Breaking news

ചരിത്രം ആവര്‍ത്തിക്കാന്‍ ബര്‍മ്മിങ്ഹാം

ഇംഗ്ലണ്ടിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ UKKCA യുടെ വാര്‍ഷിക കണ്‍വന്‍ഷനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി വരുന്നതായി ബര്‍മിങ്ഹാം ക്‌നാനായ കാത്തലിക് അസോസിയേഷന്‍ (BKCA) ഭാരവാഹികള്‍ അറിയിച്ചു. 120 ല്‍ അധികം കുടുംബങ്ങള്‍ ഉള്‍പ്പെട്ട BKCA യൂണിറ്റ് അതിന്റെ 6 കൂടാരയോഗങ്ങള്‍ വഴിയായി ടിക്കറ്റ് വില്‍പ്പന പൂര്‍ത്തിയാക്കി അംഗങ്ങളുടെ സജീവ പങ്കാളിത്തം കണ്‍വന്‍ഷനില്‍ ഉറപ്പാക്കിക്കഴിഞ്ഞു.എല്ലാവര്‍ഷങ്ങളിലെയും പോലെ തന്നെ ഇത്തവണത്തെ സ്വാഗത നൃത്തത്തിലും BKCYL ന്റെ സജീവ സാന്നിധ്യം ഉണ്ടായിരിക്കുമെന്ന് BKKCYL ഭാരവാഹികളും അറിയിച്ചതോടെ എല്ലാവരും ആവേശ തിമിര്‍പ്പിലാണ്. സ്വാഗതനൃത്തത്തില്‍ യൂണിറ്റിലെ 39 കുട്ടികളാണ് ഇത്തവണ പങ്കെടുക്കുന്നത്.ഇത്തവണത്തെ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനായി ദക്ഷിണേന്ത്യയിലെ പ്രശസ്തമായ നെയ്ത്തു ശാലയില്‍ നിന്ന് പ്രത്യേകം തയ്യാറാക്കിയ വസ്ത്രങ്ങള്‍ കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞ് കിട്ടിയതായി വിമന്‍സ് ഫോറം ഭാരവാഹികള്‍ അറിയിച്ചു. വര്‍ണ്ണശബളമായ റാലിക്ക് ഈ വസ്ത്രങ്ങള്‍ മുതല്‍ കൂട്ടാവുമെന്നതില്‍ സംശയമില്ല.UKKCA കണ്‍വന്‍ഷനില്‍ ലോകമെമ്പാടുമുള്ള ക്‌നാനായ മക്കള്‍ കാത്തിരിക്കുന്ന സമുദായ റാലിയില്‍ 2008, 2009 വര്‍ഷങ്ങളിലും തുടര്‍ന്ന് 2012 മുതല്‍ തുടര്‍ച്ചയായി വിജയ കിരീടമണിഞ്ഞ ടീം BKCA ഇത്തവണയും വിജയം ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ്. കുട്ടിക്കൊമ്പന്‍ മുതല്‍ പായ്ക്കപ്പലും, മലബാര്‍ കുടിയേറ്റവും, കോവിഡ് മഹാമാരിയും 2018 ലെ മഹാപ്രളയവും ഒക്കെ മുന്‍ കാലങ്ങളില്‍ തനിമയോടെ അവതരിപ്പിച്ച് കാണികളുടെയും ജഡ്ജിന്റെയും മനം കവര്‍ന്ന ടീം BKCA ഒത്തൊരുമയോടെും ചിട്ടയായ പ്രവര്‍ത്തന മികവോടെയും വീണ്ടുമെത്തുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല എന്നതാണ് ഓരോ BKCA അംഗത്തിന്റെയും മനോഭാവം ഇതുതന്നെയാണ് ടീം BKCA വിജയകാരണവും.UKKCA യുടെ തുടക്കം മുതല്‍ ദേശീയതലത്തില്‍ നിരവധി നേതാക്കളെ സംഭാവന ചെയ്ത BKCA ഇത്തവണത്തെ കണ്‍വന്‍ഷനില്‍ തിളക്കമാര്‍ന്ന പ്രകടനത്തിനായി ശ്രീ. ജോയി കൊച്ചുപുരയ്ക്കല്‍, ശ്രീ. തോമസ് സ്റ്റീഫന്‍ പാലകന്‍, ഡോ. പിപ്പ്‌സ് തങ്കത്തോണി, അലക്‌സ് ആട്ടുകുന്നേല്‍, ജിജോ കോരപ്പള്ളില്‍, സന്തോഷ് ഓച്ചാലില്‍, ജോസ് സില്‍വസ്റ്റര്‍ എടാട്ടുകാലയില്‍, റെജി തോമസ്, ബിന്‍ഞ്ചു ജേക്കബ്, സ്മിതാ തോട്ടം, ലൈബി ജെയ്, ആന്‍സി ചക്കാലയ്ക്കല്‍, എബി നെടുവാമ്പുഴ, സിനു മുപ്രാപ്പള്ളില്‍, ബ്രയന്‍ ബിനോയ് എന്നിവരുടെ നേതൃത്വത്തിലാണ് കടന്നു വരുന്നത്.

Facebook Comments

knanayapathram

Read Previous

കൈപ്പുഴ പാലത്തുരുത്ത് വട്ടപ്പറമ്പില്‍ സണ്ണി ജോസഫ് (59) നിര്യാതനായി. LIVE TELECASTING AVAILABLE

Read Next

വില്യം ഷേക്സ്പിയറിന്റെ ചരിത്രമുറങ്ങുന്ന നാട്ടിൽ ക്നാനായക്കാരെ സ്വീകരിക്കാൻ ആതിഥേയ യൂണിറ്റായ കവന്ററി & വാർവിക്ഷയർ യൂണിറ്റ് ഒരുങ്ങി കഴിഞ്ഞു