Breaking news

ന്യൂയോർക്കിലെ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൻ്റെ വാർഷിക തിരുന്നാൾ മെയ് 19, 20, 21 തീയതികളിൽ

ന്യൂയോർക് : ലോങ് ഐലൻഡ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുന്നാൾ മെയ് 19, 20, 21 തീയതികളിൽ ആഘോഷിക്കുന്നു. തിരുന്നാൾ തിരുകർമ്മങ്ങളിൽ സംബന്ധിക്കുവാനും വിശുദ്ധന്ൻ്റെ അനുഗ്രഹം പ്രാപിക്കുവാനും  ഏവരെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

മെയ് 19  വെള്ളിയാഴ്ച തിരുനാളിനു തുടക്കം കുറിച്ചുകൊണ്ട് വൈകുന്നേരം 7:30ന് ഇടവക വികാരി ഫാ. ജോസ് തറയ്ക്കലിൻ്റെ നേതൃത്വത്തിൽ കൊടിയേറ്റ് നടത്തപ്പെടും. തുടര്‍ന്ന് ലദീഞ്ഞും, നൊവേനക്കും ശേഷം മരിച്ചവരെ അനുസ്മരിച്ചുകൊണ്ടുള്ള വിശുദ്ധ കുർബാനയും അർപ്പിക്കുന്നതാണ്.

മെയ് 20 ശനി വൈകുന്നേരം 5 മണിക്ക് വികാരി ഫാ. ജോസ് തറയ്ക്കലിൻ്റെ കാർമികത്വത്തിൽ   ലദീഞ്ഞും വിശുദ്ധ കുർബാനയും നടത്തപ്പെടും. തുടർന്ന് സ്‌നേഹവിരുന്നും ഇടവകയിലെ വിവിധ ഭക്ത സംഘടനകൾ അവതരിപ്പിക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.

മെയ് 21  ഞായർ രാവിലെ 10:30ന് ഫാ. റെന്നി കട്ടേലിൻ്റെ (വികാരി, സെന്റ്. മേരീസ് മലങ്കര  ക്നാനായ കത്തോലിക്ക ദേവാലയം, കല്ലിശ്ശേരി) പ്രധാന കാർമികത്വത്തിൽ ആഘോഷമായ തിരുന്നാൾ കുർബാന നടത്തപ്പെടും. ന്യൂ ജേർസി ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തോലിക്ക ദേവാലയ വികാരി ഫാ. ബിൻസ് ചേത്തലിൽ സഹകാർമ്മികത്വം വഹിക്കും. തദവസരത്തിൽ ഫാ. സിയാ  (സി.സ്.സ്.ർ സഭ ബ്രോങ്ക്സ്, ന്യൂയോർക്ക്) തിരുന്നാൾ സന്ദേശം നൽകുന്നതാണ്.

തുടർന്നു ലോങ് ഐലൻഡ് താളലയം അവതരിപ്പിക്കുന്ന വാദ്യഘോഷ ചെണ്ട മേളത്തോടുകൂടി പ്രൗഢഗംഭീരമായ തിരുന്നാൾ പ്രദിക്ഷണം. അതിനുശേഷം സ്‌നേഹവിരുന്നും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കുവാൻ പള്ളിയങ്കണത്തിൽ വിവിധ മിനിസ്ട്രികളുടെ മേൽനോട്ടത്തിൽ കാർണിവലും സജ്ജീകരിച്ചിരിക്കുന്നു. വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ കല്ലും തൂവാലയും ഏഴുന്നെള്ളിക്കുവാനുള്ള സൗകര്യം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്.

ഈ വർഷത്തെ തിരുന്നാൾ നടത്തുവാൻ സ്പോൺസർ  ചെയ്തിരിക്കുന്നത് ഫ്‌ളോറിഡയിൽ നിന്നുഉള്ള ഒരു വിശ്വാസി ആണ്. ഇടവക തിരുന്നാൾ ഏറ്റം ഭക്തി നിർഭരവും ആഘോഷപ്രദവുമാക്കുവാൻ ഇടവക വികാരി ഫാ. ജോസ് തറക്കൽ, കൈക്കാരന്മാരായ ജോസ് കോരക്കുടിലിൽ, ബാബു തൊഴുതുങ്കൽ, സജി ഒരപ്പാങ്കൽ,  പാരിഷ് കൗൺസിൽ സെക്രട്ടറി എബ്രാഹം  തെർവാലകട്ടേൽ, സാക്രിസ്റ്റി ജോമോൻ ചിലമ്പത് എന്നിവരുടെ നേത്വർത്തത്തിൽ എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നു.

അനൂപ് മുകളേൽ (പി.ർ.ഓ.)

Facebook Comments

Read Previous

ന്യൂജേഴ്സി ക്നാനായ കത്തോലിക ഇടവക ദൈവാലയത്തിന്റെ പ്രധാനതിരുന്നാൾ മെയ് 17 മുതൽ 21 വരെ

Read Next

കെ.സി.എസ് ചിക്കാഗോയുടെ യുവജനോത്സവം വർണ്ണ വിസ്മയമായി