Breaking news

ഒരുക്കങ്ങൾ പൂർത്തിയാവുന്നു: ഒരുമയുടെ മക്കളുടെ ഒത്തുചേരലിന് ഇനി ഒരു മാസത്തെ ദൂരം മാത്രം

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ

PR0 UKKCA

കാത്തിരിപ്പിന് വിരാമമാവുകയാണ്. കാലങ്ങളോളം വിവിധ ഭൂഖണ്ഡങ്ങളിൽ കോളനികൾ സ്ഥാപിച്ച് സാമ്രാജ്യത്തിന്റെ കൊടികൾ പാറിച്ചവരുടെ നാട്ടിൽ ക്നാനായക്കാർ എന്ന കുടിയേറ്റ ജനതയുടെ ദാവീദു രാജാവിന്റെ വിജയമുദ്ര ആലേഖനം ചെയ്ത UKKCA യുടെ വിജയപ്പതാക പാറിപ്പറക്കാൻ ഇനി ഒരു മാസം മാത്രം. ദൈവം അനുഗ്രഹം വാഗ്ദാനം ചെയ്ത ജനമായ ഇസ്രായേൽ അനുഭവിച്ചതു പോലെ, പ്രവാസങ്ങളും ,പുറപ്പാടുകളും, രക്തച്ചൊരിച്ചിലും,പരാജയങ്ങും മറ്റൊരു ജനതയുമനുഭവിച്ചില്ല. അവരുടെ ദേവാലയമല്ലാതെ മറ്റൊന്നും പല കുറി തകർക്കപ്പെട്ടുമില്ല. തേനും പാലുമൊഴുകുന്ന വാഗ്ദത്ത ഭൂമിതേടിയുള്ള യാത്ര നീണ്ടുനിന്നത് തലമുറകളോള മായിരുന്നു. വാഗ്ദത്ത നാട്ടിലെ ഭൂമി തേടി ഒരു ജൻമം മുഴുവൻ അലഞ്ഞിട്ടും ആ സ്വപ്നം ഒരു നോക്കുകാണാൻ പോലുമാവാതെ മരണമടഞ്ഞവർ ഒന്നും രണ്ടുമായിരുന്നില്ല. എന്നിട്ടും ദൈവപരിപാലനയുടെ മേഘത്തണലിൽ ഇസ്രായേൽ വളരുകയായിരുന്നു. അസംതൃപ്തിയുടെയും ആശങ്കകളുടെയും കാർമേഘങ്ങൾ സമുദായ ആകാശത്ത് കരിനിഴൽ വീഴ്ത്തുമ്പോഴും UKKCA എന്നും വളർച്ചയുടെ വഴിയിൽ തന്നെയായിരുന്നു. ഓരോകൺവൻഷൻ കഴിയുമ്പോഴും കൂടുതൽ സൗകര്യമുള്ള, കൂടുതൽ വിശാലമായ കൺവൻഷൻ വേദികൾ തേടിയുള്ള അന്വേഷണം ഇന്നും തുടരുന്നതു തന്നെ UKKCA യുടെ വളർച്ചയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. ചരിത്രത്തിലെ ഏറ്റവും വലിയ കൺവൻഷൻ വേദിയിൽ 20മത് കൺവൻഷൻ നടക്കുമ്പോൾ വില്യം ഷേക്സ്പിയറുടെ ജൻമദേശം നടവിളിയും മാർത്തോമനുമൊക്കെ അലയടിയ്ക്കുന്ന സാഗരമാകും-ക്‌നാനായ മഹാ സാഗരം.

ന്യായാധിപൻമാരിലൂടെ, പ്രവാചകൻമാരിലൂടെ,രാജാക്കൻമാരിലുടെ കടന്നുവന്ന ദൈവജനം അബ്രഹാമിന്റെ കാലം മുതൽ വേറിട്ടുപാർക്കുന്ന,ജനതകളുമായി ഇട കലരാത്ത ജനം പ്രവാസത്തിലേയ്ക്ക് പറിച്ചു നടുമ്പോൾ,പുതിയ നാടിന്റെ പച്ചപ്പുതേടുമ്പോൾ പാടേത്യജിക്കുന്നതല്ല രക്തത്തിൽ അലിഞ്ഞുചേർന്ന ക്നാനായത്വമെന്ന് ഉറക്കെ വിളിച്ചോതി ഓരോ കൺവൻഷനിലും ക്നാനായ ജനമൊഴുകിയെത്തുന്നത്, ദൈവം വാഗ്ദാനം ചെയ്ത കൃപയും അനുഗ്രഹവും പ്രാപിയ്ക്കാൻ തെരെഞ്ഞെടുക്കപ്പെട്ടജനമെന്നും ഒരുമയുടെ ജനമെന്നും തെളിയിക്കാൻ തന്നെ.

20 മത് കൺവൻഷന് 30 ദിവസങ്ങൾ ബാക്കിയാവുമ്പോൾ അൽമായ ശബ്ദത്തിന്റെ കരുത്തുമായി കൺവൻഷന് നേതൃത്വം നൽകി വിവിധകമ്മറ്റികളുടെ കൺവീനർ മാരായി UKKCA പ്രസിഡൻറ്:സിബി കണ്ടത്തിൽ,ജനറൽ സെക്രട്ടറി: സിറിൾ പനങ്കാല, ട്രഷറര: റോബി മേക്കര, വൈസ് പ്രസിഡൻറ്: ഫിലിപ്പ് പനത്താനത്ത്, ജോയന്റ് സെക്രട്ടറി: ജോയി പുളിക്കിൽ, ജോയൻറ് ട്രഷറർ: റോബിൻസ് പഴുക്കായിൽ,അഡ്വൈസർമരായ ബിജി മാംകൂട്ടത്തിൽ,ലൂബി വെള്ളാപ്പളളിൽ എന്നിവർ പ്രവർത്തിച്ചു വരുന്നു.

Facebook Comments

knanayapathram

Read Previous

കെ.സി.സി പിറവം ഫൊറോന പ്രവര്‍ത്തനോദ്ഘാടനം നടത്തി

Read Next

പുഞ്ചവയല്‍ വെണ്‍മേലില്‍ വി.സി. തോമസ്‌ (ചുമ്മാര്‍ തോമസ്‌ -68) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE