Breaking news

വില്യം ഷേക്സ്പിയറിന്റെ ചരിത്രമുറങ്ങുന്ന നാട്ടിൽ ക്നാനായക്കാരെ സ്വീകരിക്കാൻ ആതിഥേയ യൂണിറ്റായ കവന്ററി & വാർവിക്ഷയർ യൂണിറ്റ് ഒരുങ്ങി കഴിഞ്ഞു

സ്വന്തം ലേഖകൻ

കവന്ററിയിൽ വച്ച് നടക്കുന്ന യു കെ സി എ യുടെ ഇരുപതാമത് കൺവെൻഷനിൽ പങ്കെടുക്കാൻ യുകെയിലെ 51 യൂണിറ്റുകളിൽ നിന്ന് ക്നാനായക്കാരെ സ്വീകരിക്കുവാൻ ആതിഥേയ യൂണിറ്റായ കവന്ററി & വാർവിക്ഷയർ യൂണിറ്റ് ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും അധികം ആളുകൾ പങ്കെടുക്കുന്ന ഇരുപതാമത് കൺവെൻഷനിൽ പങ്കെടുക്കുവാൻ ഇതിനോടകം നിരവധി ആളുകളാണ് കവന്ററി & വാർവിക്ഷയർ യൂണിറ്റിലെ വിവിധ ക്നാനായ ഭവനങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നത് ഈ ന്യൂസ് റിപ്പോർട്ട് ചെയ്യുമ്പോൾ . നിലവിൽ കിട്ടുന്ന വാർത്തകൾ അനുസരിച്ച് ഇപ്പോൾ കവന്ററിയിലും പരിസരങ്ങളിലും എല്ലാ ഹോട്ടലുകളും ക്നാനായക്കാർ തന്നെ ബുക്ക് ആയി കഴിഞ്ഞിരിക്കുകയാണ് . ക്നാനായക്കാരുടെ ദേശീയ ഉത്സവമായ ഇരുപതാമത് കൺവെൻഷന് നാളെ തിരി തെളിയുമ്പോൾ ആതിഥേയ യൂണിറ്റ് എന്ന നിലയിൽ കവന്ററി & വാർവിക്ഷയർ യൂണിറ്റും ഈ അഭിമാന നിമിഷത്തിൽ പങ്കാളികളാവുകയാണ്. ഈ അഭിമാന ചരിത നിമിഷങ്ങളിലേക്ക് യുകെയിലെ എല്ലാ ക്നാനായക്കാരെയും കവൻറ്ററിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി യൂണിറ്റ് പ്രസിഡൻറ് മോൻസി തോമസ് ക്നാനായ പത്രത്തെ അറിയിച്ചു.

ഇപ്രാവശ്യം റാലിയിൽ വെന്നിക്കൊടി പാറിക്കുവാൻ മാസങ്ങൾക്കു മുൻപേ ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ് കവന്ററി & വാർവിക്ഷയർ യൂണിറ്റ് . കരുത്തന്മാർ മത്സരിക്കുന്ന ഗ്രൂപ്പ് സിയിലാണ് കവന്ററി & വാർവിക്ഷയർ യൂണിറ്റ്. നാട്ടിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ വസ്ത്രങ്ങളുമായി യൂണിറ്റിലെ ഓരോ കുടുംബങ്ങളും റാണിയിൽ അണിനിരയ്ക്കുവാൻ തയ്യാറായിക്കഴിഞ്ഞു. വമ്പൻമാരെ തോൽപ്പിച്ച് അട്ടിമറി വിജയത്തിനാണ് ആതിഥേയ യൂണിറ്റായ കവന്ററി & വാർവിക്ഷയർ യൂണിറ്റ് ഇപ്രാവശ്യം ശ്രമിക്കുന്നത്. ക്നാനായ പാരമ്പര്യവും പൈതൃകവും റാലിയിൽ ഉടനീളം അണിനിരത്തി കാണികളെ വിസ്മയിപ്പിക്കാനാണ് കവന്ററി & വാർവിക്ഷയർ യൂണിറ്റ് ഇപ്രാവശ്യം ശ്രമിക്കുന്നത്. രഹസ്യങ്ങൾ ചോരാതെ അവസാന നിമിഷം വരെയും സർപ്രൈസ് നിലനിർത്തിയുള്ള മുന്നൊരുക്കങ്ങളാണ് ഇപ്രാവശ്യം കവന്ററിയിൽ നടക്കുന്നത്. യൂണിറ്റ് ഭാരവാഹികളായ മോൻസി തോമസ് ,ജോബി ഐത്തിൽ.ഷിജോ എബ്രഹാം . സ്റ്റീഫൻ കുര്യാക്കോസ് , റില്ലു എബ്രഹാം ,താജ് തോമസ്. സിബു ചിറക്കര. ജൂലി ബിനു, ബിജി അനിൽ , ഷിജോ ജോസ്, ഷൈജി ജേക്കബ്, ജയൻ മുപ്രാപ്പള്ളി ,ബിജു മാത്യു , ജോമ്സി ദീക്ഷിത്.സെലിൻ സോജി .ജോബി അബ്രഹാം .ഷിജി സ്റ്റീഫൻ ,ഷിൻസൻ മാത്യു ,ജോസ് മാണി എന്നിവരുടെ നേതൃത്വത്തിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.

Facebook Comments

knanayapathram

Read Previous

ചരിത്രം ആവര്‍ത്തിക്കാന്‍ ബര്‍മ്മിങ്ഹാം

Read Next

യു കെ യിലേ ക്നാനായമക്കൾ നാളെ കവന്ററിയിലേക്ക് . യു കെ കെ സി എ യുടെ 20 മത് കൺവൻഷന് നാളെ തിരി തെളിയും. കൺവെൻഷൻ തൽസമയം ക്നാനായ പത്രത്തിൽ