Breaking news

20മത് കൺവൻഷന്റെ പതാകയുയർത്തൽ മുതൽ കൺവൻഷനിലെത്തുന്നവർ യാത്രപറയുംവരെ രുചികരമായ ഭക്ഷണവിഭവങ്ങളുടെ അക്ഷയഖനിയുമായി ചാറ്റ് കഫെ: ക്നാനായക്കാർക്ക് കരുതലുമായി Food കമ്മറ്റിയംഗങ്ങൾ

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ

PR0 UKKCA

കുടിയേറ്റത്തിൻറെ ആദ്യതലമുറയിൽപെട്ടവർക്ക് പ്രവാസത്തിന്റെ പ്രയാസങ്ങളിലും പിറന്ന നാടിന്റെ ഓർമ്മകൾ പേറുന്നവർക്ക് UKKCA കൺവൻഷൻ ഒത്തുചേരലിന്റെ ഒരപൂർവ്വ സുദിനമാണ്. ഒരേ ഇടവകാംഗങ്ങൾ,ഒരേ വിദ്യാലയത്തിൽ പഠിച്ചവർ,ബന്ധുക്കൾ,കൂട്ടുകാർ – കാലമേറെക്കഴിഞ്ഞിട്ടും മറക്കാത്ത ഒരു പാട് മുഖങ്ങൾ ഒരുവട്ടംകൂടി കൺവൻഷനിലെത്തുന്ന സുദിനമാണ് July8. കണ്ടു കൊതി തീരാത്ത മുഖങ്ങളുടെയും പറഞ്ഞുതീരാത്ത വിശേഷങ്ങളുടെയും മാത്രമല്ല സൗഹ്യദങ്ങൾക്ക് കൂട്ടായി എത്തുന്ന രുചികരമായ വിഭവങ്ങളുടെയും ദിനമാണ് UKKCA കൺവൻഷൻ.

നാടൻ വിഭവങ്ങളുടെ കലവറയൊരുക്കുന്ന ചാറ്റ് റെസ്റ്റോറൻറ് ഗ്രൂപ്പ് ആണ് കൺവൻഷനി ലെത്തുന്നവർക്ക് ഭക്ഷണമൊരുക്കുന്നത്. തോരാത്ത മഴയെ അവഗണിച്ച് ചരിത്രത്തില ഏറ്റവും അധികം ആളുകശ പങ്കെടുത്ത കഴിഞ്ഞവർഷത്തെ കൺവൻഷൻ മുന്നിൽ കണ്ട് ഭക്ഷണം വിതരണം ചെയ്യുന്ന സ്റ്റാളുകളുടെ എണ്ണം വർദ്ധിപ്പിച്ച് ക്യൂനിൽക്കാതെ ഭക്ഷണം ലഭ്യമാക്കാനാണ്‌ ചാറ്റ് കഫെ ലിമിറ്റഡ് സ്വിൻഡൻ ശ്രമിയ്ക്കുന്നത്.രാവിലെ 8 മുതൽ രാത്രി 10 വരെ വിവിധ കൗണ്ടറുകളിൽ നിന്ന് കൊതിയൂറുന്ന വിവിധ തരത്തിലുള്ള ഭക്ഷണം വിതരണം ചെയ്യാനൊരുങ്ങുകയാണ് ചാറ്റ് കഫെ. ദൂരെയുള്ളയൂണിറ്റുകളിൽ നിന്നും പുലരും മുമ്പേ കോച്ചുകളിൽ യാത്ര തിരിക്കുന്നവർക്ക് കൺവൻഷൻ സെന്ററിൽ ഇറങ്ങിയാലുടനെ ചൂടുള്ള ഭക്ഷണമൊരുക്കി നൽകാനാണ് 8മണിക്കുതന്നെ ഭക്ഷണം ലഭ്യമാക്കുന്നത്. സ്വാദിഷ്ഠ വിഭവങ്ങളുടെ ഓർമ്മകളുമായി കൺവൻഷൻ കഴിഞ്ഞുമടങ്ങാനായി ഇതാദ്യമായി ലൈവ് മസാലദോശയും കൺവൻഷനിലാദ്യമായി ക്നാനായക്കാരുടെ സ്വന്തം ഭക്ഷണമായ പിടിയും കോഴിയും, നോർത്ത് ഇൻഡ്യൻ വിഭവങ്ങളും ഒരുക്കുന്നതിനൊപ്പം കൺവൻഷൻ ചരിത്രത്തിലാദ്യമായി ഭക്ഷണശാലയോടൊപ്പം മിക്സച്ചർ,അച്ചപ്പം,കുഴലപ്പം,നെയപ്പം,ചീപ്പപ്പം തുടങ്ങി അനേകം കേരളിയ വിഭവങ്ങളുടെ പ്രദർശനവും വിൽപ്പനയുമായി പലഹാരക്കടയും പ്രവർത്തിയ്ക്കുന്നതാണ്. അതോടൊപ്പം ഉഴുന്നുവട,പരിപ്പുവട,പഴം പൊരി,സമോസ,ചിക്കൻബിരിയാണി,കപ്പബിരിയാണി,ചപ്പാത്തി ചില്ലി ചിക്കൻ,പറോട്ട,ബീഫ് കറി തുടങ്ങിയ എല്ലാ വിഭവങ്ങളും കൺവൻഷൻ സെൻററിലെ ഫുഡ് സ്റ്റാളിൽ വച്ച് മാത്രം തയ്യാറാക്കുന്നു എന്നതും പ്രത്യേകതയാവും. അവിശ്വസനീയമായ വിലക്കുറവിൽ, ഒരു വിഭവത്തിനും 5 പൗണ്ടിൽ കൂടുതലാവില്ല എന്ന ഉറപ്പിൽ, ഭക്ഷണം വിതരണം ചെയ്യാനുള്ള കൗണ്ടറുകൾ സുലഭമാക്കി, കാഷ് പണമിടപാടുകൾക്കൊപ്പം card പണമിടപാടുകൾക്കും എല്ലാ കൗണ്ടറിലും സൗകര്യമൊരുക്കി സാധ്യമായ എല്ലാ സൗകര്യങ്ങളും ഭക്ഷണശാലകളിൽ ഒരുക്കുന്നതാണ്.

