Breaking news

ചരിത്ര നേട്ടവുമായി സ്റ്റോക്ക് ഓൺ ട്രെൻഡ് ക്‌നാനായ യൂണിറ്റ് നാളെ UKKCA യുടെ കൺവെൻഷൻ റാലിയിലേക്ക്

ലേഖകൻ : ബിനോയ് തോമസ് പല്ലോന്നിൽ

യു കെയിലെ  കളിമണ്ണിൽ കരവിരുത് തീർക്കുന്ന  സ്റ്റോക്ക് ഓൺ ട്രെന്റിൽ  നിന്നും നാളെ കൊവെൻട്രയിൽ നടക്കുന്ന  ഇരുപതാമത് ക്‌നാനായ കൺവെൻഷനും അതോടൊപ്പം നടത്തപ്പെടുന്ന റാലിയിലും പങ്കെടുക്കാനായി പ്രസിഡന്റ് സോൺലിയും  സെക്രട്ടറി മോബിനും നയിക്കുന്ന സ്റ്റോക്ക് ഓൺ ട്രെൻഡ് ലെ ക്‌നാനായ സമൂഹം മറ്റു യൂണിറ്റുകളുടെ പേടിസ്വപ്നമായി കൊവെൻട്രിയിൽ വിജയക്കൊടി നാട്ടുവാൻ തനിമയിൽ ഒരുമയിൽ ഒരു വികാരമായി ഇതാ വരുന്നു .

കുടിയേറ്റ ജനതയുടെ വികാരമായ്, അഭിമാനമായ് ,നിർവ്വചിക്കാൻ പറ്റാത്ത സ്നേഹത്തിന്റെ ,ഒരുമയുടെ കൂട്ടായ്‌മയുടെ, ബന്ധുജന സമ്മേളനമായ് വിശ്വാസത്തിൻറെ നിറവിൽ സഭയും സമുദായവും പരസ്‌പര പൂരിതങ്ങളാണെന്നുള്ള ഓർമ്മകൾ ഓരോ ക്‌നാനായ സംഗമങ്ങളിലും നമ്മെ ഓർമ്മിപ്പിക്കുവാനായ് സ്റ്റോക്ക് വരുന്നു 2005ൽ തുടങ്ങി നാളിതുവരെ ഒരു യൂണിറ്റ് എന്ന നിലയിൽ സ്നേഹവും സാഹോദര്യവും ഐക്യവും നിലനിർത്തി ഒറ്റക്കെട്ടായ് എല്ലാ പ്രശ്‍നങ്ങളെയും തരണം ചെയ്‌താണ്‌ SKCA യുടെ വളർച്ചയും വിജയവും  stroke on  ട്രെൻഡിലെ എഴുപതോളം കുടുംബങ്ങൾ റാലിയിൽ പങ്കെടുക്കുമ്പോൾ , റാലി കൺവീനിയർ ആയ ജോസ് ആകശാലയും കോ കോർഡിനേറ്റർസ് ആയ സിബു കീത്തനാനിക്കൽ ,ജാൻസി ജിം മ്യാൽകാരപ്പുറത് ഒപ്പം യൂണിറ്റ് ഭാരവാഹികളുടേയും നേതൃത്വത്തിൽ എല്ലാ സന്നാഹങ്ങളും ഒരുങ്ങി കഴിഞ്ഞതായി അറിയിച്ചിട്ടുണ്ട് .ചെണ്ടമേള വാദ്യക്കാരുടെ കരവിരുതിന്റെ അകമ്പടിയും ,നോർത്ത് ഇന്ത്യയുടെ പ്രശസ്തമായ നെയ്ത്തു ശാലയിൽ നിന്നും പ്രത്യേകമായി ഡിസൈൻ ചെയ്ത സാരികളും ,പുരുഷന്മാർക്കായ് പ്രത്യേകം print ചെയ്‌ത ഷർട്ട്കളും  ,ഏഴ് മീറ്റർ നീളമുള്ള പടുകൂറ്റൻ പായ്കപ്പൽ ,ക്‌നാനായ പൂർവ്വ പിതാമഹനായ ക്നായിതൊമ്മന്റെ,ആറ് അടി മുകളിൽ പൊക്കമുള്ള പ്രതിമ ,പുരാതന പൈതൃകം നിറഞ്ഞ ടാബ്ലോകൾ തുടങ്ങി നിരവധി കണ്ണിനും മനസ്സിനും കുളിർമ  നൽകി ആൾബലത്താൽ സമ്പന്നമായ വലിയ യൂണിറ്റുകളോട് കൊമ്പുകോർക്കാൻ സജ്ജമായി കഴിഞ്ഞു സ്റ്റോക്ക് ചുണക്കുട്ടികൾ.

രണ്ടായിരത്തി അഞ്ചിൽ എട്ട് കുടുംബങ്ങൾ ഉള്ള ക്നാനായ കൂട്ടായ്മ വീടുകളിൽ പ്രാർത്ഥനകളും യോഗങ്ങളും നടത്തി രണ്ടായിരത്തി ഒൻപതിൽ  UKKCA യുടെ അഭിഭാജ്യ ഘടകമായ് ഏവരുടേയും ശ്രദ്ധ ആകർഷിച്ചിരുന്നു.2009 ൽ നടന്ന റാലിയിൽ സമ്മാനം നേടിയ സ്റ്റോക്കിന് പിന്നീട് ഇങ്ങോട്ട്  നേട്ടങ്ങളുടെ കാലമായിരുന്നു .കലാ  കായിക നേതൃത രംഗങ്ങളിൽ വിജയക്കൊടിപാറിച്ചു .പത്തുവർഷം തുടർച്ചയായ് ബാഡ്‌മിന്റൺ  ചാമ്പ്യന്മാർ , വടംവലി വിജയികൾ , കലാമത്സരങ്ങളിൽ രണ്ട് വർഷവും കലാതിലകം , UKKCYL കലാ മത്സരത്തിൽ overall ചാംപ്യൻഷിപ് എന്നിങ്ങനെ നിരവധി പുരസ്‌ക്കാരങ്ങൾ നേടിയ സ്റ്റോക്ക് ഓൺ ട്രെൻഡ് മലബാറിലെ തെയ്യത്തിന് വെളിച്ചപ്പാട് ഒരു അഭിഭാജ്യ ഘടകം എന്നപോലെ UKKCA യുടെ  ഒഴിച്ചു കൂടാനാവാത്ത കെട്ടുറപ്പുള്ള ഒരു യൂണിറ്റ് ആയി മാറിക്കഴിഞ്ഞു .തൊട്ടതെല്ലാം പൊന്നാക്കിയ സ്റ്റോക്ക് ക്‌നാനായ ജനതയുടെ കലാ സാംസ്‌കാരിക നേതൃത്വ പാടവംഎല്ലാ ദൈവാനുഗ്രഹത്തോടും കൂടി  ക്നായിത്തൊമ്മൻ നഗറിലേക്ക് .

 

 

Facebook Comments

knanayapathram

Read Previous

യു കെ യിലേ ക്നാനായമക്കൾ നാളെ കവന്ററിയിലേക്ക് . യു കെ കെ സി എ യുടെ 20 മത് കൺവൻഷന് നാളെ തിരി തെളിയും. കൺവെൻഷൻ തൽസമയം ക്നാനായ പത്രത്തിൽ

Read Next

കണ്ണങ്കര തട്ടുപുരയ്ക്കല്‍ ചാണ്ടി അലക്സ് (64) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE