
ചിക്കാഗോ: അമേരിക്കയിലെ ക്നാനായ റീജിയണിലെ ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ എയ്ഞ്ചൽസ് മീറ്റ് സംഘടിപ്പിക്കുന്നു. ക്നാനായ റീജിയണിലെ ഇടവകകളിലും മിഷനുകളിലുമായി ഈ വർഷം പ്രഥമ ദിവ്യകാരുണ്യം സ്വീകരണം നടത്തിയ എല്ലാം കുട്ടികളുടെയും സംഗമമാണ് ഓൺലൈനായി പ്രത്യേകം നടത്തപ്പെടുന്നത്.
കോട്ടയം അതിരുപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ സംഗമം ഉദ്ഘാടനം ചെയ്യും. ക്നാനായ റീജിയൺ വികാരി ജനറൽ ഫാ.തോമസ്സ് മുളവനാൽ ആശംസകൾ നേർന്ന് സംസാരിക്കും. സിസ്റ്റർ ജോസ്‌ലിൻ ഇടത്തിൽ കുട്ടികൾക്ക് പ്രത്യേക ക്ലാസ്സ് എടുക്കും. ജൂൺ 18 ഞായറാഴ്ച വൈകിട്ട് ചിക്കാഗോ സമയം വൈകുന്നേരം 7.30 നാണ് എയ്ഞ്ചൽസ് മീറ്റ് നടത്തപ്പെടുന്നത്. ക്നാനായ റീജിയൺ മിഷൻ ലീഗ് എക്സിക്യുട്ടിവ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകും.
സിജോയ് പറപ്പള്ളിൽ
Facebook Comments