UKKCA ജോയൻറ് ട്രഷറർ റോബിൻസ് പഴുക്കായിലാണ് Food കമ്മറ്റിയുടെ കൺവീനർ. നോർത്ത് വെസ്റ്റ് ലണ്ടൻ യുണിറ്റ് പ്രസിഡന്റ്: ഡൈമാസ് മാത്യു വെള്ളാപ്പള്ളിൽ,ഈസ്റ് സസക്സ് യൂണിറ്റ് പ്രസിഡൻറ്: ജോബി തോമസ്,സ്റ്റോക്ക് ഓൺ ട്രൻഡ് യൂണിറ്റ്പ്രസിഡൻറ്:സ്റ്റോൺലി ജയിംസ് പനങ്കാലായിൽ,പോർട്സ്മൗത്ത് യൂണിറ്റ് പ്രസിഡൻറ്: റോയി മോൻ ഫിലിപ്പ്,പൂൾ ആൻഡ് ബോൺമൗത്ത് യൂണിറ്റ് ട്രഷറർ: മഹേഷ് അലക്സ്,പീറ്റർബറോ യൂണിറ്റ് പ്രസിഡൻറ്: ടിനോയി തോമസ്
ലിവർപൂൾ യൂണിറ്റ് പ്രസിഡന്റ്: ലാലു തോമസ്പൂൾ ആൻഡ് ബോബ മൗത്ത് യൂണിറ്റ് പ്രസിഡൻറ്: ജോസഫ് സൈമൺ, നോട്ടിംഗ്ഹാം യൂണിറ്റ് അംഗമായ അഭിലാഷ് തോമസ് ആരോംകുഴിയിൽ, മെഡ്വേ യൂണിറ്റ് അംഗമായ ബിജോ ജേക്കബ്ബ് ചാമംകണ്ടയിൽ എന്നിവരാണ് കമ്മറ്റിയംഗങ്ങൾ.

Facebook Comments

knanayapathram

Read Previous

കല്ലറ കണ്ണാരത്തിൽ ഫിലോമിന എബ്രഹാം (77) ചിക്കാഗോയിൽ നിര്യാതയായി LIVE FUNERAL TELECASTING AVAILABLE

Read Next

ക്നാനായ റീജിയൺ എയ്ഞ്ചൽസ് മീറ്റ് ജൂൺ 18 ന്.