്തിന് നേട്ടങ്ങളുടെ നീണ്ടനിരയ്ക്ക് കാരണക്കാരനായത് കുടിയേറ്റ കുലപതിയായ ക്നായിത്തോമായായിരുന്നു. സൂര്യനസ്തമിയ്ക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ക്നാനായക്കാർ ക്നായാത്തൊമ്മൻ വെങ്കലപ്രതിമാ സ്ഥാപനവും,ക്നായിത്തൊമമന ഓർമ്മദിനാചരണവുമൊക്കെ സംഘടിപ്പിയ്ക്കുന്നതുവരെ പൂർവ്വപിതാവിന്റെ പുണ്യസ്മരണകൾ വിസ്മൃതിയുടെ കയങ്ങളിലായിരുന്നു. കെട്ടിപ്പൊക്കിയതും, കാത്തുസൂക്ഷിച്ചതുമൊക്കെ കത്തിയമർന്നപ്പോൾ ഓർമ്മകളുടെ ഒരുപിടി ചാരവുമായി മാറി മാറി കുടിയേറ്റങ്ങൾ നടത്തിയവരുടെ ചിതലെടുത്തു പോയചരിത്രപുസ്തങ്ങളുടെ, പുതിയ തീരങ്ങൾ തേടിയൊഴുകുന്നതിനിടയിൽ, ചെന്നടിഞ്ഞദേശങ്ങളിൽ ജീവിതവുമായി പടവെട്ടുന്നതിനിടയിൽ, തലമുറകൾ കടന്നപ്പോൾ നിലച്ചുപോയ പാണൻപാട്ടുകളിൽ ഒക്കെ അമർന്നുപോവേണ്ടിയിരുന്ന ക്നായിത്തൊമ്മൻ കുലപതിയുടെ ഓർമ്മകളാണ് ഇന്ന് ആഗോളക്നാനായ സമൂഹത്തിൽ ആവേശത്തിന്റെ അലകടലായി ഉയർന്നുവരുന്നത്. ക്നായിത്തോമ കേരളൽനൽകിയ സംഭാവനകൾ ഭാരതത്തിലെ മുഴുവൻ ക്രൈസ്തവരും ഇന്നനുഭവിയ്ക്കുന്ന നേട്ടങ്ങളാണ്. ചെറിയ അജഗണമായ ക്നാനായജനമാണ് വലിയനേട്ടങ്ങൾക്കു കാരണമായത് എന്ന് വിളിച്ചുപറയാൻ ക്നാനായേതർ മടിക്കട്ടെ; പക്ഷെ ക്നാനായക്കാർ അഭിമാനത്തോടെ വിളിച്ചോതേണ്ട ചരിത്രമാണ് ക്നായിത്തോമായുടേത്.കേരള ക്രൈസ്തവരുടെ സിറിയൻ ആരാധനാ ക്രമത്തിന് കാരണമായത് ക്നായിത്തോമായുടെ നേര്യത്വത്തിൽ നടന്ന കുടിയേറ്റമാണ്. സുറിയാനി കൃസ്ത്യാനികൾ എന്ന പേരു തന്നെയും സീറോ മലബാർ എന്ന പേരിലെ സീറോ എന്നവാക്കുതന്നെയും സുറിയാനിഭാഷയുടെതാണ്.ക്നായിത്തോമായിൽനിന്നാണ് വിദേശ രാജ്യങ്ങളിലേയ്ക്ക് കച്ചവടം നടത്താനുള്ള അനുവാദം ക്രൈസ്തവർക്ക് രാജാവിൽനിന്ന്‌ ലഭിച്ചത്. തൻമൂലം ക്നായിത്തോമായ്ക്ക് മഹാപിള്ള എന്ന സ്ഥാനവും ലഭിച്ചു. അതുകൊണ്ടാണ് തിരുവിതാംകൂറിലെ ക്രിസ്ത്യാനികൾ മാപ്പിളമാർ എന്നറിയപ്പെടുന്നത്.

ക്നായിത്തോമായ്ക്ക് ചേര രാജാവിന്റെ പ്രഭു എന്നർത്‌ഥമുള്ള കോ ചേരകോൻ പദവിയും, രാജാക്കൻമാർക്കും ബ്രാഹ്മണൻമാർക്കും അവകാശമായി ലഭിച്ചിരുന്ന 72 പദവികളും ലഭിച്ചു. ഈ പദവികൾമൂലം ക്നാനായക്കാരുടെ മാത്രമല്ല കേരളത്തിലെ മുഴുവൻ ക്രൈസ്തവരുടെയും അന്തസ്സും സ്ഥാനവുമാണ് ഉയർന്നത്. സമ്പന്നമായ ഒരു ഭൂതകാലത്തിന്റെ സ്മരണകൾക്കു കാരണക്കാരുനായ ക്നായി ത്തോമായുടെ ഓർമ്മകൾക്കുമുന്നിൽ ഓരോ ക്നാനായക്കാരനും കരങ്ങൾകൂപ്പേണ്ടതുണ്ട്. UKയിലെ എല്ലാ ക്നാനായ കുടുംബങ്ങളിലും പിതാമഹൻ ക്നായിത്തോമായുടെ ഫോട്ടോ എത്തിയ്ക്കുന്ന ഉദ്യമത്തിന്റെ ഭാഗമായി UKKCA കൺവൻഷനിലെത്തുന്ന ആയിരം കുടുംബങ്ങൾക്ക് ക്നായിത്തൊമ്മൻ ഫോട്ടോ യൂണിറ്റ് ഭാരവാഹികൾ മുഖേന നൽകുന്നതാണ്i

20 മത് കൺവൻഷന് നാളെ തിരി തെളിയുമ്പോൾ അൽമായ ശബ്ദത്തിന്റെ കരുത്തുമായി കൺവൻഷന് നേതൃത്വം നൽകി വിവിധകമ്മറ്റികളുടെ കൺവീനർ മാരായി UKKCA പ്രസിഡൻറ്:സിബി കണ്ടത്തിൽ,ജനറൽ സെക്രട്ടറി: സിറിൾ പനങ്കാല, ട്രഷറര: റോബി മേക്കര, വൈസ് പ്രസിഡൻറ്: ഫിലിപ്പ് പനത്താനത്ത്, ജോയന്റ് സെക്രട്ടറി: ജോയി പുളിക്കിൽ, ജോയൻറ് ട്രഷറർ: റോബിൻസ് പഴുക്കായിൽ,അഡ്വൈസർമരായ ബിജി മാംകൂട്ടത്തിൽ,ലൂബി വെള്ളാപ്പളളിൽ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി

 

Facebook Comments

knanayapathram

Read Previous

വില്യം ഷേക്സ്പിയറിന്റെ ചരിത്രമുറങ്ങുന്ന നാട്ടിൽ ക്നാനായക്കാരെ സ്വീകരിക്കാൻ ആതിഥേയ യൂണിറ്റായ കവന്ററി & വാർവിക്ഷയർ യൂണിറ്റ് ഒരുങ്ങി കഴിഞ്ഞു

Read Next

ചരിത്ര നേട്ടവുമായി സ്റ്റോക്ക് ഓൺ ട്രെൻഡ് ക്‌നാനായ യൂണിറ്റ് നാളെ UKKCA യുടെ കൺവെൻഷൻ റാലിയിലേക്ക്