

ദുബായ് KCC അണിയിച്ചൊരുക്കിയ മൂന്നാമത് ബാഡ്മിൻറൺ ഡബിൾസ് ടൂർണമെന്റ് ജൂൺ 18 ആം തിയതി Nad al Sheba യിലുള്ള കിങ്‌സ് സ്കൂളിൽ വച്ച് നടത്തപ്പെട്ടു.
18 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ജേക്കബ് തോമസ് & ജോയ്‌സ് ജോർജ് എന്നിവർ ഒന്നാം സ്ഥാനവും സ്റ്റീഫൻ ജോസഫ് & അരുൺ തോമസ് എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ യഥാക്രമം റൂത്ത് റെജി & ജൂഡിത്ത് റെജി എന്നിവർ ഒന്നാം സ്ഥാനവും നീതു ലൂക്കോസ് & ജിൻറ്റു ഷോൺ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം KCC UAE സെക്രട്ടറി ശ്രീ ജോർജ് തോമസ് നെടുംതുരുത്തിയിൽ കുടുംബ യോഗത്തിലെ സീനിയർ മെമ്പർ ശ്രീ ടോമി സൈമൺ നെടുങ്ങാട്ടിന് ഷട്ടിൽ സെർവ് ചെയ്തു കൊടുത്തുകൊണ്ട് നിർവഹിക്കുകയുണ്ടായി .
കെ സി സി ദുബായ് ഇത്തവണ ആതിഥ്യമരുളുന്ന KCC UAE രജത ജൂബിലി “രജതം-23 ” യോട് അനുബന്ധിച്ചുള്ള പ്രാർത്ഥന, ജനറൽ കൺവീനർ ശ്രീ VC വിൻസെന്റിൻ്റെ നേതൃത്വത്തിൽ എല്ലാവരും ഏറ്റുചൊല്ലുകയും തുടർന്ന് മത്സരങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.
ടൂർണ്ണമെൻറ് നടത്തിപ്പിന് സ്പോൺസോഴ്സ് ജോമി ഓട്ടപ്പള്ളിൽ, റിയൽ ടൈം പാക്കേഴ്സ്, ജനുവിൻ ഇൻറർനാഷണൽ ഗ്രൂപ്പ്, ഗ്ലോബൽ ഓട്ടോ പോയിൻറ് എന്നിവരായിരുന്നു.
ടൂർണമെന്റിന്റെ വിജയത്തിനായി ഷാജു ജോസഫ് ന്റെ നേതൃത്വത്തിലുള്ള സ്പോർട്സ് & എന്റർടൈന്റ്‌മെന്റ് ടീം, സ്റ്റീഫൻ ജോസഫ്, സൈമൺ ചാക്കോ, ലൂക്കോസ് തോമസ്, തുഷാർ ജോസ്, എബി തോമസ്, സജിമോൻ കെസി എന്നിവരുടെ പ്രവർത്തനം പ്രശംസനീയമായിരുന്നു.
ടൂർണമെന്റിനോട് അനുബന്ധിച്ചു ദുബായ് യൂണിറ്റിലെ KCWA & KCSL എന്നിവയുടെ സ്റ്റാളുകൾ പ്രവർത്തിച്ചിരുന്നു. Sent from Yahoo Mail for iPhone
Facebook Comments