Breaking news

പരിശുദ്ധനെ പാടിപ്പുകഴ്ത്താൻ, കരുണ നിറഞ്ഞവന് കീർത്തനം പാടുവാൻ മാലാഖവൃന്ദമായി ഗായകരെത്തുന്നത് നോർത്ത് ലണ്ടൻ മുതൽ നോർത്തേൺ ഐയർലൻഡിൽ നിന്നു വരെ: ഏറ്റവും വലിയ ഏറ്റവും മികച്ച ഗായക സംഘവുമായി കൺവൻഷൻ ലിറ്റർജി കമ്മറ്റി

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ

PR0 UKKCA

അടുത്തുവരുന്ന UKKCA കൺവൻഷൻ UKയിലെ ക്നാനായക്കാർ ഉൾപ്പുളകങ്ങളോടെ ഏറ്റെടുക്കുകയാണ്. യൂണിറ്റുകളിൽ ഏറ്റവും അധികം ടിക്കറ്റുകൾ വിതരണം ചെയ്യപ്പെട്ട കൺവൻഷൻ, റാലിയ്ക്കുവേണ്ടിയൂണിറ്റുകൾ ഏറ്റവും അധികം തയ്യാറെടുപ്പുകൾ നടത്തുന്ന കൺവൻഷൻ,എട്ട് യൂണിറ്റുകളിൽ നിന്ന് ആദ്യമായി ഒന്നിലധികം കോച്ചുകൾ ബുക്ക്ചെയ്ത കൺവൻഷൻ; അതേ ക്നാനായ സമുദായ ചരിത്രത്തിലെ നാഴികക്കല്ലാവുന്ന കൺവൻഷനാന്ന് ജൂലൈ 8ന് വാർവിക്ഷയറെന്ന വില്യം ഷേക്‌സ്പിയറിന്റെ ജൻമദേശത്ത് നടക്കുന്നത്. കൺവൻഷനുവേണ്ടി പ്രവർത്തിയ്ക്കുന്ന ഓരോ കമ്മറ്റിയിലും ആവേശത്തിന്റെ അലയടികൾ ദൃശ്യമാണ്.

മുമ്പെങ്ങുമില്ലാത്ത ആവേശവുമായി കൺവൻഷൻ ദിവ്യബലിയിലെഗായക സംഘത്തിൽ അംഗമാവാൻ സന്നദ്ധത പ്രകടിപ്പിച്ച് ഏറ്റവുമധികം ഗായകർ മുന്നോട്ട് വന്നത് 20 മത് കൺവൻഷനിലാണ്. കൺവൻഷൻ സെന്ററിൽ നിന്നും ദൂരമേറെയുള്ള നോർത്തേൺ ഐയർലൻഡ്, മാഞ്ചസ്റ്റർ,ന്യൂകാസിൽ, യോർക്ക്ഷയർ, നോർത്ത് വെസ്റ്റ് ലണ്ടൻ തുടങ്ങി UKയിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ഗായകർ ബലിയർപ്പണത്തിൽ പങ്കാളികളായെത്തുന്ന അപൂർവ്വ സുന്ദരനിമിഷങ്ങൾ ക്നാനായ കൺവൻഷൻ ക്നാനായ മനസ്സുകളിൽ എത്ര ആഴത്തിലാണ് പതിഞ്ഞത് എന്നത് വ്യക്തമാക്കുന്നു.

Facebook Comments

knanayapathram

Read Previous

കരിങ്കുന്നം കൂനാനിക്കൽ മേരി അബ്രാഹം (64) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

പുന്നത്തുറ ഈസ്റ്റ് കുടുന്തയിൽ ജെസ്സി തോമസ് (64) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE