Breaking news

വളയണിഞ്ഞ കൈകൾ വിസ്മയ പൂക്കൾ വാരിവിതറുന്ന നൃത്തക്കാഴ്ച്ചയൊരുക്കി UKKCA കൺവൻഷന് വിജയതിലകം ചാർത്താൻ ക്നാനായ വുമൺസ് ഫോറം

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
PR0 UKKCA

UKKCA കൺവൻഷനിൽ പോഷകസംഘടനയായ UKKCYL സ്വാഗതനൃത്തവുവായി മാതൃസംഘടനയുടെ  മഹാസംഗമത്തിന് നിറം പകരുമ്പോൾ, മറ്റൊരു പോഷകസംഘടനയായ വനിതാ ഫോറത്തിലെ അംഗങ്ങൾ ക്നാനായ മാമാങ്കത്തിന് ചാരുതയേകാൻ ഫ്ലാഷ്മോബുമായി എത്തുന്നു. ക്നായിത്തൊമ്മൻ നഗറിന് വെളിയിൽ വിശാലമായ മൈതാനത്ത് കൺവൻഷൻ റാലി നടക്കുന്നതിന് തൊട്ടുമുമ്പാണ് ക്നാനായ വനിതകൾ ഒത്തുചേരുന്ന ഫ്ലാഷ്മോബ് നടക്കുന്നത്.

മാർത്തോമൻ നൻമയാലൊന്നുതുടങ്ങുന്നു എന്ന പ്രാർത്ഥനാ ഗാനത്തിൽ തുടങ്ങി ക്നാനായ പുരാതനപാട്ടുകളും ക്രൈസ്തവ ഭക്തിഗാനങ്ങളും, അനുവാചകഹൃദയങ്ങളേറ്റെടുത്ത സുപ്പർഹിറ്റ് ഗാനങ്ങളും കോർത്തിണക്കി, രാഗവും താളവും മാറുന്നതിനനുസരിച്ച് വേഷങ്ങളും ചുവടുകളും മാറിമറയുന്ന അസാധാരണ നൃത്തസങ്കലനമാണ് ക്‌നാനായ മങ്കമാർ യാഥാർത്ഥ്യമാക്കുന്നത്.പുഴകൾ ഒഴുകി കടലിൽ ലയിക്കുന്നതുപോലെ നിരവധി നൃത്തരൂപങ്ങൾ ഒരുമിയ്ക്കുന്ന UKKCA കൺവൻഷന് ചന്ദ്രശോഭ പകർന്നേകുന്ന അപൂർവ്വ പ്രകടനത്തിനാണ് അണിയറയിൽ ഒരുക്കങ്ങൾ നടക്കുന്നത്. ക്നാനായ വനിതാഫോറത്തിലെ170 വനിതകൾ ചെറുവിഭാഗങ്ങളായി മാർഗ്ഗംകളി മുതൽ സിനിമാറ്റിക്ക് ഡാൻസ് വരെയുള്ള വിവിധനൃത്തരൂപങ്ങളുടെ പൂക്കളം തീർക്കുമ്പോൾ നിലവിളക്കിലെ തിരിനാളം തുടങ്ങി, ആകാശം കീഴടക്കുന്ന നുറുകണക്കിന് ഹീലിയം ബലൂണുകൾ വരെയെത്തുമ്പോൾ യഹൂദസംസ്ക്കാരവും, ക്രൈസ്തവ വിശ്വാസവും, ഭാരതസംസ്ക്കാരവും ഇടകലരുന്ന ക്നാനായ തനിമയുടെ പ്രതീകമായി കൺവൻഷൻ റാലിയുടെ തുടക്കം വിവിധ നിറങ്ങൾ ചാലിച്ചെഴുതിയ ചിത്രമായി മാറും.

UKKCWF ചെയർ പേഴ്സൺ: സെലിനാ സജീവ്, സെക്രട്ടറി:പ്രീതി ജോമോൻ, ട്രഷറർ: ലെയ്ബി ജയ്, വൈസ് പ്രസിഡൻറ്: ഉണ്ണി ജോമോൻ, ജോയൻറ് സെക്രട്ടറി: ജയ്സി ജോസ്, ജോയൻറ് ട്രഷറർ: സുജ സോയിമോൻ, അഡ്വൈസേഴ്സ് ആയ ഡാർളി ടോമി, ഷാലു ലോബോ എന്നിവരും യൂണിറ്റുകളിലെ വനിതാഫോറം പ്രതിനിധികളുമാണ് ഫ്ലാഷ് മോബിന് നേതൃത്വം നൽ

Facebook Comments

knanayapathram

Read Previous

ഇരവിമംഗലം പനങ്കാലായിൽ കെ.കെ സ്റ്റീഫൻ (77) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ക്നാനായ റീജിയൻ യുവജന കോൺഫ്രൺസിന് ഫ്ലോറിഡയിൽ വർണ്ണാഭമായ തുടക്കം.