

കോട്ടയം: ഓസ്ട്രേലിയയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് & നഴ്സിങ്ങിന്‍്റെ (IHNA) മലയാളി നഴ്സുമാര്‍ക്കുള്ള കലാ -കായിക -സാംസ്കാരിക മേഖലയിലെ മികവിനുള്ള WINNER OF HEARTS AWARD ന് ( 50,000 ) കാരിത്താസ് ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്‍്റിലെ സ്റ്റാഫ് നഴ്സായ ജോമി ജോസ് കൈപ്പാറേട്ട് അര്‍ഹനായി. നഴ്സുമാരെക്കുറിച്ച് കോവിഡ് കാലഘട്ടങ്ങളിലും ഇപ്പോഴും ജോമി നിരവധി ഷോര്‍ട് ഫിലിമുകള്‍ കഥയെഴുതി സംവിധാനം ചെയ്യുകയും ഷോര്‍ട് ഫിലിം ഫെസ്റ്റിവെലുകളില്‍ അവാര്‍ഡുകള്‍ നേടുകയും ചെയ്തിട്ടുണ്ട്. കൂടാതെ, കോട്ടയം അതിരൂപതയിലെ യുവജനപ്രസ്ഥാനമായ കെ.സി.വൈ.എല്ലിന്‍െറ 2015-2019 കാലഘട്ടങ്ങളില്‍ ഉഴവൂര്‍ യൂണിറ്റ് & ം അതിരൂപത ഭാരവാഹിയായും ചെയ്ത പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡിന് അര്ഹനായിരിക്കുന്നത്. കൊച്ചിയിലെ ലേ മെര്‍ഡിയന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ എ.എം ആരിഫ് ്എം.പി അവാര്‍ഡ് സമ്മാനിച്ചു. ഉഴവൂര്‍ കൈപ്പാറേട്ട് ജോസ്- മേരി ദമ്പതികളുടെ മകനാണ്. ഭാര്യ മെര്‍ലിന്‍ (ചിക്കാഗോ) അരീക്കര പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗമാണ്.