
മെയ് ആറു ശനിയാഴ്ച കെ സി എസ് ക്നാനായ സെന്ററിലെ നാലു സ്റ്റേജുകളിലായി രാവിലെ ഒൻപതരയോടെ ആരംഭിച്ച മത്സരങ്ങളിൽ നാല്പതില്പരം ഗ്രൂപ്പിനങ്ങളിലും നാല്പതോളം വ്യക്തിഗത ഇനങ്ങളിലുമായി നാനൂറ്റിയന്പതോളം കുട്ടികൾ, കെസിഎസ് ചിക്കാഗോ നടത്തിയ യുവനോത്സവത്തിൽ, തങ്ങളുടെ കലാവിരുതുകളുടെ മാറ്റുരച്ചു. നൂതനവും, വാശിയുമേറിയ മത്സരങ്ങളിൽ നിന്നും ലെന കുരുട്ടുപറമ്പിൽ കലാതിലകവും, റാം താന്നിച്ചുവട്ടിൽ കലാപ്രതിഭയുമായി. ഇഷാന പുതുശ്ശേരിൽ, സാന്ദ്ര കുന്നശ്ശേരിൽ എന്നിവർ റൈസിംഗ് സ്റ്റാർസ് ആയും തിരഞ്ഞെടുക്കപ്പെട്ടു.ക്നാനായ സെന്ററിൽ നാലു സ്റ്റേജുകളിലായി നടത്തപ്പെട്ട മത്സരങ്ങൾക്ക് കഴിഞ്ഞ വർഷത്തെ കലാതിലകമായ എമ്മ തോട്ടം നിലവിളക്കുതെളിയിച്ചു തുടക്കം കുറിച്ചു.
കലാമേളയ്ക്ക് യുവജനോത്സവ കമ്മറ്റി ചെയർ പേഴ്സൺ ബിനു ഇടകരയിൽ, കമ്മറ്റി അംഗങ്ങൾ ആയ അഭിലാഷ് നെല്ലാമറ്റം, ജോയി ഇണ്ടിക്കുഴി, മഞ്ജു കൊല്ലപ്പള്ളിൽ, കെവിൻ വടക്കേടത്തു, ജോമി ഇടയാടിയിൽ, ദിലീപ് മാധവപ്പള്ളിൽ,ബെക്കി ഇടിയാലിൽ എന്നിവരോടൊപ്പം കെ സി എസ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജെയിൻ മാക്കിൽ, ജിനോ കക്കാട്ടിൽ, സിബു കുളങ്ങര, ബിനോയ് കിഴക്കനടി, തോമസ്കുട്ടി തേക്കുംകാട്ടിൽ എന്നിവർ നേതൃത്തും നൽകി.കെ സി സി എൻ എ പ്രെസിടെന്റു ഷാജി ഏടാട്ടും കെ സി എസിന്റെ പോഷക സംഘടനാ ഭാരവാഹികളും സന്നിഹിതരായിരുന്നു.