Breaking news

യു കെ കെസിഎ ഓൾ യു കെ ബാഡ്മിൻറണിൽ പതിറ്റാണ്ടിന്റെ ചരിത്ര നേട്ടവുമായി സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിന്നും സിബു ജോണും അനീഷ് തോമസും

തുടർച്ചയായി കഴിഞ്ഞ 10 വർഷമായി യു കെ കെസിഎയുടെ ഓൾ യു കെ ബാഡ്മിൻറൺ ടൂർണ മെന്റിൽ പുരുഷന്മാരുടെ ഡബിൾസിൽ ഫസ്റ്റ് പ്രൈസ് മാത്രം കൈവശമാക്കുക എന്നാ ചരിത്ര നേട്ടം കുറിച്ചുകൊണ്ട് സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിന്നും അനീഷ് ആൻഡ് സിബു കൂട്ടുകെട്ട്.2012 മുതൽ 2023 വരെ യുകെ കെസിഎയുടെ 51 ഇൽ പരം യൂണിറ്റുകളെ പങ്കെടുപ്പിച്ചു നടക്കുന്ന ഓൾ യു കെ ബാഡ്മിൻറൺ മത്സരത്തിൽ തുടർച്ചയായി ഒന്നാമത് എത്തുക എന്ന അപൂർവ്വ നേട്ടമാണ് ഇരുവരും കൈവശമാക്കിയത്. കൂടാതെ പുതിയ തലമുറയ്ക്ക് വഴിമാറുന്നതിനും അവർക്ക് പ്രോത്സാഹനവും പ്രചോദനവും ആകുന്നതിനു വേണ്ടി യുകെ കെ സി യുടെ ബാഡ്മിൻറൺ ടൂർണമെന്റിൽ നിന്ന് വിരമിക്കുന്നതായി അറിയിക്കുകയും ചെയ്തു. ഇരുവരും സ്റ്റോക്ക് ഓൺ ട്രെൻഡിലെ മലയാളി സമൂഹത്തിന് അഭിമാനത്തിന് വക നൽകുന്നതിനോടൊപ്പം യുകെ കെസിഎയുടെ സ്റ്റോക്ക് ഓൺ ട്രെൻഡ് ക്നാനായ യൂണിറ്റിന്റെ പ്രശസ്തിക്കും പെരുമക്കും കാരണമായി എന്നതിൽ തർക്കമില്ല.  ഈ അപൂർവ്വ നേട്ടത്തിന് കരുത്ത് പകരുന്നത് സ്വന്തം കുടുംബത്തിൻറെ പിന്തുണയും സംഘടനയിലെ നല്ലവരായ സുഹൃത്തുക്കളുടെ പ്രചോദനവും കൂടാതെ ബാഡ്മിൻറൻ ഒരു പാഷൻ ആയി കണ്ടു തുടർച്ചയായുള്ള പരിശീലനവും ആണ്. കഴിഞ്ഞ എല്ലാ മത്സരങ്ങളിലും സിബുവും അനീഷും ഒരുമിച്ച് തന്നെയാണ് മത്സരത്തിൽ പങ്കെടുത്തതും വിജയികളായതും. ഇരുവരും ഒരുമിച്ചുള്ള പരിശീലനവും മാനസിക ആരോഗ്യ കായികമായുള്ള യോജിപ്പും വിജയത്തിന് ഉൾപ്രേരകമായി എന്ന കാര്യത്തിൽ സംശയമില്ല.

അനീഷ് തോമസ് മോനിപ്പള്ളി തോട്ട പ്ലാക്കിൽ കുടുംബാംഗവും മോനിപ്പള്ളി Sacred heart church ഇടവകാംഗമാണ്. തോട്ട പ്ലാക്കിൽ തോമസ് സാറിൻറെയും ഏലിയാമ്മ ടീച്ചറിന്റെയും മൂന്നാമത്തെ മകനാണ് അനീഷ് തോമസ്. ഭാര്യ ബിജിമോൾ അനീഷ് കല്ലറ പഴയ പള്ളി മാളിയേക്കൽ പറമ്പിൽ കുടുംബാംഗമാണ്. അനീഷിനോടൊപ്പം ബാഡ്മിന്റൺ മത്സരത്തിൽ മിക്സഡ് ഡബിൾസിൽ ഒട്ടനവധി വിജയങ്ങൾ നേടിയിട്ടുണ്ട് ഈ ദമ്പതികൾ. മക്കൾ അഞ്ജലിന അനീഷ് അലന അനീഷ് ആഞ്ചലോ അനീഷ്.

സിബു ജോൺ അരീക്കര st Rocky’s knanaya ഇടവകാംഗവും കീന്തനാക്കിൽ കുടുംബാംഗവും ജോണിന്റെയും ഏലിയാമ്മയുടെയും മൂന്നാമത്തെ മകനാണ്. സഹോദരൻ Fr Thomas Keethanickal തോട്ടരപ്പള്ളി വികാരിയാണ്. ഭാര്യ ബില്‍സി പുതുവേലി ഇടവകാംഗവും കല്ലു പുറത്ത് കുടുംബാംഗവുമാണ്. മക്കൾ Flavia,Fion,Fiya,Faina. സിബുവും ബില്‍സിയും കുട്ടികളും നിരവധി മത്സരങ്ങളിൽ പങ്കെടുക്കുകയും അനവധി വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. അനീഷിന്റെയും സിബുവിന്റെയും അവരുടെ കുടുംബങ്ങളുടെയും വിജയത്തിനും യുകെ കെസിഎയുടെയും സ്റ്റോക്ക് ഓൺ ട്രെൻഡ് യുകെ കെസിഎ യൂണിറ്റിന്റെയും എല്ലാവിധ ആശംസകളും അഭിനന്ദനങ്ങൾ നേർന്നുകൊള്ളുന്നു.

Facebook Comments

knanayapathram

Read Previous

വെളിയനാട് സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വി. മിഖായേൽ മാലാഖായുടെ തിരുനാൾ LIVE TELECASTING AVAILABLE

Read Next

ആതുരസേവകർക്ക് ആദരവ് അർപ്പിച്ച് ന്യൂജേഴ്സി ഇടവക