
ന്യൂജേഴ്സി: ന്യൂജേഴ്സി ക്നാനായ കത്തോലിക്കാ പള്ളിയിൽ ക്രിസ്തുരാജന്റെ തിരുന്നാൾ മെയ് 17,18,19,20,21 തീയതികളിൽ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. തിരുന്നാൾ തിരുകർമ്മങ്ങളിൽ സംബന്ധിക്കുവാനും ക്രിസ്തുരാജന്റെ അനുഗ്രഹം പ്രാപിക്കുവാനും ഏവരെയും സ്നേഹപൂർവ്വം തിരുനാളിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.
മെയ് 17 മുതൽ 18 വരെ വൈകുന്നേരം 7 മണിക്ക് വി.കുർബാനയും നൊവേനയും നേർച്ചയും 19 വെള്ളിയാഴ്ച തിരുനാളിനു തുടക്കം കുറിച്ചുകൊണ്ട് വൈകുന്നേരം 7 ന് ഇടവക വികാരി ഫാ. ബിൻസ് ചേത്തലിന്റെ നേതൃത്വത്തിൽ കൊടിയേറ്റ് നടത്തപ്പെടും. തുടര്‍ന്ന് ലദീഞ്ഞും, നൊവേനയ്ക്കും ശേഷം മരിച്ചവരെ അനുസ്മരിച്ചുകൊണ്ടുള്ള വിശുദ്ധ കുർബാനയും തുടർന്ന് ജപമാലപ്രദക്ഷിണവും ഉണ്ടായിരിക്കും..
മെയ് 20 ശനി വൈകുന്നേരം 7 മണിക്ക് ഫാ.അഗസ്റ്റിന്റെ കാർമികത്വത്തിൽ ലദീഞ്ഞും വിശുദ്ധ കുർബാനയും നടത്തപ്പെടും. തുടർന്ന് യൂത്ത് മിനിസ്ടി ഫുഡ് ഫെസ്റ്റും CCD കുട്ടികളുടെ കാർണിവലും ഉണ്ടായിരിക്കുന്നതാണ്.
മെയ് 21 ഞായർ വൈകുന്നേരം 4 pm ന് ഫാ. റെന്നി കട്ടേലിന്റെ (വികാരി, സെന്റ്. മേരീസ് മലങ്കര ക്നാനായ കത്തോലിക്ക ദേവാലയം, കല്ലിശ്ശേരി) പ്രധാന കാർമികത്വത്തിൽ ആഘോഷമായ തിരുന്നാൾ കുർബാന നടത്തപ്പെടും. റോക്ക് ലാൻഡ് സെന്റ് മേരീസ് ക്നാനായ കാത്തോലിക്ക ദേവാലയ വികാരി ഫാ. ബിബി തറയിൽ തിരുന്നാൾ സന്ദേശം നൽകുന്നതാണ്.
തുടർന്നു റോക്ക്ലാൻഡ് ,ഫിലാഡൽഫിയ ടീം വാദ്യഘോഷ ചെണ്ട മേളത്തോടുകൂടി തിരുന്നാൾ പ്രദിക്ഷണം. അതിനുശേഷം സ്‌നേഹവിരുന്നും കിംങ്ങ് ഓർക്കസ്ട്രയുടെ “സംഗീത രാവ്”സജ്ജീകരിച്ചിരിക്കുന്നു.
അലിഷ വെളുത്തേടത്ത്പറമ്പിൽ, മാത്യു & നിമ്മി കാരിമറ്റം, ബേബി & ആൻസി വലിയകല്ലുങ്കൽ, നിതിൻ വടക്കേക്കര കുടുംബങ്ങൾ ..
ഈ വർഷത്തെ തിരുന്നാൾ ഏറ്റെടുത്ത് നടത്തുന്നത് .ഇടവക തിരുന്നാൾ ഏറ്റം ഭക്തി നിർഭരവും ആഘോഷപ്രദവുമാക്കുവാൻ ഇടവക വികാരി ഫാ. ബിൻസ് ചേത്തലിൽ കൈക്കാരന്മാരായ ഷാജി വെമ്മേലിൽ, ബിജു മുതലുപിടിയിൽ, സിജു കളപ്പുരകുന്നുംപുറം,തിരുനാൾ കൺവീനർ അജിത്ത് കോളങ്ങായിൽ എന്നിവരുടെ നേത്വർത്തത്തിൽ എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നു.
Facebook Comments