‘നിന്റെ കാവൽ ദുതനായ, മിഖായേൽ ഒഴികെ എന്റെ പക്ഷത്തുനിന്ന് ഇവർക്കെതിരെ പൊരുതാൻ ആരുമില്ല’ (ദാനിയേൽ 10:21)
വെളിയനാടിന്റെ പുണ്യവും കുട്ടനാടിന്റെ അനുഗ്രഹവുമായ വി. മിഖായേൽ മാലാഖയുടെ പ്രധാന തിരുനാൾ 2023 മെയ് 11 ഞായറാഴ്ച സഹർഷം ആഘോഷിക്കുകയാണ്. അനേകായിരങ്ങൾക്ക് ഐശ്വര്യമായി നിലകൊള്ളുന്ന വി. മിഖായേലിന്റെ സംരക്ഷണവും തിന്മക്ക് എതിരെ ശക്തമായി പോരാടുന്ന വിശുദ്ധന്റെ മാദ്ധ്യസ്ഥവും വഴി അനുഗ്രഹങ്ങൾ ഏറ്റുവാങ്ങാൻ ദേവാലയ അങ്കണത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി വികാരി ഫാ. ബൈജു അച്ചിറത്തലയ്ക്കൽ അറിയിച്ചു.
സഖറിയാസ് കൈതാരത്തിൽ & ഫാമിലി (കൊച്ചുപറമ്പിൽ) (പ്രസുദേന്തി)
ജോസ് മംഗ്ലാവിൽ, ജോയി പുത്തൻതറ (കൈക്കാരന്മാർ)
സൽജു എബ്രാഹം കൊച്ചുപറമ്പിൽ (തിരുനാൾ കൺവീനർ)
തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍
2023 മെയ് 14 ഞായർ
6.30 am : വി. കുർബാന
9.20 am : കരുണക്കൊന്ത
9.30 am : ആഘോഷമായ തിരുനാൾ റാസ
മുഖ്യകാർമ്മികൻ : ഫാ. ജെഫിൻ ഒഴുങ്ങാലിൽ
സഹകാർമ്മികര്‍ : ഫാ. സില്‍ജോ ആവണിക്കുന്നേൽ, ഫാ. സാമുവേൽ കണത്തുകാട് VC, ഫാ. സാർഗൻ കാലായിൽ OSB, ഫാ. റെജി പുല്ലുവട്ടം OSH
തിരുനാൾ സന്ദേശം : വെരി. റവ. ഫാ. മൈക്കിൾ വെട്ടിക്കാട് (വികാരി ജനറാൾ)
12.00 noon : തിരുനാൾ പ്രദക്ഷിണം
പരി. കുർബാന ആശീർവാദം : റവ. ഫാ. ജെയിംസ് പട്ടത്തേട്
1.00 pm : കൊടിയിറക്ക്