Breaking news

ലണ്ടൻ സെന്റ് ജോസഫ് ക്‌നാനായ കാത്തലിക് മിഷനില്‍ വി. യൗസേപ്പിതാവിന്റെ തിരുനാള്‍ വര്‍ണ്ണാഭമായി.

ലണ്ടൻ: യു.കെയുടെ തലസ്ഥാനനഗരമായ ലണ്ടനിലെ ക്‌നാനായ കാത്തിലിക് മിഷനില്‍ മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ തിരുനാള്‍ മെയ് മാസം 5,6  തീയതികളില്‍ ഏറെ ഭക്തി നിര്‍ഭരമായി ആഘോഷിച്ചു. കോട്ടയം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യൂ മൂലക്കാട്ട് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഭക്തിസാന്ദ്രമായ തിരുനാള്‍ റാസയും തുടര്‍ന്ന് നടന്ന പ്രദക്ഷിണവും പരി. കുര്‍ബാനയുടെ വാഴ്‌വും തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നവ്യമായ അനുഭൂതി നല്‍കി. മെയ് മാസം 5 ന് വൈകുന്നേരം വികാരി ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ കൊടി ഉയര്‍ത്തിയതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. അതിനെ തുടര്‍ന്ന് വി. കുര്‍ബാനയും ലദീഞ്ഞും നടത്തപ്പെട്ടു. മെയ്മാസം 6 ന് അഭി. പിതാവിന്റെ നേതൃത്വത്തില്‍ നടന്ന തിരുനാള്‍ റാസയ്ക്ക് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ ക്‌നാനായ വികാരി ജനറാള്‍ വെരി. റവ. ഫാ. സജി മലയില്‍പുത്തന്‍പുരയില്‍, ഫാ. ജിന്‍സ് കണ്ടക്കാട്ടില്‍, ഫാ. ജോഷി കൂട്ടുങ്കല്‍, ഫാ. മനു കോന്തനാനിക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ദൈവത്തില്‍ ആശ്രയിച്ചും വി. യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥതയിലും ക്‌നാനായ സമുദായം ഒറ്റക്കെട്ടായി മുന്നോട്ടു വളരണമെന്ന് അഭി. പിതാവ് ഓര്‍മ്മിപ്പിച്ചു. വി. കുര്‍ബാനയയെ തുടര്‍ന്ന് മിഷന്‍ തലത്തില്‍ നടത്തപ്പെട്ട വിവിധ കലാമത്സരങ്ങളില്‍ സമ്മാനാര്‍ഹരായവര്‍ക്കുള്ള സമ്മാനദാനം അഭി. പിതാവ് നല്‍കി. ഹെഡ് ടീച്ചര്‍ മേബിള്‍ അനുവിനെയും സണ്ടേ സ്‌കൂള്‍ അദ്ധ്യാപകരെയും അഭി. പിതാവ് ആദരിച്ചു. തുടര്‍ന്ന് പ്രദക്ഷിണവും പരി. കുര്‍ബാനയുടെ ആശീര്‍വ്വാദവും നടത്തപ്പെട്ടു. മെത്രാഭിഷേകത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന അഭി. പിതാവിന് തിരുനാള്‍ കണ്‍വീനര്‍ ബഹു. സാജന്‍ പടിക്കമ്യാലില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സ്‌നേഹവിരുന്നും കലാവിരുന്നും തിരുനാള്‍ ആഘോഷങ്ങളുടെ മാറ്റ് കൂട്ടി.ഫിനാന്‍സ് കമ്മറ്റി അംഗങ്ങളായി ജോര്‍ജ്ജ് പാറ്റിയാല്‍, സാലു നിരപ്പേല്‍, ജിമ്മി തോമസ് ക്ലാക്കില്‍ എന്നിവരും ലിറ്റര്‍ജി കമ്മറ്റി അംഗങ്ങളായി ജോബി ചരളേല്‍, ജസ്റ്റിന്‍ ജയിംസ് പുളിക്കമ്യാലില്‍ എന്നിവരും പദക്ഷിണത്തിനുള്ള കമ്മറ്റിയംഗങ്ങളായി ഫ്രാന്‍സീസ് മച്ചാനിക്കല്‍, ബാബു തോമസ് കല്ലോലില്‍, സജി ഉതുപ്പ് കൊപ്പുഴ, എന്നിവരും കഴുന്ന് എടുക്കുന്നതിന് നേതൃത്വം നല്‍കിയ സാലു നിരപ്പേലും ഫുഡ് കമ്മറ്റി അംഗങ്ങളായി  സജീവ് ചെമ്പകശ്ശേരില്‍, അനീഷ് ഫിലിപ്പ് മന്നാകുളത്തില്‍, ഷാജി മഠത്തില്‍പ്പറമ്പില്‍ എന്നിവരും ഡെക്കറേഷന്‍ കമ്മറ്റി അംഗങ്ങളായി ഷൈനി മച്ചാനിക്കല്‍, സ്റ്റെല്‍ബി പടിക്കമ്യാലില്‍ എന്നിവരും കള്‍ച്ചറല്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കിയ സലീന സജീവ് ചെമ്പകശ്ശേരില്‍, ലിസ്സി ടോമി പടവെട്ടുംകാലായില്‍ എന്നിവരും ചെണ്ട മേളത്തിന് നേതൃത്വം നല്‍കിയ ജോണി കല്ലിടാന്തിയിലും ഗായക സംഘത്തിന് നേതൃത്വം നല്‍കിയ റ്റോമി പടവെട്ടുംകാലായില്‍, ഷെനി മച്ചാനിക്കല്‍, ജിനി ചേത്തിലില്‍ എന്നിവരും കൈക്കാരന്മാരായ മാത്യൂ താഴത്ത് തട്ടാറാട്ട്, അനു പുല്ലുകാട്ട്, ഷാജി പൂത്തറ അകൗണ്ടന്റ് റെജി മൂലക്കാട്ട് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അക്ഷീണ പരിശ്രമം തിരുനാള്‍ ആഘോഷങ്ങള്‍ മോടിയാക്കുന്നതിന് ഏറെ സഹായിച്ചു.

Facebook Comments

knanayapathram

Read Previous

കെ.സി.എസ് ചിക്കാഗോയുടെ യുവജനോത്സവം വർണ്ണ വിസ്മയമായി

Read Next

ഐ .എച്ച്.എന്‍.എ പുരസ്കാരം ജോമി ജോസ് കൈപ്പാറേട്ടിന്