Breaking news

ഇരവിമംഗലം പനങ്കാലായിൽ കെ.കെ സ്റ്റീഫൻ (77) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കടുത്തുരുത്തി ഗവണ്മെന്റ് ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്ററും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും നിലവിൽ കടുത്തുരുത്തി സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ്മായ കെ കെ സ്റ്റീഫൻ പനങ്കാലായിൽ നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 25.06.2023 ഞായറാഴ്ച 3.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഇരവിമംഗലം (കക്കത്തുമല) സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍.

ഇരവിമംഗലം സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിലെ ആദ്യകാല CML, KCYL, KCC, KSSS എന്നീ സംഘടനകളുടെ ശാഖാ പ്രസിഡന്റ്, സെന്റ്‌ മേരീസ് ലഘുനിക്ഷേപ ഫണ്ട് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സണ്‍ഡേ സ്‌കൂള്‍ അധ്യാപകനായി 34 വര്‍ഷവും പള്ളിയുടെ അക്കൗണ്ടന്റായി 37 വര്‍ഷവും പ്രവര്‍ത്തിച്ചു. ഗവ. സ്‌കൂള്‍ അധ്യാപക സംഘടനാ ഭാരവാഹികയായും, മധുരവേലി പി.എച്ച്.സി. നിര്‍മ്മാണക്കമ്മറ്റിയംഗമായും, കടുത്തുരുത്തി സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് 4061 ബോര്‍ഡ് മെമ്പറായും പ്രവര്‍ത്തിച്ചു. കേരള ക്രിസ്ത്യന്‍ ഫെഡറേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ്, ക്‌നാനായ സോഷ്യല്‍ ഫോറം ജോയിന്റ് സെക്രട്ടറി, കോട്ടയം രൂപതയിലെ MSP അല്‍മായ അസോസിയേഷന്‍ എക്‌സിക്യൂട്ടീവംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നല്ല അയല്‍ക്കാരന്‍ മാസികയുടെ സബ് എഡിറ്ററായും പ്രവര്‍ത്തിച്ചു. മലപ്പുറം ജില്ലയിലെ  കുറൂര്‍ നോര്‍ത്ത് KMMHS, തിരൂരങ്ങാടി ഗവ. സ്‌കൂള്‍, എഴുമാത്തുരുത്തു UPS, കടുത്തുരുത്തി ഗവ. സ്‌കൂള്‍, മാന്നാര്‍ ഗവ. സ്‌കൂള്‍, ആപ്പാഞ്ചിറ ഗവ. സ്‌കൂള്‍ എന്നിവിടങ്ങളില്‍ 30 വര്‍ഷം അധ്യാപകനായും മേമ്മുറി ഗവ. സ്‌കൂള്‍ ഹെഡ്മാസ്റ്ററായും പ്രവര്‍ത്തിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ചെയര്‍മാന്‍, കേരള കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറി, കടുത്തുരുത്തി സഹകരണാശുപത്രി വൈസ് പ്രസിഡന്റ്, കടുത്തുരുത്തി ഹൈസ്‌കൂള്‍ സഹകരണ സംഘം സെക്രട്ടറി, കേരള കോണ്‍ഗ്രസ് നി.മ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

LIVE LINK:

Facebook Comments

knanayapathram

Read Previous

തൊടുപുഴ മ്രാല നടുക്കണ്ടത്തിൽ ജോസ് ഉലഹന്നാൻ (74) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

വളയണിഞ്ഞ കൈകൾ വിസ്മയ പൂക്കൾ വാരിവിതറുന്ന നൃത്തക്കാഴ്ച്ചയൊരുക്കി UKKCA കൺവൻഷന് വിജയതിലകം ചാർത്താൻ ക്നാനായ വുമൺസ് ഫോറം